HOME
DETAILS

കുവൈത്തില്‍ വീട്ടുതടങ്കലിലായിരുന്ന മലയാളി യുവതിക്ക് മോചനം; നിര്‍ണായ ഇടപെടല്‍ നടത്തിയത് പട്ടാമ്പി സിഐ

  
Web Desk
April 30 2025 | 12:04 PM

Malayali Woman Freed from House Arrest in Kuwait After Pattambi CIs Decisive Intervention

കുവൈത്ത് സിറ്റി: കുവൈത്തില്‍ തൊഴില്‍തട്ടിപ്പിനിരയായി വീട്ടുതടങ്കലിലായിരുന്ന യുവതിയെ മോചിപ്പിച്ചു. പട്ടാമ്പി സിഐ എസ്. അന്‍ഷാദിന്റെ ദുബൈയിലുള്ള സുഹൃത്ത് നടത്തിയ പരിശ്രമത്തിന്റെ ഫലമായാണ് യുവതിയുടെ മോചനം സാധ്യമായത്. വീട്ടുതടങ്കലില്‍ ആക്കിയ വ്യക്തിയെ പൊലിസ് അറസ്റ്റു ചെയ്തിട്ടുണ്ട്.

ദിവസങ്ങള്‍ക്ക് മുമ്പ് രക്ഷിക്കാന്‍ അഭ്യര്‍ഥിച്ച് കുവൈത്തില്‍ തൊഴില്‍തട്ടിപ്പിനിരയായ പാലക്കാട് സ്വദേശിനിയായ യുവതി കുടുംബത്തിന് വിഡിയോ സന്ദേശം അയച്ചിരുന്നു. വീട്ടുതടങ്കലില്‍ ആണെന്നും രക്ഷപ്പെട്ടു നാട്ടിലെത്തിക്കാന്‍ സഹായിക്കണമെന്നും അഭ്യര്‍ഥിച്ച് പട്ടാമ്പി വല്ലപ്പുഴ സ്വദേശിനി ഫസീല (30) ആണ് ഭര്‍ത്താവിന് വിഡിയോ സന്ദേശം അയച്ചത്. ജോലിയും വേതനവും നല്‍കാതെ കുവൈത്തില്‍ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും ഒരുപക്ഷേ ഇതെന്റെ അവസാന സന്ദേശമായിരിക്കുമെന്നുമാണ് കണ്ണൂര്‍ സ്വദേശിയായ ഭര്‍ത്താവിന് അയച്ച വിഡിയോ സന്ദേശത്തില്‍ പറഞ്ഞിരുന്നത്. 

കഴിഞ്ഞ മാര്‍ച്ചിലാണ് തിരുവനന്തപുരം സ്വദേശിനി ജിജി, കാസര്‍കോട് സ്വദേശി ഖാലിദ്, ഇടുക്കി കട്ടപ്പന സ്വദേശി ബിന്‍സി എന്നിവര്‍ ജോലി വാഗ്ദാനംചെയ്ത് ഫസീലയെ കുവൈത്തില്‍ എത്തിച്ചതെന്നു ബന്ധുക്കള്‍ പറയുന്നു. പട്ടാമ്പിയില്‍ ഹോം നഴ്സിങ് സ്ഥാപനത്തില്‍ ജോലി ചെയ്യുന്നതിനിടെയാണ് ജിജിയെ ഫസീല പരിചയപ്പെട്ടത്. കുവൈത്തില്‍ നല്ല ശമ്പളത്തില്‍ ജോലി ശരിയാക്കാമെന്നായിരുന്നു വാഗ്ദാനം. ഇതുപ്രകാരം വിസയുടെയും മറ്റും പേരില്‍ ഇവര്‍ പണം സ്വന്തമാക്കി. വൈകാതെ തന്നെ കുവൈത്തില്‍ എത്തിച്ചു. എന്നാല്‍ കുവൈത്തില്‍ എത്തിയതോടെ അവര്‍ വാഗ്ദാനം ചെയ്ത ജോലിയല്ല ലഭിച്ചത്. ഖാലിദിന്റെ വീട്ടിലാണ് ആദ്യ ജോലി. അത് വീട്ടുജോലിയായിരുന്നു. പിന്നീട് ചില കുവൈത്തി പൗരന്‍മാരുടെ വീടുകളിലേക്കും ഫസീലയെ മാറ്റി. ഭക്ഷണവും വിശ്രമവുമില്ലാതെ വീട്ടുജോലിയെടുപ്പിച്ചു. ഇതിനിടെ രോഗിയായപ്പോള്‍ ചികിത്സ ലഭ്യമാക്കിയില്ലെന്ന് മത്രമല്ല വിശ്രമിക്കാനും അുവദിച്ചില്ല. പ്രതിഷേധിച്ചതോടെ  വീട്ടുതടങ്കലിലാക്കുകയായിരുന്നു.

ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടപ്പോള്‍ കുവൈത്തിലെ നിയമമനുസരിച്ച് എംബസിയിലെത്തിയാല്‍ മാത്രമെ രക്ഷിക്കാന്‍ കഴിയൂവെന്നും വീട്ടിലെത്തി ഇടപെടുന്നതിന് ബുദ്ധിമുട്ടാണെന്നും അറിയിച്ചിരുന്നു. 

കുവൈത്തിലേക്ക് ജോലി വാഗ്ദാനം ചെയ്തു മനുഷ്യക്കടത്താണ് പ്രതികള്‍ ചെയ്യുന്നതെന്നും അവിടെയെത്തിച്ച് ലക്ഷങ്ങള്‍ വില പറഞ്ഞ് സ്വദേശികള്‍ക്കു വില്‍ക്കുകയാണെന്നുമാണ് ഫസീല അറിയിച്ചതെന്നും കുടുംബം പറഞ്ഞു.

A Malayali woman detained in Kuwait has been released following the decisive intervention of the Pattambi Circle Inspector. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പണം അധികം മുടക്കാം, ആ 'ലക്കിസീറ്റ്' വേണം; വിശ്വാസ് കുമാര്‍ രമേഷ് ഇരുന്ന 11എ സീറ്റിന് യാത്രക്കാര്‍ക്കിടയില്‍ ഡിമാന്‍ഡ് വര്‍ധിക്കുന്നതായി യുഎഇയിലെ ട്രാവല്‍ ഏജന്‍സികള്‍

uae
  •  2 days ago
No Image

കനത്ത മഴ; കോട്ടയം ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ(20-6-2025) അവധി

Kerala
  •  2 days ago
No Image

എസ്എസ്എൽസി, ടിഎച്ച്എസ്എൽസി സേ പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു

Kerala
  •  2 days ago
No Image

ബുംറയില്ല! ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന താരങ്ങളെ പ്രവചിച്ച് അശ്വിൻ

Cricket
  •  2 days ago
No Image

പോളിം​ഗ് അവസാനിച്ചു, ഇനി വിധിയാണ്; നിലമ്പൂർ ആർക്കൊപ്പമെന്ന് തിങ്കളാഴ്ച അറിയാം

Kerala
  •  2 days ago
No Image

അഞ്ച് അറബ് രാജ്യങ്ങളെ ആറ് മിനിറ്റിലധികം ഇരുട്ടിലാഴ്ത്തും; 2027 ഓ​ഗസ്റ്റ് 2ന് നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ സൂര്യഗ്രഹണം

Saudi-arabia
  •  2 days ago
No Image

ഇറാൻ-ഇസ്റാഈൽ സംഘർഷം: സേവനങ്ങൾ നിർത്തിവയ്ക്കുകയോ പുനഃക്രമീകരിക്കുകയോ ചെയ്ത് വിവിധ വിമാനക്കമ്പനികൾ; കൂടുതലറിയാം

uae
  •  2 days ago
No Image

'ഇറാന് മേല്‍ യുദ്ധം വേണ്ട' ഒരിക്കല്‍ കൂടി പ്രതിഷേധക്കടലായി യു.എസ് നഗരങ്ങള്‍ 

International
  •  2 days ago
No Image

അങ്കണവാടിയിലെ ഫാന്‍ പൊട്ടീവീണ് മൂന്ന് വയസുകാരന്റെ തലക്ക് പരിക്കേറ്റു

Kerala
  •  2 days ago
No Image

അവൻ ഫുട്ബോൾ കളിക്കാൻ വേണ്ടി മാത്രമാണ് ജീവിക്കുന്നത്: സൂപ്പർതാരത്തെ പ്രശംസിച്ച് പുയോൾ

Football
  •  2 days ago