55 ശതമാനം വിദ്യാര്‍ഥികളും പഠനത്തില്‍ സജീവമല്ലെന്ന് സര്‍വേ
കൊച്ചി: അധ്യാപക ദിനത്തോടനുബന്ധിച്ച് നടത്തിയ പിയേഴ്‌സണ്‍ വോയ്‌സ് ഓഫ് ടീച്ചര്‍ സര്‍വേയില്‍ കേരളത്തിലെ 52 ശതമാനം വിദ്യാര്‍ഥികളും പഠനത്തില്‍ സജീവമാകുന്നില്ലെന്ന് കണ്ടെത്തല്‍. സര്‍വേയില്‍ പങ്കെടുത്ത 45 ശതമാനം അധ്യാപകരും പറയുന്നത് അഞ്ചു വര്‍ഷത്തിനുളളില്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ പഠനത്തിലുള്ള സജീവ താല്‍പര്യം കുറഞ്ഞിട്ടുണ്ടെന്നാണ്.
വ്യക്തിഗത ഗാഡ് ജെറ്റുകളുടെ അമിത ഉപയോഗം(37%), വിഷയത്തില്‍ താല്‍പര്യമില്ലായ്ക(12%), പരമ്പരാഗത അധ്യാപന രീതിയിലുള്ള താല്‍പര്യക്കുറവ്(12%) എന്നിവയാണ് പിന്നോട്ടടിക്ക് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
അഞ്ചു വര്‍ഷത്തിനുള്ളില്‍ വിദ്യാര്‍ഥികള്‍ക്കിടയിലുള്ള മൂല്യങ്ങള്‍(57%), അച്ചടക്കം(45%), ചോദ്യങ്ങള്‍ ഉന്നയിക്കല്‍(37%) എന്നിവയിലും ഗണ്യമായ ഇടിവുണ്ടായി.
കുട്ടികളില്‍ പഠന താല്‍പര്യം മെച്ചപ്പെടുത്താനുള്ള മതിയായ പരിശീലനം തങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്നും സര്‍വേയില്‍ പങ്കെടുത്ത 56 ശതമാനം അധ്യാപകരും പറഞ്ഞു.
ഇതേ സമയം പാഠ്യേതര പ്രവര്‍ത്തനങ്ങള്‍(64%), കൊളാബറേറ്റീവ് ലേണിംഗ്(57%), ക്ലാസ് റൂം ചര്‍ച്ചകളിലുള്ള പങ്കാളിത്തം(47%) എന്നീ മേഖലകളില്‍ കുട്ടികള്‍ ഏറേ മുന്നോട്ട് പോയതായി സര്‍വേ സൂചിപ്പിക്കുന്നു. ദേശീയ തലത്തില്‍ നടത്തിയ പഠനത്തില്‍ 55% കുട്ടികള്‍ പഠനത്തില്‍ സജീവമായി മുഴുകുന്നുണ്ടെന്നാണ് വ്യക്തമാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."