ഹജ്ജ് ക്യാംപിന് സമാപനം; അവസാന സംഘം ഇന്ന് യാത്രയാകും
നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് ക്യാംപിന് ഔപചാരിക സമാപനം. ലക്ഷദ്വീപ്, മാഹി എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങളിലെ തീര്‍ഥാടകര്‍ ഉള്‍പ്പെടെയുള്ള 386 പേരുടെ അവസാന സംഘം ഇന്ന് വൈകീട്ട് 5.20ന് മക്കയിലേക്ക് യാത്രയാകും. കേരളത്തില്‍ നിന്ന് 69 ഉം ലക്ഷദ്വീപില്‍ നിന്ന് 289 ഉം മാഹിയില്‍ നിന്ന് 28 തീര്‍ഥാടകരാണ് അവസാന സംഘത്തിലുള്ളത്. ഇന്നലെ 450 പേര്‍കൂടി മക്കയിലെത്തി. ഒന്‍പത് കുട്ടികള്‍ ഉള്‍പ്പടെ 10,593 പേരാണ് ഹജ്ജ് ക്യാംപ് വഴി പുണ്യ നഗരിയിലെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്ത ഹജ്ജ് ക്യാംപിന്റെ പതിനഞ്ചാം ദിനം വിശിഷ്ടാതിഥികളുടെ സാന്നിധ്യംകൊണ്ട് ഗംഭീരമായി.
സമാപന സമ്മേളനം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. വളണ്ടിയര്‍മാര്‍ക്കുള്ള പ്രശംസാ പത്രം ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസല്‍ വിതരണം ചെയ്തു. മന്ത്രി കെ.ടി ജലീല്‍ അധ്യക്ഷനായി. എം.എല്‍.എമാരായ വി.കെ ഇബ്റാഹീം കുഞ്ഞ്, അന്‍വര്‍ സാദത്ത്, പി.ടി.എ റഹീം, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുല്‍ മുത്തലിബ്, നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സോമശേഖരന്‍, അഡ്വ. ടി.പി.എം ഇബ്രാഹീം ഖാന് ,അഡ്വ.വി.കെ.ബീരാന്, എ.എം യൂസുഫ്, എച്ച്.ഇ. ബാബു സേഠ്, എം.പി അബ്ദുല്‍ ഖാദര്‍, കെ.കെ അബൂബക്കര്‍, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി മൗലവി സംസാരിച്ചു. ഹജ്ജ് കമ്മിറ്റി ചെയര്മാന് കോട്ടുമല ബാപ്പു മുസ്ലിയാര് സ്വാഗതവും അസി. സെക്രട്ടറി ഇ.സി മുഹമ്മദ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."