മദര്‍ തെരേസ മനുഷ്യ സ്നേഹികള്‍ക്ക് ഉത്തമ മാതൃക: മാര്‍പാപ്പ
വത്തിക്കാന്‍ സിറ്റി: ഇല്ലാത്തവരുടെ ആവശ്യം നിറവേറ്റുമ്പോള്‍ പങ്കുവയ്ക്കുന്നത് ദൈവത്തിന്റെ കരുണയാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ച ശേഷം നടത്തിയ പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ജീവിത വിശുദ്ധിയുടെ അമ്മയാണ് മദറെന്ന് പോപ്പ് വിശേഷിപ്പിച്ചു. ജീവിതത്തില്‍ പിന്തള്ളപ്പെട്ടവരെ ഉള്‍ക്കൊള്ളാന്‍ മദറിനായെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിലെ എല്ലാ മനുഷ്യ സ്നേഹികള്‍ക്കും ഉത്തമ മാതൃകയായിരുന്നു അവര്‍. കഷ്ടതയനുഭവിക്കുന്നവര്ക്കും പീഡിതര്‍ക്കും ദൈവീക കാരുണ്യം പകര്‍ന്നു നല്കാന് മദറിനായി. എനിക്ക് അവരുടെ ഭാഷ അറിയില്ലെങ്കിലും അവരെ നോക്കി പുഞ്ചിരിക്കാന്‍ കഴിയുമെന്നാണ് മദര്‍ പഠിപ്പിച്ചതെന്നും പോപ്പ് പറഞ്ഞു. ലോകത്തിലെ വന്‍ ശക്തികള്‍ക്കു മുന്നില്‍ ദുര്‍ബലരുടെ അവകാശങ്ങളെ കുറിച്ച് ശബ്ദമുയര്‍ത്തിയത് മദറിനെ വ്യത്യസ്തയാക്കി. തങ്ങളുടെ പ്രവൃത്തികള്‍ മൂലമാണ് ലോകത്ത് ദാരിദ്ര്യം ഉണ്ടാകുന്നത് എന്ന ചിന്ത ലോകരാജ്യങ്ങളില്‍ ഉണ്ടാക്കാന്‍ മദറിനു കഴിഞ്ഞെന്നും അദ്ദേഹം സന്ദേശത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."