HOME
DETAILS

ജാതി സെന്‍സസ് നടത്തുക പൊതു സെന്‍സസിനൊപ്പം; ഇതുവരെ മുടങ്ങാതെ നടന്ന ജനസംഖ്യാ കണക്കെടുത്തിട്ട് 14 വര്‍ഷം; അറിഞ്ഞിരിക്കാം ജാതി സെന്‍സസിനെക്കുറിച്ച്

  
May 01 2025 | 02:05 AM

The central government has announced that it will implement caste census in india

ന്യൂഡല്‍ഹി: പ്രതിപക്ഷ കൂട്ടായ്മയായ ഇന്‍ഡ്യാ മുന്നണിയുടെ ആവശ്യമായിരുന്ന ജാതി സെന്‍സ് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ജാതി തിരിച്ചുള്ള സെന്‍സസിനെ വിമര്‍ശിച്ചുവരികയായിരുന്ന ബി.ജെ.പി, ജാതി ഘടകം നിര്‍ണായകമായ ബിഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പൊതുസെന്‍സസിനൊപ്പം ജാതി സെന്‍സസും കൂടി നടത്താന്‍ ഇന്നലെ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ തീരുമാനം ഉണ്ടായത്. പ്രത്യേകമായി ജാതി സെന്‍സസ് നടപ്പാക്കില്ല. പകരം പൊതു സെന്‍സസിനൊപ്പം തന്നെ ജാതി കണക്കെടുപ്പ് നടത്തുകയാവും ചെയ്യുക.
ചില സംസ്ഥാനങ്ങളില്‍ നടത്തിയത് ജാതി സര്‍വെ ആണെന്നും ഇത് അശാസ്ത്രീയമാണെന്നും മന്ത്രിസഭാതീരുമാനങ്ങള്‍ വിശദീകരിക്കവെ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ജാതിസെന്‍സസിനെ എതിര്‍ത്തിരുന്നവരാണ് കോണ്‍ഗ്രസെന്നും സ്വാതന്ത്ര്യത്തിന് ശേഷം നടത്തിയ ഒരു സെന്‍സസിലും ജാതി രേഖപ്പെടുത്തിയിരുന്നില്ലെന്നും അശ്വിനി വൈഷ്ണവ് ആരോപിച്ചു. 
ഈവര്‍ഷം ഒക്ടോബറിലോ നവംബറിലോ ആകും ബിഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. തെരഞ്ഞെടുപ്പില്‍ ജാതി സെന്‍സ് വിഷയം പ്രതിപക്ഷം ഉയര്‍ത്തുന്നത് മറികടക്കുകയെന്നലക്ഷ്യത്തോടെയാണ് സര്‍ക്കാരിന്റെ അപ്രതീക്ഷിത പ്രഖ്യാപനം. ബിഹാറിലെ ബി.ജെ.പി സഖ്യകക്ഷി ജെ.ഡി.യു ജാതി തിരിച്ചുള്ള കണക്കെടുപ്പിന് അനുകൂലമാണ്. കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തെ പ്രതിപക്ഷം സ്വാഗതംചെയ്തിട്ടുണ്ട്. രാജ്യത്ത് ജാതി സെന്‍സസ് നടപ്പാക്കണമെന്ന് കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷപാര്‍ട്ടികളും ഒന്നടങ്കം ആവശ്യപ്പെട്ടു വരികയായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ പ്രധാന പ്രചാരണായുധങ്ങളിലൊന്നും ജാതി സെന്‍സസ് ആയിരുന്നു. വിജയിച്ചാല്‍ ജാതി സെന്‍സ് നടപ്പാക്കുമെന്നും കോണ്‍ഗ്രസ് പ്രഖ്യാപിക്കുകയുണ്ടായി. 
യു.പി.എ സര്‍ക്കാരിന്റെ കാലത്ത് 2010 ല്‍ ജാതി സെന്‍സസ് നടത്തുന്നത് പരിഗണിക്കുമെന്ന് അന്നത്തെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് പറഞ്ഞിരുന്നു. ഇതിന്റെ നടപടിക്രമങ്ങള്‍ക്കായി മന്ത്രിസഭാ ഉപസമിതിയും രൂപീകരിച്ചിരുന്നുവെങ്കിലും നടപടികള്‍ വൈകുകയായിരുന്നു.


മുടങ്ങാത്ത കണക്കെടുപ്പ് ഒടുവില്‍ നടന്നിട്ട് 14 വര്‍ഷം

ഇന്ത്യയില്‍ ഓരോ പത്തുവര്‍ഷവും കൂടുമ്പോഴാണ് ജനസംഖ്യാകണക്കെടുപ്പ് നടത്താറ്. 2021 ല്‍ നടക്കേണ്ടിയിരുന്ന കണക്കെടുപ്പ് ഇതുവരെ നടന്നിട്ടില്ല. ബ്രിട്ടിഷ് കാലം മുതല്‍ തന്നെ പത്ത് വര്‍ഷത്തിലൊരിക്കല്‍ മുടങ്ങാതെ നടത്തിവന്ന കണക്കെടുപ്പ്, കൊവിഡ് ചൂണ്ടിക്കാട്ടിയാണ് 2021ല്‍ നടക്കാതിരുന്നത്. 
ഇന്ത്യയിലെ അവസാന സമഗ്ര ജാതി സെന്‍സസ് നടന്നത് 1931ലാണ്. സ്വതന്ത്രത്തിന് ശേഷം സെന്‍സസില്‍ നിന്ന് വിശാലമായ ജാതി കണക്കെടുപ്പ് ഒഴിവാക്കി, പകരം എസ്.സി, എസ്.ടി വിഭാഗങ്ങളിലേക്ക് മാത്രം പരിമിതപ്പെടുത്തി. 1971ലെ സെന്‍സസില്‍ എസ്.സി, എസ്.ടി ജനസംഖ്യ 21.54% ആയിരുന്നു. 2011ല്‍ ഇത് 25.26% ആയി.


എന്താണ് ജാതി സെന്‍സസ്


ഇന്ത്യയിലെ ജാതി ഘടനയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്ന ജനസംഖ്യാടിസ്ഥാനത്തിലുള്ള സര്‍വേയാണ് ജാതി സെന്‍സസ്. വിവിധ ജാതികള്‍, അവരുടെ സാമൂഹിക, സാമ്പത്തിക സ്ഥിതി, വിദ്യാഭ്യാസനില, സമുദായവുമായി ബന്ധപ്പെട്ട മറ്റ് ഘടകങ്ങള്‍ തുടങ്ങിയ വിശദാംശങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. സര്‍ക്കാരിന്റെ നയ ആസൂത്രണം, വിഭവ വിഹിതം എന്നിവയ്ക്കായി വിവിധ ജാതികളുടെ ജനസംഖ്യാപരവും വികസനപരവുമായ വിവരങ്ങള്‍ മനസ്സിലാക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
നിലവില്‍ പൗരന്മാരെ സാമൂഹികവും വിദ്യാഭ്യാസപരവുമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ പട്ടികവര്‍ഗം (എസ്.ടി), പട്ടികജാതി (എസ്.സി), മറ്റ് പിന്നോക്ക വിഭാഗങ്ങള്‍ (ഒ.ബി.സി), പൊതു വിഭാഗം എന്നിങ്ങനെ നാല് വിഭാഗങ്ങളായി തരംതിരിച്ചിട്ടുണ്ട്. 1951 മുതല്‍ അവസാനമായി സെന്‍സസ് നടന്ന 2011 വരെയുള്ള ഇന്ത്യയിലെ ഓരോ കണക്കെടുപ്പും പട്ടികജാതി (എസ്.സി) പട്ടികവര്‍ഗ (എസ്.ടി) വിഭാഗങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാല്‍ മറ്റ് ജാതി, ഉപജാതിക തരംതിരിവുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാറില്ല. 

The central government has announced that it will implement caste census in india



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂരിലെ റസീനയുടെ ആത്മഹത്യ: സദാചാര പൊലിസിങ് നടന്നെന്ന് പൊലിസ്, ഇല്ലെന്നും കാരണം ആൺസുഹൃത്തെന്നും കുടുംബം

Kerala
  •  a day ago
No Image

ദുബൈ നിരത്തുകളില്‍ ഇനി ഓടുക യൂറോപ്യന്‍ മാനദണ്ഡപ്രകാരമുള്ള പരിസ്ഥിതി സൗഹൃദ ബസ്സുകള്‍; 1.1 ബില്യണ്‍ ദിര്‍ഹമിന്റെ വമ്പന്‍ കരാറില്‍ ഒപ്പുവച്ച് ആര്‍ടിഎ 

auto-mobile
  •  a day ago
No Image

ആക്‌സിയം 4; തുടരുന്ന അനിശ്ചിതത്വം; വിക്ഷേപണം വീണ്ടും മാറ്റി

National
  •  a day ago
No Image

സ്‌കൂൾ ഉച്ചഭക്ഷണ മെനു; അപ്രായോഗികമെന്ന് അധ്യാപകരും പാചകത്തൊഴിലാളികളും

Kerala
  •  a day ago
No Image

നിലമ്പൂരിൽ പ്രതീക്ഷപ്പുറമുള്ള പോളിങ്; വിജയ പ്രതീക്ഷ കണക്ക് കൂട്ടി മുന്നണികൾ

Kerala
  •  a day ago
No Image

ക്വാറികൾക്ക് അനുമതി നൽകിയത് കാലാവധി കഴിഞ്ഞ വന്യജീവി ബോർഡ് 

Kerala
  •  a day ago
No Image

തിരൂരില്‍ കൈകുഞ്ഞിനെ ഒന്നര ലക്ഷത്തിന് വിറ്റ സംഭവം; അമ്മയുള്‍പ്പെടെ അഞ്ച് പ്രതികള്‍ റിമാന്‍ഡില്‍

Kerala
  •  a day ago
No Image

വിമാനത്താവളത്തിന് തടസ്സമാകുന്ന കെട്ടിടങ്ങള്‍ പൊളിക്കും, 60 ദിവസം മുമ്പ് നോട്ടീസ് നല്‍കും; കേന്ദ്രസര്‍ക്കാര്‍ കരട് നിയമം പുറത്തിറക്കി

National
  •  a day ago
No Image

ഒറ്റപ്പെട്ട ജില്ലകളില്‍ മഴ കനക്കും; കേരളത്തില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തിപ്രാപിക്കാന്‍ സാധ്യത

Kerala
  •  a day ago
No Image

ഇറാന്‍-ഇസ്‌റാഈല്‍ സംഘര്‍ഷം: അമേരിക്ക ഇടപെടണോ എന്ന വിഷയത്തില്‍ തീരുമാനം രണ്ടാഴ്ചക്കകം; വൈറ്റ് ഹൗസ്

International
  •  2 days ago