
രാജ്യത്തിനായി വീരമൃത്യു വരിച്ച പൊലിസുകാരന്റെ ഉമ്മയും പാകിസ്താനിലേക്ക് നാടുകടത്താനുള്ളവരുടെ പട്ടികയില്‍; വിമര്‍ശനത്തിന് പിന്നാലെ തീരുമാനത്തില്‍ മാറ്റം

ശ്രീനഗര്‍: ഭീകരരുമായി ഏറ്റുമുട്ടി രാജ്യത്തിനായി വീരമൃത്യുവരിച്ച പൊലിസുകാരന്റെ ഉമ്മയും നാടുവിടണം. പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ പാക്‌സിതാനിലേക്ക് നാടുകടത്താന്‍ ജമ്മു കശ്മീര്‍ അധികൃതര്‍ തയ്യാറാക്കിയ പട്ടികയില്‍ വീരമൃത്യു വരിച്ച കോണ്‍സ്റ്റബിള്‍ മുദ്ദസിര്‍ അഹമ്മദ് ശൈഖിന്റെ മാതാവ് ശമീമ അക്തറുമുണ്ട്. പാകിസ്താനിലേക്ക് നാടുകടത്തുന്നവരുടെ പട്ടികയില്‍. 2022 മേയില്‍ ഭീകരരെ ചെറുക്കുന്നതിനിടെയാണ് ജമ്മു കശ്മീര്‍ പൊലിസിലെ രഹസ്യാന്വേഷണ സംഘാംഗമായിരുന്ന മുദ്ദസിര്‍ കൊല്ലപ്പെടുന്നത്. മരണാനന്തരബഹുമതിയായി 2023ല്‍ രാജ്യം ശൗര്യ ചക്ര നല്‍കി ആദരിച്ചിട്ടുണ്ട് മുദ്ദസിറിന്റെ ഉമ്മ ശമീമയെ.
മുദ്ദസിര്‍ അഹമ്മദ് ശൈഖിനുള്ള ശൗര്യചക്ര പുരസ്‌കാരം രാഷ്ട്രപതി ദ്രൗപദി മുര്‍മുവില്‍ നിന്നാണ് ശമീമയും ഭര്‍ത്താവും റിട്ട. പൊലിസുകാരനായ മുഹമ്മദ് മഖ്‌സൂദും ഏറ്റുവാങ്ങിയത്. ഇതിന്റെ ഫോട്ടോയും വിഡിയോയും രാഷ്ട്രപതിയുടെ ഔദ്യോഗിക ട്വിറ്റര്‍, യൂട്യൂബ് അക്കൗണ്ടുകളില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു. മാത്രമല്ല, മുദ്ദസിറിന്റെ വീട്ടില്‍ മരണാനന്തരം ആദരമര്‍പ്പിക്കാന്‍ ആഭ്യന്തരമന്ത്രി അമിത് ഷായും ലെഫ്റ്റനന്റ് ഗവര്‍ണറും അടക്കമുള്ളവര്‍ എത്തിയിരുന്നു. ഇദ്ദേഹത്തിന്റെ ആദരസൂചകമായി ബാരാമുല്ല ടൗണ്‍ സ്‌ക്വയറിന് ഷഹീദ് മുദ്ദസിര്‍ ചൗക്ക് എന്ന് പേരും നല്‍കിയിരുന്നു. ഇത്രയൊക്കെ ആയിട്ടാണ് ശമീമ അക്തറിനെ നാടുകടത്തുന്നവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍, കടുത്ത വിമര്‍ശനം ഉയര്‍ന്നതോടെ ശമീമ അക്തറിനെ പിന്നീട് തിരിച്ചയച്ചതായി ബന്ധുക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.
20ാം വയസ്സിലാണ് പാക് അധിനിവേശ കശ്മീരില്‍നിന്ന് ശമീമ ഇന്ത്യയിലെത്തിയത്. 45 വര്‍ഷമായി ഇന്ത്യയില്‍ സ്ഥിരതാമസക്കാരിയാണ് 65കാരി.
ശ്രീനഗറില്‍നിന്നുള്ള 36 പേരെയും ബാരാമുല്ല, കുപ്‌വാര എന്നിവിടങ്ങളില്‍ നിന്ന് ഒമ്പതുപേരെ വീതവും ബുദ്ഗാമിലെ നാല് പേരെയും ഷോപ്പിയാനിലെ രണ്ടുപേരെയുമാണ് നാടുകടത്തുന്നത്. സി.ആര്‍.പി.എഫ് ജവാന്റെ ഭാര്യയും പട്ടികയില്‍ ഉണ്ട്.
Shameema Akhtar, mother of martyr Constable Mudasir Ahmad Sheikh who died fighting terrorists in 2022, was briefly listed for deportation to Pakistan by Jammu & Kashmir authorities. Despite receiving national honors for her son’s sacrifice, her inclusion triggered widespread criticism.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഷഹബാസ് വധം: വിദ്യാർഥികളായ ആറ് കുറ്റാരോപിതർക്കും ജാമ്യം
Kerala
• 7 days ago
കേരള തീരത്ത് മുങ്ങിയ കപ്പലിന്റെ ഉടമ അദാനിയുടെ വ്യാപാര പങ്കാളിയെന്ന് റിപ്പോർട്ട്
Kerala
• 7 days ago
അധ്യാപക പുനർനിയമന കൈക്കൂലി: അന്വേഷണം സെക്രട്ടറിയേറ്റിലേക്ക്, പ്രതിയെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും
Kerala
• 7 days ago
ലോകകപ്പ് യോഗ്യത നേടി ബ്രസീൽ ടീം; പുതിയ കോച്ച് പണി തുടങ്ങി
Football
• 7 days ago
അതിജീവന കഥയിലെ വേറിട്ട അധ്യായം; അശ്വതി ടീച്ചർക്കൊപ്പം മക്കളും ഇനി മുണ്ടക്കൈ സ്കൂളിൽ
Kerala
• 7 days ago
കൊങ്കണ്‍ വഴിയുള്ള ട്രെയിനുകളുടെ പുതുക്കിയ സമയക്രമം ജൂണ്‍ 15 മുതല്‍ പ്രാബല്യത്തില്‍; 128 ദിവസത്തേക്ക് 42 ട്രെയിനുകള്‍ക്കാണ് പുതിയ സമയക്രമം
Kerala
• 7 days ago
എറണാകുളത്ത് പാസ്റ്റർമാരുടെ പ്രാർഥനാ പരിപാടിയിൽ പാകിസ്ഥാന്റെ പതാക; കേസെടുത്ത് പൊലിസ്
Kerala
• 7 days ago
കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ തീരങ്ങളില്‍ നിന്നു കടല്‍വെളളവും ചെളിയും ശേഖരിച്ചു പരിശോധിക്കും; കത്തിയ കപ്പലിലെ വിഷവസ്തുക്കളും കീടനാശിനികളും ഭീഷണി
Kerala
• 7 days ago
മൺസൂൺ; ട്രെയിനുകൾക്ക് വേഗം കുറയും; 22 ട്രെയിനുകളുടെ സമയം മാറും
Kerala
• 7 days ago
രാത്രിയില്‍ വീടിനു പുറത്തേക്കിറങ്ങിയ 87കാരി 30 അടി താഴ്ചയുള്ള കിണറ്റില്‍ വീണു; കൊടും തണുപ്പത്ത് മോട്ടോറില്‍ പിടിച്ചു കിടന്നത് മണിക്കൂറുകള്‍
Kerala
• 7 days ago
ജമാഅത്ത്, പി.ഡി.പി, ഹിന്ദു മഹാസഭ; പിന്തുണയെച്ചൊല്ലി മുന്നണികൾ പോർമുഖത്ത്
Kerala
• 7 days ago
കാട്ടുതീപോലെ പടർന്ന് കലാപം; സൈന്യത്തെ വിന്യസിച്ച് ട്രംപ്
International
• 7 days ago
റോക്കറ്റില്‍ ഇന്ധന ചോര്‍ച്ച; ആക്സിയം 4 ദൗത്യം വീണ്ടും മാറ്റി
International
• 7 days ago
തൊഴിലുറപ്പ് പദ്ധതിക്കും കടുംവെട്ട്; തൊഴിൽ ദിനങ്ങൾ കുറയും; വരിഞ്ഞുമുറുക്കി കേന്ദ്രം
Kerala
• 7 days ago
വിദ്യാർത്ഥികൾക്ക് ലഹരിമരുന്ന് വിൽപ്പന നടത്തിയിരുന്ന അഭിഭാഷകൻ പിടിയിൽ; നാഗർകോവിലിൽ അതിശക്ത മയക്കുമരുന്ന് വേട്ട
National
• 7 days ago
അനധികൃതമായി അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച 29 പേര് ഒമാനില്‍ അറസ്റ്റില്‍
oman
• 8 days ago
പ്ലാസ്റ്റിക് കത്തിച്ച പൊലീസിന് നഗരസഭയുടെ മുട്ടൻ പണി; 15 ദിവസത്തിനകം പിഴ അടച്ചില്ലെങ്കിൽ വരാൻ പോകുന്നത് കടുത്ത നടപടി
Kerala
• 8 days ago
ചരക്ക് കപ്പലില്‍ തീപിടിച്ചുണ്ടായ അപകടം; കൂടുതല്‍ കണ്ടെയ്നറുകളിലേക്ക് തീപടരുന്നു, തീ അണയ്ക്കാന്‍ തീവ്രശ്രമം
Kerala
• 8 days ago
ക്വട്ടേഷന്‍ നല്‍കിയത് 20 ലക്ഷം രൂപ; കൊലക്ക് ശേഷം യാത്ര ചെയ്തത് ടൂറിസ്റ്റ് ടാക്സിയില്‍; ഹണിമൂണ്‍ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
Kerala
• 7 days ago
കെനിയയിലെ വാഹനാപകടത്തില്‍ മരിച്ച മലയാളി പ്രവാസികളുടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി
qatar
• 7 days ago
വീണ്ടും മഴ; ഇന്ന് 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത നിര്‍ദേശം
Kerala
• 7 days ago