HOME
DETAILS

വഖ്ഫ് നിയമം: ഇന്ന് ലൈറ്റ് ഓഫ് ചെയ്തു പ്രതിഷേധിക്കാന്‍ വ്യക്തിനിയമ ബോര്‍ഡ് ആഹ്വാനം; കേരളവും അണിചേരും | Protest against Waqf Act

  
Web Desk
April 30 2025 | 01:04 AM

Muslim Personal Law Board calls for people to turn off lights and protest today over waqf act

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വഖ്ഫ് ഭേദഗതി നിയമത്തിനെതിരേ ഇന്ന് വിളക്കണച്ച് പ്രതിഷേധിക്കാന്‍ അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡിന്റെ ആഹ്വാനം. ഐക്യദാര്‍ഢ്യത്തിന്റെയും സമാധാനപരമായ പ്രതിഷേത്തിന്റെയും ഭാഗമായി ഇന്ത്യയിലുടനീളമുള്ള എല്ലാ ജനാധിപത്യ വിശ്വാസികളോടും രാത്രി 9:00 മുതല്‍ 9:15 വരെയുള്ള 15 മിനിറ്റ് സമയം വീടുകളിലും കടകളിലും ജോലിസ്ഥലങ്ങളിലും വിളക്കുകള്‍ അണയ്ക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായി ബോര്‍ഡ് ജനറല്‍ സെക്രട്ടറി മൗലാനാ മുഹമ്മദ് ഫസലുര്‍റഹീം മുജദ്ദിദി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ദൃഢനിശ്ചയത്തിന്റെ സന്ദേശമാണിതെന്നും നമ്മുടെ പോരാട്ടം നീതിയിലും ഭരണഘടനയിലും വേരൂന്നിയതാണെന്നും അദ്ദേഹം പറഞ്ഞു. വഖ്ഫ് നിയമത്തിനെതിരേ ബോര്‍ഡ് നടത്തിവന്ന പ്രക്ഷോഭപരിപാടികള്‍ പഹല്‍ഗാമില്‍ അടുത്തിടെ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഒരാഴ്ചയായി നിര്‍ത്തിവച്ചിരുന്നു. വിളക്കണക്കല്‍ ഉള്‍പ്പെടെയുള്ള മൂന്നുമാസം നീണ്ടുനില്‍ക്കുന്ന വ്യത്യത്സ സമരരീതികളാണ് ബോര്‍ഡ് നടത്താന്‍ പോകുന്നതെന്ന് വക്താവ് ഡോ. എസ്.ക്യു.ആര്‍ ഇല്യാസ് പറഞ്ഞു.

ഉത്തര്‍പ്രദേശിലെ 8,000ത്തിലധികം മദ്‌റസകള്‍ അടച്ചുപൂട്ടിയതും ഉത്തരാഖണ്ഡില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കിയതും ഉള്‍പ്പെടെയുള്ള നടപടികളിലൂടെ മുസ്ലിംകളെയും സമുദായത്തിന്റെ സ്ഥാപനങ്ങളെയും ബി.ജെ.പി സര്‍ക്കാരുകള്‍ ആസൂത്രിതമായി ലക്ഷ്യംവയ്ക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ബോർഡിൻ്റെ പ്രതിഷേധത്തിൽ കേരളവും അണിചേരും. ബോർഡ് ആഹ്വാനം ചെയ്ത പ്രതിഷേധത്തിൽ എല്ലാവരും പങ്കാളികളാകണമെന്ന് മുസ്‌ലിം സംഘടനാ നേതാക്കൾ അഭ്യർത്ഥിച്ചു. രാഷ്ട്രത്തിന്റെ ഭരണഘടനയെയും മുസ്‌ലിംകളുടെ വിശ്വാസ സ്വാതന്ത്ര്യത്തെയും അപകടപ്പെടുത്തുന്ന ഈ നീക്കത്തിൽ എല്ലാ പൗരന്മാരും പ്രതിഷേധിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

 The All India Muslim Personal Law Board has called for people to turn off lights and protest today against the Waqf Amendment Act brought by the central government.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആണവായുധങ്ങളുടെ കാര്യത്തില്‍ ഇന്ത്യ പാകിസ്ഥാനേക്കാള്‍ മുന്നില്‍; ചൈന ബഹുദൂരം മുന്നില്‍

International
  •  3 hours ago
No Image

ഇറാനില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിച്ചു തുടങ്ങി; 110 പേരുടെ സംഘം ഇന്ന് ഡല്‍ഹിയിലെത്തും

International
  •  3 hours ago
No Image

പ്ലസ് വണ്‍ പ്രവേശനം; 3.4 ലക്ഷത്തോളം വിദ്യാര്‍ഥികള്‍ ഇന്ന് സ്‌കൂളിലേക്ക്

Kerala
  •  3 hours ago
No Image

ജോർദാനിലേക്കുള്ള സർവീസ് നിർത്തിവച്ചു ഒമാൻ എയർ | Oman Air Service

oman
  •  3 hours ago
No Image

അധ്യാപികയുടെ കാറിടിച്ച് വിദ്യാര്‍ത്ഥിനിക്ക് പരുക്കേറ്റ സംഭവത്തില്‍ കേസെടുത്ത് പൊലിസ്; ചികിത്സാ ചെലവുകളും പഠനചെലവുകളും ഏറ്റെടുക്കണമെന്ന് വിദ്യാര്‍ഥികള്‍

Kerala
  •  3 hours ago
No Image

സ്‌കൂള്‍ ഉച്ചഭക്ഷണ മെനുവില്‍ മാറ്റം; ഇനിമുതല്‍ വെജിറ്റബില്‍ ബിരിയാണി മുതല്‍ എഗ് ഫ്രൈഡ് റൈസ് വരെ

Kerala
  •  4 hours ago
No Image

നിലമ്പൂര്‍ നാളെ ബൂത്തിലേക്ക്, ഇന്ന് നിശബ്ദ പ്രചാരണം; പ്രതീക്ഷയോടെ മുന്നണികള്‍

Kerala
  •  4 hours ago
No Image

ദേശീയപാതയിലെ കുഴിയില്‍വീണ് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം

Kerala
  •  4 hours ago
No Image

കടലിൽ തീപിടിച്ച കപ്പലിനെതിരേ കേസെടുത്ത് പൊലിസ്; കേസ് ഒഞ്ചിയം സ്വദേശിയുടെ പരാതിയില്‍

Kerala
  •  4 hours ago
No Image

യുഎസ് യുദ്ധവിമാനങ്ങള്‍ മിഡില്‍ ഈസ്റ്റിലേക്ക്; ഇറാന്‍-ഇസ്‌റാഈല്‍ സംഘര്‍ഷത്തില്‍ നേരിട്ട് ഇടപടാന്‍ അമേരിക്ക?

International
  •  4 hours ago