HOME
DETAILS

എല്ലാ പൗരന്‍മാര്‍ക്കും ഡിജിറ്റല്‍ സൗകര്യങ്ങള്‍ ലഭ്യമാക്കല്‍ ഭരണഘടനാപരമായ അവകാശം: സുപ്രിംകോടതിയുടെ സുപ്രധാന ഉത്തരവ്

  
May 01 2025 | 03:05 AM

Access to digital facilities is a constitutional right for all citizens Important order of the Supreme Court

ന്യൂഡല്‍ഹി: ഡിജിറ്റല്‍ സേവനങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാക്കേണ്ടത് ഭരണഘടന പൗരന് ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളില്‍പ്പെട്ടതാണെന്ന് സുപ്രിംകോടതി. കാഴ്ച പരിമിതിയുള്ളവര്‍ക്കും ആസിഡ് ആക്രമണത്തിന് ഇരയായതിനെത്തുടര്‍ന്ന് മുഖത്ത് രൂപമാറ്റംവന്നവര്‍ക്കും കെ.വൈ.സി പുതുക്കല്‍ പോലുള്ള നടപടിക്രമങ്ങള്‍ എളുപ്പമാക്കുന്നതിന് സുപ്രധാന നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ചാണ് സുപ്രിംകോടതിയുടെ നിര്‍ണായക ഉത്തരവ്. സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും ദുര്‍ബലര്‍ക്കും അംഗപരിമിതിര്‍ക്കും മറ്റുമെല്ലാം സമഗ്ര ഡിജിറ്റല്‍ സൗകര്യം ലഭ്യമാക്കേണ്ടത് രാജ്യത്തിന്റെ ബാധ്യതയാണെന്ന് ജസ്റ്റിസുമാരായ ജെ.ബി പര്‍ദിവാലയും ആര്‍. മഹാദേവനും അടങ്ങിയ രണ്ടംഗ സുപ്രിംകോടതി ബെഞ്ച് വ്യക്തമാക്കി.
മുഖത്ത് വൈകല്യങ്ങളുള്ളവര്‍ക്കും മറ്റ് ബുദ്ധിമുട്ടുകളുള്ളവര്‍ക്കും കെ.വൈ.സി പോലുള്ള ഡിജിറ്റല്‍ കാര്യങ്ങള്‍ ഒരുപോലെ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 (ജീവിക്കാനും സ്വാതന്ത്ര്യത്തിനുമുള്ള അവകാശം), 14 (സമത്വത്തിനുള്ള അവകാശം), 15 (വിവേചനത്തില്‍നിന്ന് സംരക്ഷണം) എന്നിവ ഉറപ്പാക്കുന്നതിന്റെ ഭാഗമാണിത്. ഡിജിറ്റല്‍ സേവനങ്ങള്‍ ലഭ്യമാക്കാനുള്ള അവകാശം ജീവിക്കാനുള്ള അവകാശത്തിന്റെ പ്രധാന ഭാഗമാണെന്നും കോടതി വ്യക്തമാക്കി.
മുറിവോ വൈകല്യമോ രോഗമോ ജന്‍മനാ ഉള്ള മറ്റോ പ്രശ്‌നങ്ങള്‍മൂലം തല ചലിപ്പിക്കാനോ, കണ്ണുചിമ്മാനോ, കാഴ്ച നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാനോ, സ്‌ക്രീനില്‍ നല്‍കിയ നിര്‍ദ്ദിഷ്ട ഫ്രെയിമുകള്‍ക്കുള്ളില്‍ മുഖം വയ്ക്കാനോ പോലും എല്ലാവര്‍ക്കും കഴിയണമെന്നില്ലെന്നും, ഇക്കാരണത്താല്‍ ഡിജിറ്റല്‍ സേവനങ്ങളില്‍നിന്ന് അത്തരക്കാരെ മാറ്റിനിര്‍ത്താനാകില്ലെന്നും ജസ്റ്റിസ് മഹാദേവന്‍ ചൂണ്ടിക്കാട്ടി. ഇത്തരക്കാര്‍ക്ക് അവരുടെ സ്വത്വം ഡിജിറ്റലായി സ്ഥാപിക്കാനാകില്ല. അതിനാല്‍ ബാങ്ക് അക്കൗണ്ട് തുറക്കാനും അവശ്യ സേവനങ്ങളും സര്‍ക്കാര്‍ ക്ഷേമ പദ്ധതികളും ലഭ്യമാക്കാനും വലിയ കാലതാമസം നേരിടേണ്ടിവരുന്നുണ്ട്. എല്ലാവരെയും ഉള്‍പ്പെടുത്തിയുള്ള ഡിജിറ്റല്‍ അന്തരീക്ഷം ഈ ജനവിഭാഗങ്ങളെ മുഖ്യധാരയിലേക്ക് തിരികെ കൊണ്ടുവരുന്നതിനുപകരം കൂടുതല്‍ തളര്‍ത്തുകയാണ് ചെയ്യുന്നതെന്നും ജഡ്ജി ഓര്‍മിപ്പിച്ചു.
ഗ്രാമങ്ങളിലെ ഇന്റര്‍നെറ്റ് കണക്ടിവിറ്റിയും ഡിജിറ്റല്‍സൗകര്യങ്ങള്‍ ഉപയോഗിക്കുമ്പോള്‍ നേരിടുന്ന പ്രാദേശികഭാഷാ പ്രശ്‌നവും ഉത്തരവില്‍ കോടതി എടുത്തു പറഞ്ഞു. ഗ്രാമീണ ഇന്ത്യയിലെ മോശം കണക്റ്റിവിറ്റിയും പ്രാദേശിക ഭാഷകളിലെ ഉള്ളടക്കത്തിന്റെ ദൗര്‍ലഭ്യവും നേരിടുന്നത് അവര്‍ക്ക് ഇഗവേണന്‍സിലേക്കും ക്ഷേമ നടപടികളിലേക്കുമുള്ള പ്രവേശനം നിഷേധിക്കപ്പെടുകയാണെന്നും കോടതി വ്യക്തമാക്കി.
ഇതുസംബന്ധിച്ച ചട്ടങ്ങള്‍ പരിഷ്‌കരിക്കേണ്ടതിന്റെ ആവശ്യം ഓര്‍മിപ്പിച്ച കോടതി, കെ.വൈ.സി പുതുക്കല്‍ നടപടികള്‍ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വിധത്തില്‍ ക്രമീകരിക്കുന്നതിന് 20 നിര്‍ദ്ദേശങ്ങളും പുറപ്പെടുവിച്ചു. ആസിഡ് ആക്രമണത്തിന് ഇരയായവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ദൃശ്യപരമായ ജോലികള്‍ ഉള്‍പ്പെടെയുള്ള കെ.വൈ.സി പ്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നത് അസാധ്യമാണെന്ന് ചൂണ്ടിക്കാട്ടി പ്രഗ്യ പ്രസൗണ്‍ സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രിംകോടതിയുടെ സുപ്രധാന ഉത്തരവ്.

Access to digital facilities is a constitutional right for all citizens: Important order of the Supreme Court



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒപ്പിട്ടതിന് പിന്നാലെ മാഞ്ഞുപോകുന്ന 'മാജിക് മഷി' ഉപയോഗിച്ച് വ്യാജ ബാങ്ക് വായ്പ; തട്ടിപ്പുകാരനെ പൊക്കി ദുബൈ പൊലിസ് 

uae
  •  4 days ago
No Image

എൻ. പ്രശാന്തിൻ്റെ സസ്പെൻഷൻ പിൻവലിക്കാനുള്ള തീരുമാനം അട്ടിമറിച്ചത് വിമർശനവിധേയനായ ചീഫ് സെക്രട്ടറി ജയതിലക്; പ്രതികരണവുമായി പ്രശാന്ത്

Kerala
  •  4 days ago
No Image

അന്ന് നിരോധനത്തെ എതിര്‍ത്തു; ഇന്ന് ഇറാന്റെ അപ്രതീക്ഷിത ക്ലസ്റ്റര്‍ ബോംബ് വര്‍ഷത്തില്‍ നടുങ്ങി ഇസ്‌റാഈല്‍; നൂറുകണക്കിന് ചെറു ബോംബുകള്‍ ചിതറുന്ന ക്ലസ്റ്റര്‍ ബോംബിനെക്കുറിച്ചറിയാം | Iran Fires Cluster Bombs On Israel

International
  •  4 days ago
No Image

വാല്‍പ്പാറയില്‍ പുലി പിടിച്ച നാല് വയസുകാരിയെ കണ്ടെത്താനായില്ല; തിരച്ചില്‍ പുനരാരംഭിച്ചു; കുട്ടിയുടെ വസ്ത്ര ഭാഗം കണ്ടെത്തിയതായി റിപ്പോർട്ട്

Kerala
  •  4 days ago
No Image

ഈ ജീവന് ഉത്തരവാദികളാര്? വന്യജീവി ആക്രമണത്തിൽ ഒൻപത് വർഷത്തിനിടെ 300 മരണം

Kerala
  •  4 days ago
No Image

ഇന്ന് ലോക സംഗീത ദിനം; തലമുറകളിലേക്ക് സംഗീതസൗന്ദര്യം പകർന്ന് മുഹ്‌സിൻ കുരിക്കളുടെ ജീവിതയാത്ര

Kerala
  •  4 days ago
No Image

മൺസൂണിൽ ജലശേഖരം 50%: പ്രളയ സാധ്യത; ഒഴുകിയെത്തിയത് പ്രതീക്ഷിച്ചതിന്റെ ഇരട്ടിയിലധികം 

Kerala
  •  4 days ago
No Image

വൈദ്യുതിവേലി നിർമാണത്തിന് പ്രത്യേക അനുമതി നിർബന്ധം; രണ്ടു വര്‍ഷത്തിനിടെ ഷോക്കേറ്റ് മരിച്ചത് 24 പേര്‍

Kerala
  •  4 days ago
No Image

നിലമ്പൂർ: വൻ വിജയം പ്രതീക്ഷിച്ച് യു.ഡി.എഫ്; ഫലം കോൺഗ്രസ് നേതൃത്വത്തിന് നിർണായകം

Kerala
  •  4 days ago
No Image

മഴക്കാലത്ത് ലഭ്യത കുറഞ്ഞിട്ടും വില ലഭിക്കാതെ റബർ കർഷകർ

Kerala
  •  4 days ago


No Image

ഓപ്പറേഷന്‍ സിന്ധു; ഇന്ന് രണ്ട് വിമാനങ്ങള്‍ കൂടി എത്തും; ആവശ്യമെങ്കില്‍ കൂടുതല്‍ സര്‍വീസുകള്‍ക്ക് അനുമതി നല്‍കുമെന്ന് ഇറാന്‍

National
  •  4 days ago
No Image

ആണവപദ്ധതി ഉപക്ഷിക്കില്ല, കടുപ്പിച്ച് ഇറാന്‍; നയതന്ത്രദൗത്യം തുടര്‍ന്ന് യൂറോപ്യന്‍ ശക്തികള്‍; തെഹ്‌റാനിലെ ജനവാസ കേന്ദ്രങ്ങളെ ആക്രമിച്ച് ഇസ്‌റാഈല്‍; ഇറാന്‍ ആക്രമണത്തില്‍ വീണ്ടും വിറച്ച് തെല്‍ അവീവ് 

International
  •  4 days ago
No Image

നാളെ മുതല്‍ വീണ്ടും മഴ; ന്യൂനമര്‍ദ്ദവും ഒപ്പം ചക്രവാതച്ചുഴിയും സജീവം; മുന്നറിയിപ്പ് 

Kerala
  •  4 days ago
No Image

ചരിത്രത്തിലെ ഏറ്റവും വലിയ ഡാറ്റാ ചോർച്ച;16 ബില്യൺ പാസ്‌വേഡുകൾ ചോർന്നു; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ജിമെയിൽ അക്കൗണ്ടുകൾ സുരക്ഷിതമാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

International
  •  4 days ago