HOME
DETAILS

അനധികൃത സ്വത്ത് സമ്പാദന കേസ്: കെ.എം എബ്രഹാമിനെതിരായ സി.ബി.ഐ അന്വേഷണത്തിന് സ്റ്റേ

  
Web Desk
April 30 2025 | 07:04 AM

Supreme Court Stays CBI Probe Against Kerala CMs Chief Principal Secretary KM Abraham

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പില്‍ സെക്രട്ടറി കെ.എം എബ്രഹാമിനെതിരായ സി.ബി.ഐ അന്വേഷണത്തിന് സ്റ്റേ. കെ.എം എബ്രഹാമിന്റെ ഹരജി പരിഗണിച്ച് സുപ്രിം കോടതിയാണ് സ്റ്റേ അനുവദിച്ചത്. ജസ്റ്റിസ് ദീപാങ്കര്‍ ദത്ത അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. സി.ബി.ഐ അന്വേഷണത്തിന് അനുമതി നല്‍കിയ ഹൈകോടതി ഉത്തരവ് റദ്ദാക്കണമെന്നായിരുന്നു കെ.എം. എബ്രഹാമിന്റെ ഹരജിയിലെ ആവശ്യം.

2003 ജനുവരി മുതല്‍ 2015 ഡിസംബര്‍ വരെയുള്ള കാലയളവിലെ എബ്രഹാമിന്റെ സ്വത്ത് വിവരങ്ങളിലാണ് അന്വേഷണം. പൊതുപ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരക്കല്‍ നല്‍കിയ ഹരജിയിലാണ് അന്വേഷണം. 2015ല്‍ ധനകാര്യ അഡീഷനല്‍ ചീഫ് സെക്രട്ടറിയായിരിക്കെ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു എന്നാണ് ഹരജിയില്‍ ആരോപിക്കുന്നത്. 

എബ്രഹാമിന് മുംബൈയിലും തിരുവനന്തപുരത്തും യഥാക്രമം മൂന്നും ഒന്നും കോടി രൂപ മൂല്യമുള്ള ഫ്‌ളാറ്റുകളും കൊല്ലത്ത് എട്ട് കോടി രൂപ മൂല്യമുള്ള ഷോപ്പിങ് മാളും ഉണ്ട്. ഭാര്യയുടെയും മകളുടെയും പേരിലും വലിയ സമ്പാദ്യവും ഉണ്ട്. എന്നാല്‍ ഇതിന്റെയൊന്നും ഉറവിടം വെളിപ്പെടുത്തിയിട്ടില്ല എന്നാണ് ഹരജിക്കാരന്‍ ആരോപിക്കുന്നത്. മാത്രമല്ല, സിവില്‍ സര്‍വിസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റച്ചട്ട പ്രകാരം വര്‍ഷം തോറും ചീഫ് സെക്രട്ടറിക്ക് നല്‍കേണ്ട ആസ്തി സംബന്ധിച്ച സ്റ്റേറ്റ്‌മെന്റും നല്‍കിയിട്ടില്ലെന്നും ആരോപണമുണ്ട്.

The Supreme Court has stayed the CBI investigation against K.M. Abraham, Chief Principal Secretary to the Kerala Chief Minister, based on a petition challenging the High Court's order.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഹമ്മദാബാദ് വിമാനദുരന്തം; പഠനത്തിൽ എപ്പോഴും ഒന്നാമത്; സ്വപ്നയാത്രയിൽ ദുരന്തം കവർന്നത് പായലിന്റെയും ഒരു നാടിന്റെയും പ്രതീക്ഷകൾ

National
  •  5 days ago
No Image

അഹമ്മദാബാദ് വിമാനദുരന്തം; ഭർത്താവിനൊപ്പം പുതുജീവിതം ആരംഭിക്കാനുള്ള യാത്ര ഒടുവിൽ ഖുഷ്ബുവിന്റെ അന്ത്യയാത്രയായി

National
  •  5 days ago
No Image

അഹമ്മദാബാദ് വിമാനദുരന്തം: രക്ഷാപ്രവർത്തനങ്ങൾക്കിടയിൽ മോഷണം

National
  •  6 days ago
No Image

മലാപറമ്പ് സെകസ് റാക്കറ്റ് കേസില്‍ പ്രതികളായ പൊലിസുകാര്‍ ഒളിവില്‍; അന്വേഷണം ഊര്‍ജിതം

Kerala
  •  6 days ago
No Image

അഹമ്മദാബാദ് വിമാനദുരന്തം; അനുശോചനം രേഖപ്പെടുത്തി സൽമാൻ രാജാവും കിരീടാവകാശിയും

Saudi-arabia
  •  6 days ago
No Image

അന്താരാഷ്ട്ര യോഗാ ദിനാഘോഷം 21ന് ഷാർജ എക്സ്പോ സെൻ്ററിൽ; രജിസ്ട്രേഷൻ വെബ്സൈറ്റിന് തുടക്കം 

uae
  •  6 days ago
No Image

ജീവിതത്തിനും മരണത്തിനും ഇടയിൽ ഒരു പത്ത് മിനിറ്റ്; ട്രാഫിക്ക് ബ്ലോക്കില്‍പെട്ട് ഫ്ലൈറ്റ് മിസ്സായി; യുവതി രക്ഷപ്പെട്ടത് തലനാരിഴക്ക്

National
  •  6 days ago
No Image

ഹണിമൂൺ കൊലപാതകം; സോനം കുറ്റസമ്മതം നടത്തിയെന്ന് പൊലീസ്, ചോദ്യം ചെയ്യൽ തുടരുന്നു

National
  •  6 days ago
No Image

കുവൈത്ത്: പെട്രോൾ പമ്പിൽ ഇന്ധനം നിറക്കുന്നതിനിടെ കാറിൽ നിന്ന് തീ; വലിയ അപകടം ഒഴിവാക്കി പെട്രോൾ പമ്പ് ജീവനക്കാർ

Kuwait
  •  6 days ago
No Image

ആകാശ ദുരന്തം; 204 മൃതദേഹങ്ങള്‍ കണ്ടെത്തി; ഡിഎന്‍എ പരിശോധന നടത്തി ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും

National
  •  6 days ago