HOME
DETAILS

വേടന്റെ പുതിയ ഗാനത്തേയും ഇരുകയ്യും നീട്ടി സ്വീകരിച്ച് ആസ്വാദകര്‍; 'മോണോ ലോവ' പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം ഹിറ്റ് 

  
Web Desk
April 30 2025 | 09:04 AM

Rapper Vedan Drops Mono Loa Amid Controversy Fans Shower Praise Despite Legal Troubles

വിവാദങ്ങള്‍ ചൂടായിത്തുടരുന്നതിനിടെ പുറത്തിറങ്ങിയ റാപ്പര്‍ വേടന്റെ പുതിയ ഗാനത്തേയും ആസ്വാദകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു. 'മോണോ ലോവ' എന്നാരംഭിക്കുന്ന ഗാനം റിലീസായി മണിക്കൂറുകള്‍ക്കകം തന്നെ ഹിറ്റായിരിക്കുകയാണ്. തന്റെ ആദ്യത്തെ പ്രേമപ്പാട്ട് എന്നാണ് വേടന്‍ 'മോണ ലോവ'യെ കുറിച്ച് പറയുന്നത്.  2.27 മിനിറ്റ് ദൈര്‍ഘ്യമുള്ള പാട്ടിന്റെ പൂര്‍ണ പതിപ്പ് കഴിഞ്ഞ ദിവസമാണ് പുറത്തിറക്കിയത്. സ്‌പോട്ടിഫൈയിലും വേടന്‍ വിത്ത് വേര്‍ഡ് എന്ന യുട്യൂബ് ചാനലിലും ഗാനം റിലീസ് ആയിട്ടുണ്ട്. 

ഫ്‌ളാറ്റില്‍ നിന്ന് ലഹരി കണ്ടെടുത്ത കേസിലും പുലിപ്പല്ല് കൈവശം വച്ച കേസിലും പ്രതി ചേര്‍ക്കപ്പെട്ട വേടനെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍ മീഡിയ 'പോര്' ശക്തമാകുന്നതിനിടെയാണ് പുതിയ പാട്ട് പുറത്തു വന്നിരിക്കുന്നത്. തന്റെ പുതിയ പാട്ട് ബുധനാഴ്ച പുറത്തിറങ്ങുമെന്ന് ഫ്‌ളാറ്റില്‍ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോള്‍ വേടന്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. 

ഹവായ് ദ്വീപിലെ അഞ്ച് അഗ്‌നിപര്‍വതങ്ങളില്‍ ഒന്നാണ് മോണോ ലോവ. ലോകത്തെ ഏറ്റവും ആക്ടീവായ പര്‍വതവും ഇതാണ്. തന്റെ പ്രണയത്തെ മോണോലോവ അഗ്‌നി പര്‍വതത്തോട് ഉപമിക്കുന്നതാണ് പുതിയ പാട്ടിലെ വേടന്റെ വരികള്‍.

തിങ്കളാഴ്ചയാണ് വേടന്റെ ഫ്‌ളാറ്റില്‍ നിന്ന് ആറ് ഗ്രാം കഞ്ചാവ് കണ്ടെടുത്തത്. പിന്നാലെ വേടനെയും കൂടെയുണ്ടായിരുന്ന ഒമ്പത് പേരെയും പൊലിസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു. എന്നാല്‍ പരിശോധനക്കിടെ വേടന്റെ മാലയിലേത് പുലിപ്പല്ലാണെന്ന് പൊലിസ് കണ്ടെത്തി. തുടര്‍ന്ന് കഞ്ചാവ് കേസില്‍ ജാമ്യം ലഭിച്ചെങ്കിലും പുലിപ്പല്ല് കേസില്‍ വേടനെ വനംവകുപ്പ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. അറസ്റ്റിന് പിന്നാലെ ഗായകന്റെ മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന പല സംഗീതപരിപാടികളും റദ്ദ് ചെയ്തിരുന്നു.

കഞ്ചാവ് ഉപയോഗത്തെ വിമര്‍ശിക്കുന്നുണ്ടെങ്കിലും പൊലിസ് നടപടിക്കെതിരെ ശക്തമായ എതിര്‍പ്പാണ് ഉയരുന്നത്. മോഹന്‍ലാലിന്റെ ആനക്കൊമ്പ് കേസൊക്കെ ഉയര്‍ത്തിക്കാട്ടിയാണ് സോഷ്യല്‍ മീഡിയ വിമര്‍ശനം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ നിരത്തുകളില്‍ ഇനി ഓടുക യൂറോപ്യന്‍ മാനദണ്ഡപ്രകാരമുള്ള പരിസ്ഥിതി സൗഹൃദ ബസ്സുകള്‍; 1.1 ബില്യണ്‍ ദിര്‍ഹമിന്റെ വമ്പന്‍ കരാറില്‍ ഒപ്പുവച്ച് ആര്‍ടിഎ 

auto-mobile
  •  a day ago
No Image

ആക്‌സിയം 4; തുടരുന്ന അനിശ്ചിതത്വം; വിക്ഷേപണം വീണ്ടും മാറ്റി

National
  •  a day ago
No Image

സ്‌കൂൾ ഉച്ചഭക്ഷണ മെനു; അപ്രായോഗികമെന്ന് അധ്യാപകരും പാചകത്തൊഴിലാളികളും

Kerala
  •  a day ago
No Image

നിലമ്പൂരിൽ പ്രതീക്ഷപ്പുറമുള്ള പോളിങ്; വിജയ പ്രതീക്ഷ കണക്ക് കൂട്ടി മുന്നണികൾ

Kerala
  •  a day ago
No Image

ക്വാറികൾക്ക് അനുമതി നൽകിയത് കാലാവധി കഴിഞ്ഞ വന്യജീവി ബോർഡ് 

Kerala
  •  a day ago
No Image

തിരൂരില്‍ കൈകുഞ്ഞിനെ ഒന്നര ലക്ഷത്തിന് വിറ്റ സംഭവം; അമ്മയുള്‍പ്പെടെ അഞ്ച് പ്രതികള്‍ റിമാന്‍ഡില്‍

Kerala
  •  a day ago
No Image

വിമാനത്താവളത്തിന് തടസ്സമാകുന്ന കെട്ടിടങ്ങള്‍ പൊളിക്കും, 60 ദിവസം മുമ്പ് നോട്ടീസ് നല്‍കും; കേന്ദ്രസര്‍ക്കാര്‍ കരട് നിയമം പുറത്തിറക്കി

National
  •  a day ago
No Image

ഒറ്റപ്പെട്ട ജില്ലകളില്‍ മഴ കനക്കും; കേരളത്തില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തിപ്രാപിക്കാന്‍ സാധ്യത

Kerala
  •  a day ago
No Image

ഇറാന്‍-ഇസ്‌റാഈല്‍ സംഘര്‍ഷം: അമേരിക്ക ഇടപെടണോ എന്ന വിഷയത്തില്‍ തീരുമാനം രണ്ടാഴ്ചക്കകം; വൈറ്റ് ഹൗസ്

International
  •  a day ago
No Image

കോഴിക്കോട് ഈങ്ങാപ്പുഴയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; രണ്ട് പേർക്ക് പരുക്ക്

Kerala
  •  a day ago