HOME
DETAILS
MAL
ബിഹാറില്‍ പരീക്ഷയ്ക്കും ആധാര്‍
backup
September 04 2016 | 18:09 PM
പാറ്റ്ന: പരീക്ഷയില്‍ അഴിമതിയും ആള്‍മാറാട്ടവുമൊക്കെ വ്യാപകമായതോടെ ബിഹാറില്‍ പരീക്ഷാ ഫോമുകള്‍ ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കുന്നു. പരീക്ഷാ ഫോമും ആധാറും ബന്ധിപ്പിക്കുന്ന ആദ്യത്തെ സംസ്ഥാനമാണ് ബിഹാര്‍. ബിഹാര്‍ സ്കൂള്‍ എക്സാമിനേഷന് ബോര്‍ഡി (ബി.എസ്.ഇ.ബി )ന്റെ കീഴില്‍ ആരംഭിക്കുന്ന പുതിയ പദ്ധതി നവംബര്‍ മുതല്‍ നിലവില്‍ വരും. പരീക്ഷാ ഫോമുകളില്‍ വിദ്യാര്‍ഥികള്‍ തങ്ങള്‍ക്ക് ആധാര്‍ നമ്പര്‍ ഉണ്ടോ ഇല്ലയോ എന്ന് വ്യക്തമാക്കേണ്ടി വരും.
ഉള്ളവര്‍ അതു ഫോമില്‍ രേഖപ്പെടുത്തണം. അല്ലാത്തവര്‍ ആധാര്‍ നമ്പറിനായി അപേക്ഷിക്കണമെന്നും ബി.എസ്.ഇ.ബി ചെയര്മാന് ആനന്ദ് കിഷോര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."