HOME
DETAILS

പൊതുപരിപാടികളിൽ വേദിയിൽ ഭാരവാഹികൾ മാത്രം മതി; പെരുമാറ്റച്ചട്ടവുമായി കോൺഗ്രസ്

  
May 03 2025 | 02:05 AM

Congress issues code of conduct only office bearers on stage at public events

തിരുവനന്തപുരം: കോൺഗ്രസിൽ നേതാക്കൾക്കും പ്രവർത്തകർക്കും പെരുമാറ്റച്ചട്ടം ഏർപ്പെടുത്തി നേതൃത്വം. കോഴിക്കോട് ഡി.സി.സി ഓഫിസ് ഉദ്ഘാടന ചടങ്ങിലെ നേതാക്കളുടെ തള്ളിക്കയറ്റം സമൂഹമാധ്യമങ്ങളിലടക്കം ചർച്ചയാകുകയും കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ വിമർശനം ഉന്നയിക്കുകയും ചെയ്തതിന് പിന്നാലെയാണ് നടപടി. പൊതുപരിപാടികൾ തീരുമാനിച്ചതിലും വൈകി നടത്താൻ പാടില്ല. സ്വാഗത പ്രാസംഗികർ ചുരുക്കി സംസാരിക്കണം. ജാഥകളിൽ ബാനറുകളുടെ പുറകിൽ മാത്രം നടക്കണം. 

പ്രതിഷേധ പ്രകടനത്തിലെ മുദ്രാവാക്യങ്ങൾ പാർട്ടി സംസ്കാരത്തിന് യോജിച്ചതാവണം. ദൃശ്യമാധ്യമങ്ങളോട് നേതാക്കൾ സംസാരിക്കുമ്പോൾ പുറകിൽ തിക്കുംതിരക്കും കൂട്ടരുതെന്നും പെരുമാറ്റച്ചട്ടത്തിൽ പറയുന്നു. പൊതുപരിപാടികളിൽ ഭാരവാഹികൾ മാത്രമേ വേദിയിൽ ഉണ്ടാകാൻ പാടുള്ളൂവെന്നും പ്രധാന നേതാക്കൾ പങ്കെടുക്കുന്ന പരിപാടികളിൽ കസേരകളിൽ പേരെഴുതിവയ്ക്കണമെന്നും നിർദേശത്തിലുണ്ട്. പരിപാടികളിൽ ലിംഗ നീതിയും സാമൂഹ്യനീതിയും ഉറപ്പുവരുത്തണമെന്നും പെരുമാറ്റച്ചട്ടത്തിൽ ചൂണ്ടിക്കാട്ടുന്നു. പെരുമാറ്റച്ചട്ടം ലംഘിക്കുന്നത് അച്ചടക്ക ലംഘനമായി കണക്കാക്കുമെന്നും നടപടികൾ ഉണ്ടാകുമെന്നും പറയുന്നു. പാർട്ടിയുടെ വിവിധ സംഘടനായോഗങ്ങളിൽ പെരുമാറ്റച്ചട്ടം സംബന്ധിച്ച സർക്കുലർ റിപ്പോർട്ട് ചെയ്യാനും നിർദേശിച്ചിട്ടുണ്ട്.

Congress issues code of conduct only office bearers on stage at public events



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊലിസ് കസ്റ്റഡിയില്‍ ആദിവാസി യുവാവ് മരിച്ച സംഭവം; കേസന്വേഷണം സിബിഐ ഏറ്റെടുത്തു

Kerala
  •  6 days ago
No Image

ഖാംനഇയെ വധിക്കുക തന്നെ ചെയ്യുമെന്ന് ഇസ്‌റാഈല്‍,  അതാണ് യുദ്ധത്തിന്റെ പരമലക്ഷ്യമെന്ന് ഇസ്‌റാഈല്‍ പ്രതിരോധമന്ത്രി; വധഭീഷണി വെറും വിഢിത്തമെന്ന് ഹിസ്ബുല്ല

International
  •  6 days ago
No Image

മെസിയുടെ മൂന്ന് ഗോളിൽ റൊണാൾഡോ വീഴും; വമ്പൻ നേട്ടത്തിനരികെ ഇന്റർ മയാമി നായകൻ

Football
  •  6 days ago
No Image

ഹിജ്‌റ പുതുവര്‍ഷം: കുവൈത്തില്‍ പൊതുമേഖലയ്ക്ക് ജൂണ്‍ 27ന് അവധി

Kuwait
  •  6 days ago
No Image

വിവാഹമോചനം നേടിയ ഭാര്യ മനസ്സ് മാറി തിരിച്ചുവരാന്‍ മന്ത്രവാദം; യുവാവിന് ആറ് മാസം തടവുശിക്ഷ വിധിച്ച് ഫുജൈറ കോടതി

uae
  •  6 days ago
No Image

അന്നം കാണിച്ച് കൊന്നൊടുക്കുന്നു; ഗസ്സയില്‍ കൊടുംക്രൂരത തുടര്‍ന്ന് ഇസ്‌റാഈല്‍, ഇന്ന് കൊലപ്പെടുത്തിയത് 18 ഫലസ്തീനികളെ 

International
  •  6 days ago
No Image

ഇസ്‌റാഈലിന്റെ പ്രതിരോധ സംവിധാനം ഉപയോഗശൂന്യം, തങ്ങളുടെ കൃത്യത ലോകത്തിന് ബോധ്യപ്പെട്ടുവെന്നും ഇറാന്‍ 

International
  •  6 days ago
No Image

അഹമ്മദാബാദ് വിമാനാപകടത്തിന് പിന്നാലെ യുഎഇയില്‍ നിന്നുള്ള യാത്രക്കാര്‍ ഈ സീറ്റിന് പിന്നാലെ; കാരണമിത്

uae
  •  6 days ago
No Image

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴ; തിരുവനന്തപുരത്തും കൊല്ലത്തും ഇടത്തരം മഴ, ശക്തമായ കാറ്റ്

Kerala
  •  6 days ago
No Image

ഗള്‍ഫ് നഗരങ്ങള്‍ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങള്‍ ആവുന്നതിനു പിന്നിലെ കാരണമിത്

uae
  •  6 days ago