പി.ബി യോഗം നാളെ
ന്യൂഡല്‍ഹി: സി.പി.എമ്മിന്റെ പോളിറ്റ്ബ്യൂറോ യോഗം നാളെ നടക്കും. മുതിര്‍ന്ന നേതാവ് വി.എസ് അച്യുതാനന്ദനെതിരായ പരാതി പരിഗണിക്കുന്ന പി.ബി കമ്മിഷന് പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന നിര്‍ദേശം മുന്‍പു നടന്ന പി.ബി യോഗങ്ങളിലൊക്കെയും ഉയര്‍ന്നുവന്നിരുന്നെങ്കിലും ഇതുവരെ നടപ്പായിട്ടില്ല. നാളെ പി.ബി യോഗം നടക്കാനിരിക്കെ ഇനി കമ്മിഷന് യോഗം ചേര്‍ന്നു തീരുമാനത്തിലെത്താനുള്ള സാധ്യതയുമില്ല. ഈ സാഹചര്യത്തില്‍ വി.എസിനെതിരായ പരാതികളില്‍ എന്തു നിലപാടെടുത്താലും അതു രാഷ്ട്രീയവൃത്തങ്ങളില്‍ ചര്‍ച്ചയാവും.
യെച്ചൂരി അധ്യക്ഷനായ കമ്മിഷന് അവസാനവട്ട യോഗം ഇതുവരെ ചേര്‍ന്നിട്ടില്ല. കേരളാ ഘടകം പലതവണകളായി വി.എസിനെതിരേ നല്കിയ പരാതികളാണ് പി.ബി കമ്മിഷന് പരിഗണിക്കുന്നത്. ഇത്തരം പരാതികള്‍ അന്വേഷണ വിധേയമായി നിലനില്‍ക്കെ വി.എസിനു സെക്രട്ടേറിയറ്റ് അംഗത്വം നല്‍കുന്നത് ഉചിതമല്ല. ഈ സാഹചര്യത്തിലാണ് നേരത്തെ നടന്ന പി.ബി യോഗങ്ങളിലൊക്കെയും കമ്മിഷന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനമെടുക്കാന്‍ ആലോചിച്ചിരുന്നത്. വി.എസ് ഭരണ പരിഷ്കാര കമ്മിഷന് ചെയര്മാന് സ്ഥാനം ഏറ്റെടുത്ത സാഹചര്യത്തില്‍ പി.ബി കമ്മിഷന് പ്രവര്‍ത്തനം നീട്ടിക്കൊണ്ടുപോകേണ്ടതില്ലെന്നായിരിക്കും നാളത്തെ യോഗത്തില്‍ ധാരണയിലെത്തുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."