
നീറ്റ് യുജി നാളെ തുടങ്ങും; ടൈം മാനേജ്‌മെന്റ് പ്രധാനം; പരീക്ഷക്ക് മുൻപ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

ബിരുദതല മെഡിക്കൽ പ്രവേശന പരീക്ഷയായ നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് അണ്ടർ ഗ്രാജ്വേറ്റ് (NEET UG 2025) നാളെ ഉച്ചയ്ക്ക് രണ്ടു മുതൽ വൈകിട്ട് അഞ്ച് വരെ നടക്കും. ഇന്ത്യയിലും വിദേശത്തുമായി 566 കേന്ദ്രങ്ങളിൽ പരീക്ഷയെഴുതാം. പരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി വിദ്യാദ്യാസ മന്ത്രാലയം ശക്തമായ മുൻകരുതലുകൾ നടപ്പിലാക്കിയിട്ടുണ്ട്.
അഡ്മിറ്റ് കാർഡ്
neet.nta.nic.in എന്ന വെബ്‌സൈറ്റിൽ നിന്ന് അപേക്ഷാ നമ്പറും പാസ് വേർഡും നൽകി അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. പോസ്റ്റലായി അഡ്മിറ്റ് കാർഡ് ലഭിക്കുന്നതല്ല. അഡ്മിറ്റ് കാർഡിൽ എന്തെങ്കിലും അപാകതകൾ ശ്രദ്ധയി പെട്ടാൽ ഹെൽപ് ലൈനിൽ ബന്ധപ്പെടുകയോ neetug2025@ nta.ac.in ൽ മെയിൽ അയക്കുകയോ ചെയ്താൽ മതി. പരീക്ഷയ്ക്ക് അപാകതയുള്ള അഡ്മിറ്റ് കാർഡ് തന്നെ ഉപയാഗിക്കാം. പരീക്ഷാകേന്ദ്രത്തിൽനിന്ന് ഡൂപ്ലിക്കേറ്റ് അഡ്മിറ്റ് കാർഡ് നൽകുന്നതല്ല. ആവശ്യമായ തിരുത്തലുകൾ എൻ.ടി.എ പിന്നീട് വരുത്തുന്നതാണ്. അഡ്മിറ്റ് കാർഡിലുള്ള പരീക്ഷാ കേന്ദ്രം, പരീക്ഷാ സമയം എന്നിവയിൽ യാതൊരു മാറ്റത്തിനും സാധ്യതയില്ല.അഡ്മിറ്റ് കാർഡിലെയും പ്രോസ്പക്റ്റസിലെയും നിർദേശങ്ങൾ ശ്രദ്ധയോടെ വായിച്ച് മനസ്സിലാക്കണം. പരീക്ഷയ്ക്ക് ശേഷവും പ്രവേശന നടപടികൾക്കായി അഡ്മിറ്റ് കാർഡ് സൂക്ഷിക്കണം.
ഇവ നിർബന്ധം
പാസ്‌പോർട്ട് സൈസ് ഫോട്ടോ പതിച്ച അഡ്മിറ്റ് കാർഡ്, അറ്റൻഡൻസ് ഷീറ്റിൽ ഒട്ടിക്കാൻ വേണ്ട പാസ്‌പോർട്ട് സൈസ് ഫോട്ടോ (അപേക്ഷയിൽ നൽകിയതിന്റെ കോപ്പി), ഒറിജിനൽ തിരിച്ചറിയൽ രേഖ (പാൻകാർഡ്, ആധാർ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, വോട്ടർ ഐ.ഡി, പാസ്‌പോർട്ട്, റേഷൻ കാർഡ്, പ്ലസ്ടു പരീക്ഷയുടെ ഫോട്ടോയുള്ള അഡ്മിറ്റ് കാർഡ്, ഫോട്ടോയുള്ള ഏതെങ്കിലും വാലിഡായ സർക്കാർ ഐ.ഡി എന്നിവയിലൊന്ന് ) , അഡ്മിറ്റ് കാർഡിനൊപ്പം ഡൌൺലോഡ് ചെയ്യുന്ന പെർഫോമയിൽ വൈറ്റ് ബാക്ക് ഗ്രൗണ്ടിലുള്ള പോസ്റ്റ്കാർഡ് സൈസ് ഫോട്ടോ (4'x 6' വലിപ്പത്തിൽ) പതിച്ചത്, ഭിന്നശേഷിക്കാരാണെങ്കിൽ ബന്ധപ്പെട്ട PwBD സർട്ടിഫിക്കറ്റ് എന്നിവ നിർബന്ധമായും കൈവശമുണ്ടാകണം. പരീക്ഷയ്ക്കുള്ള പേന കേന്ദ്രത്തിൽനിന്ന് ലഭിക്കും.
ഡ്രസ് കോഡ്
ഹെവി ക്ലോത്ത്‌സ്/ ലോങ് സ്ലീവ് വസ്ത്രങ്ങൾ അനുവദനീയമല്ല. ഷൂ അനുവദനീയമല്ല. സ്ലിപ്പർ, കുറഞ്ഞ ഹീലുള്ള ചെരുപ്പുകൾ എന്നിവ ഉപയോഗിക്കാം. സാംസ്‌കാരികമായോ ആചാരപരമായോ പ്രത്യേക വസ്ത്രങ്ങൾ ധരിക്കുന്നവർ പരിശോധന നടപടികൾക്കായി 12:30 നകം പരീക്ഷാകേന്ദ്രത്തിൽ ഹാജരാകണം.
നേരത്തെ എത്തണം
പരീക്ഷാകേന്ദ്രത്തിൽ കഴിയുന്നതും നേരത്തെ എത്തി, അവസാന നിമിഷ വെപ്രാളം ഒഴിവാക്കാൻ ശ്രമിക്കുക. പരീക്ഷയ്ക്ക് മൂന്ന് മണിക്കൂർ മുമ്പ് കേന്ദ്രം തുറക്കും. പരീക്ഷ രണ്ട് മണിക്കാണ് ആരംഭിക്കുന്നതെങ്കിലും ഒന്നര മണിക്ക് മുൻപ് നിർബന്ധമായും കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യണം. 1:15 മുതൽ പരീക്ഷാഹാളിൽ പ്രവേശിച്ച് റോൾ നമ്പർ എഴുതിയ സീറ്റിൽ ഇരിക്കാം.1:30 മുതൽ 1:45 വരെ അഡ്മിറ്റ് കാർഡ് പരിശോധന,നിർദ്ദേശങ്ങൾ നൽകൽ എന്നിവ നടക്കും.
01: 45 ന് ഇൻവിജിലേറ്റർ പരീക്ഷാ ബുക്ക്‌ലെറ്റ് വിതരണം ചെയ്യും. ബുക്ക് ലെറ്റിൽ അപാകത കളുണ്ടെങ്കിൽ മാറ്റി വാങ്ങണം. കൃത്യം രണ്ടു മണിക്ക് പരീക്ഷ ആരംഭിക്കും. പരീക്ഷ സമയം കഴിയുന്നത് വരെ വിദ്യാർഥികളെ ഹാൾ വിട്ടു പോകാൻ അനുവദിക്കുന്നതല്ല.
പരീക്ഷ മാറ്റങ്ങളോടെ
ഇത്തവണ ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങളിൽ 45 ചോദ്യങ്ങൾ വീതവും ബയോളജി (ബോട്ടണി & സുവോളജി) യിൽ 90 ചോദ്യങ്ങളുമാണുള്ളത്. ചോയ്‌സുകളില്ല. മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള ഒബ്ജക്റ്റീവ് ടൈപ്പ് പരീക്ഷ ( കഴിഞ്ഞ തവണ മൂന്ന് മണിക്കൂർ 20 മിനിറ്റായിരുന്നു ദൈർഘ്യം) . ഒ.എം.ആർ രീതിയിലുള്ള ഓഫ് ലൈൻ പരീക്ഷയാണ്. ശരിയുത്തരത്തിന് നാല് മാർക്ക്. ഉത്തരം തെറ്റിയാൽ ഒരു മാർക്ക് വീതം നഷ്ടപ്പെടും. ആകെ 180 ചോദ്യങ്ങൾക്ക് 720 മാർക്ക്. ഒ.എം.ആർ ഷീറ്റ് സൂഷ്മതയോടെ കൈകാര്യം ചെയ്യണം.
പരീക്ഷയിൽ ടൈം മാനേജ്‌മെന്റ് ഏറെ പ്രധാനമാണ്.ഫിസിക്‌സ്, കെമിസ്ട്രി ചോദ്യങ്ങൾക്ക് കൂടുതൽ സമയം വേണ്ടതു കൊണ്ട് ബയോളജി ചോദ്യങ്ങൾ കഴിയുന്നതും വേഗത്തിൽ ആദ്യം പൂർത്തിയാക്കുന്നത് നന്നാകും.ഏതെങ്കിലും ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കാൻ വൈകിയാൽ, തൽക്കാലം ഒഴിവാക്കി അടുത്ത ചോദ്യം പരിഗണിക്കുക.
പിന്നീട് സമയം ലഭിക്കുകയാണെങ്കിൽ ഒഴിവാക്കിയ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ശ്രമിക്കാം. ഉത്തരം തെറ്റിയാൽ ഒരു മാർക്ക് കുറയുമെന്നത് മനസ്സിലുണ്ടാകണം. ഓരോ നെഗറ്റീവ് മാർക്കും റാങ്കിനെ ബാധിക്കും. ഉത്തരമറിയാത്ത ചോദ്യങ്ങൾ ഒഴിവാക്കുന്നതാണ് ഉചിതം.ആത്മവിശ്വാസത്തോടെ പരീക്ഷയെഴുതി മികച്ച വിജയം നേടാൻ ശ്രമിക്കുക. ആശംസകൾ നേരുന്നു.
പരീക്ഷയ്ക്ക് ശേഷം
ഒ.എം.ആർ ഷീറ്റുകളുടെ സ്‌കാൻ ചെയ്ത ഇമേജ്, മെഷീനിൽ റെക്കോർഡ് ചെയ്ത റെസ്‌പോൺസുകൾ, പ്രൊവിഷനൽ ആൻസർ കീ എന്നിവ neet.nta.nic.in ൽ വിവിധ സമയങ്ങളിലായി എൻ.ടി.എ പ്രസിദ്ധീകരിക്കും. ഇവയിൽ വല്ല അപാകതകളും ശ്രദ്ധയിൽപ്പെടുക യാണെങ്കിൽ നിശചിത സമയത്തിനുള്ളിൽ 200 രൂപ വീതം ഫീസടച്ച് ചാലഞ്ച് ചെയ്യാനുള്ള അവസരമുണ്ടാകും. പരീക്ഷയുമായി ബന്ധപ്പെട്ട് എൻ.ടി.എ യുടെ മൊബൈൽ, ഇമെയിൽ മെസേജുകൾ ശ്രദ്ധിക്കണം.
കൗൺസലിങ് പ്രക്രിയകൾ
നീറ്റ് പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന വിദ്യാർഥികൾക്ക് വിവിധ മേഖലകളിലായി നിരവധി അവസരങ്ങളുണ്ട്.
താല്പര്യമനുസരിച്ച് വിവിധ കൗൺസിലിങ് പ്രക്രിയകളിൽ പങ്കെടുത്ത് ഏറ്റവും അനുയോജ്യമായ കോഴ്‌സുകൾക്ക് പ്രവേശനം നേടാം. മെഡിക്കൽ, ഡെന്റൽ, നഴ്‌സിങ് ആൾ ഇന്ത്യാ ക്വാട്ട പ്രവേശനങ്ങൾക്കുള്ള എം.സി.സി കൗൺസലിങ് (mcc.nic.in), വിവിധ മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്‌സുകളുടെ പ്രവേശനത്തിനായി കേരള എൻട്രൻസ് കമ്മിഷണർ നടത്തുന്ന കൗൺസിലിങ് പ്രക്രിയ (www cee.kerala.gov.in), ആയുഷ് കോഴ്‌സുകളുടെ പ്രവേശനത്തിനുള്ള ആയുഷ് കൗൺസിലിങ് (aaccc.gov.in), വെറ്ററിനറി ഓൾ ഇന്ത്യാ ക്വാട്ടപ്രവേശനത്തിനുള്ള വി.സി.ഐ കൗൺസലിങ് (vci.admission.nic.in) തുടങ്ങിയവയിൽ യഥാസമയം രജിസ്റ്റർ ചെയ്ത് ഓപ്ഷനുകൾ നൽകണം. ആംഡ് ഫോഴ്‌സ് മെഡിക്കൽ കോളജിൽ (എ.എഫ്.എം.സി) പഠിക്കാൻ താല്പര്യമുള്ളവർ എം.സി.സി കൗൺസിലിങിൽ പങ്കെടുത്ത് താല്പര്യം അറിയിക്കേണ്ടതുണ്ട്.
കൂടാതെ നീറ്റ് സ്‌കോർ പരിഗണിച്ച് പ്രവേശനം നൽകുന്ന മിലിറ്ററി നഴ്‌സിങ് (www.joinindianarmy.nic.in), ജിപ്മറിലെ നഴ്‌സിങ്, പാരാമെഡിക്കൽ കോഴ്‌സുകൾ (jipmer.edu.in) എന്നിവയും പരിഗണിക്കാവുന്നതാണ്.
അനുവദനീയമല്ല
അച്ചടിച്ചതോ എഴുതിയതോ ആയ പേപ്പർ തുണ്ടുകൾ, ജ്യോമട്രി/പെൻസിൽ ബോക്‌സ്, പ്ലാസ്റ്റിക് പൗച്ച്, കാൽക്കുലേറ്റർ, പേന, സ്‌കെയിൽ, റൈറ്റിംഗ് പാഡ്, പെൻഡ്രൈവ്, ഇറേസർ, കാൽക്കുലേറ്റർ, ലോഗരിതം ടേബിൾ, ഇലക്ട്രോണിക് പേന/സ്‌കാനർ,മൊബൈൽ ഫോൺ, ബ്ലൂടൂത്ത്, ഇയർഫോൺ, മൈക്രോ ഫോൺ, പേജർ, ഹെൽത്ത് ബാൻഡ്,വാലറ്റ്,ഗോഗിൾസ്, ഹാൻഡ് ബാഗ്, ബെൽറ്റ്, തൊപ്പി,വാച്ച്/റിസ്റ്റ് വാച്ച്, ബ്രേസ് ലറ്റ്, ക്യാമറ, മൈക്രോചിപ്പ്, ആഭരണങ്ങൾ/ലോഹവസ്തുക്കൾ,തുറന്നതോപാക്കറ്റിലുള്ളതോ ആയ ഭക്ഷണ സാധനങ്ങൾ, വാട്ടർ ബോട്ടിൽ തുടങ്ങിയവ അനുവദനീയമല്ല. ആവശ്യമെങ്കിൽ സുതാര്യമായ കുപ്പിയിൽ വെള്ളം കൊണ്ടു പോകാം.
പ്രമേഹ രോഗികൾക്ക് ഷുഗർ ടാബ്ലറ്റ്/പഴങ്ങൾ, സുതാര്യമായ പാത്രത്തിൽ വെള്ളം എന്നിവ മുൻകൂട്ടി അനുമതി വാങ്ങി, കൈവശം വെക്കാവുന്നതാണ്. ചോക്ലേറ്റ്, മിഠായി, സാൻഡ്വിച്ച് തുടങ്ങിയ പാക്കറ്റിലുള്ളവ അനുവദിക്കില്ല. വിദ്യാർഥികൾക്ക് സാധനങ്ങൾ സൂക്ഷിക്കാനുള്ള സൗകര്യം പരീക്ഷാ കേന്ദ്രത്തിലുണ്ടാവില്ല.
NEET UG Starts Tomorrow; Time Management is Crucial – Keep These Points in Mind Before the Exam
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഓഫീസ് ജോലികൾ ഇല്ലാതാകും,തൊഴിലാളികൾ ഭയപ്പെടണം മുന്നറിയിപ്പുമായി ‘എഐയുടെ ഗോഡ്ഫാദർ’
International
• 3 days ago
ഇറാനിൽ നിന്ന് രക്ഷപ്പെട്ട മലയാളി ദമ്പതികൾ ഇറാഖ് അതിർത്തിയിൽ കുടുങ്ങി; ഇന്ത്യൻ എംബസിയുടെ സഹായം തേടി ദമ്പതികൾ
International
• 3 days ago
കോഴിക്കോട് ഒളവണ്ണയില്‍ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ മൂന്നര വയസു കാരനെ തെരുവുനായ ആക്രമിച്ചു; കുട്ടിയുടെ ചെവിയിലും, തലയിലും, കഴുത്തിലും കടിയേറ്റു
Kerala
• 3 days ago
ഹിറ്റ്‌ലറെ കവച്ചുവെയ്ക്കുന്ന വംശഹത്യ കുറ്റവാളിയാണ് നെതന്യാഹു; ഇറാന്റെ ആത്മരക്ഷാ അവകാശത്തെ പിന്തുണച്ച് ഉര്‍ദുഗാന്‍
International
• 3 days ago
ഇസ്റാഈൽ - ഇറാൻ സംഘർഷം; വിസ കാലാവധി കഴിഞ്ഞും യുഎഇയില്‍ തങ്ങുന്ന ഇറാന്‍ പൗരന്മാര്‍ക്ക് പിഴയില്‍ ഇളവ്
uae
• 3 days ago
പാങ്ങില്‍ ഉസ്താദ് സ്മാരക മുഅല്ലിം സേവന അവാര്‍ഡ് വാക്കോട് മൊയ്തീന്‍കുട്ടി ഫൈസിക്ക്
organization
• 3 days ago
ഓപ്പറേഷൻ സിന്ധു; ഇറാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കൽ ആരംഭിച്ചു, ആദ്യ വിമാനം നാളെ ഡൽഹിയിൽ
International
• 3 days ago
പാഴ്‌സൽ തട്ടിപ്പുകൾ വർധിക്കുന്നു: വ്യാജ സന്ദേശങ്ങൾ എങ്ങനെ കണ്ടെത്താമെന്ന് ഉപഭോക്താക്കളെ പഠിപ്പിക്കാൻ AI ഉപയോഗിച്ച് അരാമെക്‌സ്
uae
• 3 days ago
കനത്ത മഴ; വിവിധ ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (19-6-2025) അവധി
Kerala
• 3 days ago
വോട്ടർ ഐഡി ഇനി 15 ദിവസത്തിനകം; പുതിയ സംവിധാനവുമായി തെരഞ്ഞെടുപ്പ് കമ്മിഷൻ
National
• 3 days ago
പശ്ചിമേഷ്യയിലെ സംഭവവികാസങ്ങൾ ചർച്ച ചെയ്ത് ഇന്ത്യ - യുഎഇ വിദേശകാര്യ മന്ത്രിമാർ
uae
• 3 days ago
വാക്സിൻ എടുത്തിട്ടും പേവിഷബാധ; കണ്ണൂരിൽ അഞ്ച് വയസ്സുകാരൻ ഗുരുതരാവസ്ഥയിൽ
Kerala
• 3 days ago
ദുബൈയെ ആഗോള സാംസ്കാരിക, കലാ കേന്ദ്രമായി ഉയർത്താൻ ലക്ഷ്യം; 'ദുബൈ ഓർക്കസ്ട്ര' പദ്ധതിക്ക് ഷെയ്ഖ് ഹംദാന്റെ അംഗീകാരം
uae
• 3 days ago
ലഹരിവിരുദ്ധ പോരാട്ടം ശക്തമാക്കുമെന്ന് മുഖ്യമന്ത്രി; രാജ്ഭവനെ ആർഎസ്എസ് ശാഖാ നിലവാരത്തിലേക്ക് താഴ്ത്തരുത്
Kerala
• 3 days ago
2025 ലെ ലോകത്തിലെ നാലാമത്തെ മികച്ച എയർലൈൻ; സ്കൈട്രാക്സ് അവാർഡുകളിൽ ഒന്നിലധികം വിഭാഗങ്ങളിൽ പുരസ്കാര തിളക്കവുമായി എമിറേറ്റ്സ്
uae
• 3 days ago
ഹണിമൂൺ കൊലപാതക കേസിൽ നിർണായക വഴിത്തിരിവ്; മൊബൈൽ ഡാറ്റ കണക്ഷൻ ഓൺ ചെയ്തത് കേസിൽ നിർണായക തെളിവ്
National
• 3 days ago
ഹിജ്റ വര്‍ഷാരംഭം: ജൂണ്‍ 26ന് കുവൈത്തില്‍ പൊതു അവധി
Kuwait
• 3 days ago
ഇറാനെതിരെ ഇസ്റാഈലിന് സൈനിക സഹായം നൽകരുത്; അമേരിക്കക്ക് മുന്നറിയിപ്പുമായി റഷ്യ
International
• 3 days ago
ഇറാന്റെ കാലു പിടിച്ച് ലോക രാജ്യങ്ങൾ: ചർച്ചകൾക്ക് വൈകരുത്, ആണവായുധം തേടുന്നില്ലെന്ന് ഉറപ്പും നൽകണം
International
• 3 days ago
രണ്ട് രാജ്യങ്ങളിലേക്കുള്ള ഉള്ള സര്‍വിസുകള്‍ ജൂണ്‍ 27 വരെ റദ്ദാക്കിയതായി ഗൾഫ് എയർ
bahrain
• 3 days ago
പാകിസ്ഥാനികളുടെ കൊലയാളി; പാക് സൈനിക മേധാവി അസിം മുനീറിനെതിരെ യുഎസിൽ പാക് പ്രവാസികളുടെ പ്രതിഷേധം
International
• 3 days ago