കഴക്കൂട്ടത്ത് പൈപ്പ് പൊട്ടി; കുടിവെള്ളമില്ലാതെ ജനം വലഞ്ഞു
കഴക്കൂട്ടം: ജങ്ഷനു സമീപം പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് കഴിഞ്ഞ മൂന്നു ദിവസമായി കുടിവെള്ളം ലഭിക്കാതെ ജനം വലഞ്ഞു.
അമ്പലത്തിന്‍കര ഇറക്കത്തില്‍ ടെക്‌നോപാര്‍ക്ക് 110 കെ.വി. സബ് സ്‌റ്റേഷനു സമീപത്ത് ദേശീയ പാതയോട് ചേര്‍ന്ന് കിടക്കുന്ന സ്ഥലത്താണ് അരുവിക്കരയില്‍ നിന്നും മണ്‍വിള വാട്ടര്‍ ടാങ്കിലേയ്ക്ക് പോകുന്ന പ്രധാന പൈപ്പില്‍ നിന്നും കഴക്കൂട്ടം ഭാഗത്തേയ്ക്ക് പോകുന്ന ഉപകണക്ഷനായ 250 എം.എം. കാസ്റ്റ് അയണ്‍ പൈപ്പ് പൊട്ടിയത്.
ടെക്‌നോപാര്‍ക്ക് ഒഴികെയുള്ള കഴക്കൂട്ടം പ്രദേശം കണിയാപുരം, പള്ളിപ്പുറം, സി.ആര്‍.പി.എഫ് ക്യാമ്പ്, ഗാന്ധിപുരം, മാങ്കുഴി, അല്‍സാജിന്റെ സമീപ പ്രദേശങ്ങള്‍ തുടങ്ങിയയിടങ്ങളിലാമ് കുടിവെള്ളം മുടങ്ങിയത്. അയ്യായിരത്തോളം കണക്ഷനുകളാണ് പ്രദേശത്തുള്ളത്.
വെള്ളിയാഴ്ച മുതലാണ് ഈ പ്രദേശങ്ങളില്‍ കുടിവെള്ളം ലഭിക്കാതായത്. കുടിവെള്ളം ലഭിക്കാത്തതിനെ തുടര്‍ന്ന് ജല അതോറിറ്റി ഓഫീസുകളുമായി നാട്ടുകാര്‍ ബന്ധപ്പെട്ടിരുന്നുവെങ്കിലും കുഴപ്പങ്ങളൊന്നുമില്ലെന്നായിരുന്നു ജീവനക്കാരുടെ പ്രതികരണം. ഇന്നലെ വൈകുന്നേരത്തോടെയാണ് പൊട്ടല്‍ കണ്ടെത്തിയത്. ഇന്നു തന്നെ ജലവിതരണം പുന:സ്ഥാപിക്കാന്‍ കഴിയുമെന്നാണ് ജീവനക്കാര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."