HOME
DETAILS

മംഗളൂരുവില്‍ മലയാളി യുവാവിനെ തല്ലിക്കൊന്നത് സംഘ്പരിവാര്‍; അറസ്റ്റിലായവര്‍ ബജ്‌റംഗ്ദള്‍- ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍

  
Web Desk
April 30 2025 | 04:04 AM

Kerala Youth Lynched in Mangaluru by Hindutva Group Over Alleged Slogan 20 Arrested

വയനാട്: കര്‍ണാടകയിലെ ബംഗളൂരു ബത്രയില്‍ മലയാളി യുവാവിനെ തല്ലിക്കൊന്നത് സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍. വയനാട് പുല്‍പ്പള്ളി സ്വദേശി അഷറഫ് ആണ് കഴിഞ്ഞ ദിവസം മംഗളൂരുവില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടത്.  കേസില്‍ നിലവില്‍ അറസ്റ്റിലായ 20 പേരും ആര്‍.എസ്.എസ്, ബജ്‌റംഗദള്‍ പ്രവര്‍ത്തകരാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

കുഡുപ്പു സ്വദേശി സച്ചിന്‍ എന്നയാളാണ് മര്‍ദനത്തിന് തുടക്കമിട്ടതെന്ന് മംഗളുരു സിറ്റി പൊലിസ് കമ്മീഷണര്‍ അനുപം ആഗ്രവാള്‍ പറഞ്ഞു. 
 'പാകിസ്താന്‍ സിന്ദാബാദ്' എന്ന മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ചാണ് യുവാവിനെ ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയത്. പ്രാദേശിക ക്രിക്കറ്റ് മത്സരത്തിനിടെ യുവാവ് പാകിസ്താനെ അനുകൂലിച്ച് മുദ്രാവാക്യം വിളിച്ചെന്ന ആരോപണമാണ് സംഭവത്തിന് കാരണം. 


ആക്രമണത്തില്‍ 50ഓളം പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. ഇതുവരെ 20പേരാണ് കേസില്‍ അറസ്റ്റിലായത്.

 ''സംഭവം അങ്ങേയറ്റം ഗൗരവമുള്ളതാണ്. ആള്‍ക്കൂട്ടം നിയമം കയ്യിലെടുക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാനാകില്ല,'' കര്‍ണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര പ്രതികരിച്ചു. പാക് മുദ്രാവാക്യം വിളിച്ച് പ്രകോപനമുണ്ടാക്കിയതാണ് ആക്രമണത്തിന് കാരണമെന്നും ആഭ്യന്തര മന്ത്രി പറയുന്നു. 
 
അഷ്‌റഫിന് മാനസ്‌കാസ്വാസ്ഥ്യമുണ്ടായിരുന്നതായി ബന്ധുക്കള്‍ പറയുന്നു. അഷ്‌റഫിന്റെ ഖബറടക്കം ഇന്ന് മലപ്പുറം കോട്ടക്കല്‍ പറപ്പൂര്‍ ചോലക്കുണ്ട് ഖബര്‍സ്ഥാനില്‍ നടക്കും.

ഞായറാഴ്ച വൈകീട്ട് 5:30-നാണ് ക്ഷേത്രത്തിന് സമീപം മൃതദേഹം കണ്ടെത്തിയത് മംഗളൂരു പൊലീസ് കമ്മീഷണര്‍ അനുപം അഗര്‍വാള്‍ പറഞ്ഞു. ''ആദ്യം സ്വാഭാവിക മരണമെന്നാണ് കരുതിയത്. എന്നാല്‍, ക്രിക്കറ്റ് മത്സരത്തിനിടെ യുവാവിന് നേരെ ആക്രമണം നടന്നതായി മനസ്സിലായി,'' അദ്ദേഹം വ്യക്തമാക്കി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം, ആന്തരിക രക്തസ്രാവവും തുടര്‍ച്ചയായ മര്‍ദനവുമാണ് മരണകാരണം. യുവാവിന്റെ ശരീരത്തില്‍ നിരവധി മുറിവുകളും പരിക്കുകളും കണ്ടെത്തി. സമയോചിതമായ വൈദ്യസഹായം ലഭിക്കാത്തതും മരണത്തിന് കാരണമായെന്ന് കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു.

മംഗളൂരുവില്‍ ഇത്തരമൊരു സംഭവം ആദ്യമാണ്. ഇത് അങ്ങേയറ്റം ആശങ്കാജനകമാണ്, കമ്മീഷണര്‍ പറഞ്ഞു. കേസില്‍ ആള്‍ക്കൂട്ട കൊലപാതകം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. കുറ്റക്കാര്‍ക്ക് ജീവപര്യന്തം തടവോ വധശിക്ഷയോ ലഭിക്കാമെന്നും അദ്ദേഹം അറിയിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹിജ്‌റ വര്‍ഷാരംഭം: ജൂണ്‍ 27ന് യുഎഇയില്‍ പൊതു അവധി

uae
  •  2 days ago
No Image

ക്ഷേമപെന്‍ഷന്‍ വിതരണം ജൂണ്‍ 20 മുതല്‍ 

Kerala
  •  2 days ago
No Image

കേദാർനാഥ് ഹെലികോപ്ടർ അപകടം: ആര്യൻ ഏവിയേഷനെതിരെ കേസെടുത്തു; നടപടി മുന്നറിയിപ്പും സമയക്രമവും പാലിക്കാതിരുന്നതിന്

National
  •  2 days ago
No Image

ഉത്തര്‍പ്രദേശില്‍ കനത്ത മഴ തുടരുന്നു; രണ്ട് ദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത് 25 പേർ

National
  •  2 days ago
No Image

പറന്നുയര്‍ന്നു...താഴ്ചയിലേക്ക്..അടുത്ത നിമിഷം തീഗോളം; ലോകത്തെ നടുക്കിയ അഹമ്മദാബാദ് വിമാനാപകടത്തിന്റെ ദൃശ്യം പകര്‍ത്തിയത് ഈ 17കാരനാണ് 

National
  •  2 days ago
No Image

കാസര്‍കോട് ദേശീയപാതയില്‍ മണ്ണിടിഞ്ഞു; ഗതാഗത തടസം

Kerala
  •  2 days ago
No Image

യുഎഇയിലെ രണ്ട് എമിറേറ്റുകളിൽ സംസം വെള്ളം വിൽക്കുന്ന കടകൾക്ക് വിലക്ക്

uae
  •  2 days ago
No Image

370 മിസൈലുകള്‍, 100 ലേറെ ഡ്രോണുകള്‍, 19 മരണം, നിരവധി പേര്‍ക്ക് പരുക്ക്...; ഇസ്‌റാഈലിന് ഇറാന്‍ നല്‍കിയത് കനത്ത ആഘാതം 

International
  •  2 days ago
No Image

ഇസ്റാഈൽ-ഇറാൻ വ്യോമാതിർത്തി അടച്ച സാഹചര്യം; നിരവധി സർവിസുകൾ റദ്ദാക്കി പ്രമുഖ വിമാനക്കമ്പനികൾ

uae
  •  2 days ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും; അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്, നാലിടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 days ago