ടൂറിസം കേന്ദ്രങ്ങളെ ആകര്‍ഷകമാക്കുന്ന ഗ്രീന്‍ കാര്‍പറ്റ് പദ്ധതിക്ക് തുടക്കം
തിരുവനന്തപുരം: വിനോദസഞ്ചാരകേന്ദ്രങ്ങളെ ഉന്നതനിലവാരത്തിലേക്കുയര്‍ത്തുന്നതിനായി ടൂറിസം വകുപ്പ് നടപ്പാക്കുന്ന 'ഗ്രീന്‍ കാര്‍പറ്റ്'പദ്ധതിക്കു തുടക്കമായി.
വിനോദ കേന്ദ്രങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തുതിനും മറ്റു സംവിധാനങ്ങളൊരുക്കുന്നതിനും പത്തിന പരിപാടി തയാറാക്കിയിട്ടുണ്ട്. ജനകീയ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കന്നുത്.
ടൂറിസം കേന്ദ്രങ്ങള്‍ക്ക് സുസ്ഥിര പ്രവര്‍ത്തന സംവിധാനം ആവിഷ്‌കരിക്കാനും ലക്ഷ്യമിടുന്നുണ്ട്. പദ്ധതിയുടെ കാര്യക്ഷമത ഉറപ്പുവരുത്തുന്നതിനായി കര്‍മസേനകളെ നിയോഗിക്കും. ഇതിനായി മോണിറ്ററിങ് സെല്ലും രൂപീകരിക്കും.
അടിസ്ഥാന പ്രശ്‌നങ്ങളായ മാലിന്യ സംസ്‌കരണം, സൗകര്യ വികസനം, സുരക്ഷാക്രമീകരണങ്ങള്‍,സുസ്ഥിരത എന്നിവയ്ക്കാണ് പ്രാമുഖ്യം നല്‍കിയിരിക്കുന്നത്.
ടൂറിസം സീസണിനു തുടക്കമാകുന്ന നവംബര്‍ ഒന്നിനു മുന്‍പ് ഇവ ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍ ശുചിത്വമുള്ള അന്തരീക്ഷവും ഖരമാലിന്യ ശേഖരണത്തിനും സംസ്‌കരണത്തിനും ശാസ്ത്രീയ സംവിധാനവും മികച്ച ശുചിമുറി, യാത്രാസൗകര്യം, നല്ല നടപ്പാതകള്‍, ദിശാസൂചികള്‍, അവശ്യ സാധനങ്ങളുടെ ലഭ്യത, ശുദ്ധജല ലഭ്യത, ഭക്ഷണ സംവിധാനം, ആധികാരികമായ വിവരലഭ്യത, പരാതി പരിഹാര സംവിധാനം, പരിശീലനം സിദ്ധിച്ച ഉത്തരവാദിത്തമുള്ള ജീവനക്കാര്‍, വളണ്ടിയര്‍മാര്‍, സേവനദാതാക്കള്‍, ഇവര്‍ക്ക് പേരു പതിച്ച ബാഡ്ജ് ഉറപ്പാക്കും. പദ്ധതിയുടെ ഉദ്ഘാടനവും ലോഗോ പ്രകാശനവും മാസ്‌കറ്റ് ഹോട്ടലില്‍ ടൂറിസം മന്ത്രി എ.സി.മൊയ്തീന്‍ നിര്‍വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."