HOME
DETAILS
MAL
പനയമുട്ടം മേഖലയില്‍ പുലിയെ കണ്ടതായി അഭ്യൂഹം
backup
September 04 2016 | 18:09 PM
നെടുമങ്ങാട്: പനയമുട്ടം മേഖലയില്‍ പുലിയെ കണ്ടതായി അഭ്യൂഹം. കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ അതിരാവിലെ ടാപിങിന് പോയവരില്‍ ചിലരാണ് പൊന്തക്കാടുകള്‍ക്കിടയില്‍ പുലിയെ കണ്ടതായി പറയുന്നത്.
പനയമുട്ടം, പള്ളിനട, പുളിയറ മേഖലയിലും മറ്റുചിലര്‍ പുലിയെ കണ്ടതായി പറയുന്നു. പാലോട് ഫോറസ്റ്റ് റെയിഞ്ചിന് സമീപമുള്ള ഈ മേഖലയില്‍ സ്ഥിരമായി പന്നി, കുരങ്ങ്, മുള്ളന്‍ പന്നി, മയില്‍ തുടങ്ങിയ കാട്ടുമൃഗങ്ങളെ കാണാറുണ്ടെങ്കിലും പുലിയെ കണ്ടതായുള്ള വാര്‍ത്ത ആദ്യമാണ്. എന്നാല്‍ ഇതുസംബന്ധിച്ച് സ്ഥിരീകരണമില്ലെന്ന നിലപാടിലാണ് ഫോറസ്റ്റ് അധികൃതര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."