HOME
DETAILS

അഴിമതിയും അധികാര ദുര്‍വിനിയോഗവും; സഊദിയില്‍ 140 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍, പരിശോധന കടുപ്പിച്ച് നസഹ

  
Web Desk
May 04 2025 | 17:05 PM

Corruption and abuse of power 140 government officials arrested in Saudi Arabia

റിയാദ്: അഴിമതി നടത്തിയ 140 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. സഊദി അറേബ്യയിലെ അഴിമതി വിരുദ്ധ നിരീക്ഷണ ഏജന്‍സിയായ നസഹയാണ് ഇവരെ അറസ്റ്റു ചെയ്തത്. ഉദ്യോഗസ്ഥ തലത്തിലെ അഴിമതിക്കെതിരെ നടത്തുന്ന തുടര്‍ച്ചയായ നടപടികളുടെ ഭാഗമായാണ് ശക്തമായ നടപടി.

ആഭ്യന്തരം, പ്രതിരോധം, നീതി, വിദ്യാഭ്യാസം, മുനിസിപ്പാലിറ്റികള്‍, ഭവന, പരിസ്ഥിതി, ജലം, കൃഷി എന്നീ മന്ത്രാലയങ്ങളിലെയും കിംഗ് ഫഹദ് കോസ്വേ അതോറിറ്റിയിലെയും ജീവനക്കാരെയാണ് അറസ്റ്റു ചെയ്തതെന്ന് നസഹ പറഞ്ഞു.

കൈക്കൂലി വാങ്ങി, വ്യക്തിപരമായ നേട്ടങ്ങള്‍ക്കായി തങ്ങളുടെ സ്ഥാനങ്ങള്‍ ചൂഷണം ചെയ്തു എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

കഴിഞ്ഞ മാസം 2,807 ഓഫീസുകളില്‍ പര്യടനം നടത്തിയെന്നും 385 പേരെ ചോദ്യം ചെയ്യലിനു വിധേയമാക്കിയെന്നും നസഹ അറിയിച്ചു. വിശദമായ ചോദ്യം ചെയ്യലിനു ശേഷമാണ് ഇവരെ അറസ്റ്റു ചെയ്തത്.

മാര്‍ച്ചില്‍, വിവിധ മന്ത്രാലയങ്ങളിലായി 82 മറ്റ് സര്‍ക്കാര്‍ ജീവനക്കാരെ കൈക്കൂലി, സ്വാധീനം ചെലുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി കസ്റ്റഡിയിലെടുത്തതായി അതോറിറ്റി അറിയിച്ചിരുന്നു. ഓഫീസ് ദുരുപയോഗം ചെയ്യുന്നവരെ നിരീക്ഷിക്കുന്നതിനും, തുറന്നുകാട്ടുന്നതിനും, പ്രോസിക്യൂട്ട് ചെയ്യുന്നതിനുമുള്ള പ്രതിബദ്ധത നസഹ ആവര്‍ത്തിച്ചു. 

സമീപ വര്‍ഷങ്ങളില്‍, സഊദി അറേബ്യയില്‍ നൂറുകണക്കിന് സര്‍ക്കാര്‍ ജീവനക്കാരെയും ബിസിനസുകാരെയും അഴിമതി നടത്തിയതിനും പൊതുപണം ദുരുപയോഗം ചെയ്തതിനും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ജനുവരിയില്‍, അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍, സ്വാധീന വ്യാപാരം എന്നീ കുറ്റങ്ങള്‍ ചുമത്തി സര്‍ക്കാര്‍ ജീവനക്കാര്‍ ഉള്‍പ്പെടെ 1,708 പേരെ സഊദി അധികൃതര്‍ അറസ്റ്റ് ചെയ്തിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിമാനത്താവളത്തിന് തടസ്സമാകുന്ന കെട്ടിടങ്ങള്‍ പൊളിക്കും, 60 ദിവസം മുമ്പ് നോട്ടീസ് നല്‍കും; കേന്ദ്രസര്‍ക്കാര്‍ കരട് നിയമം പുറത്തിറക്കി

National
  •  a day ago
No Image

ഒറ്റപ്പെട്ട ജില്ലകളില്‍ മഴ കനക്കും; കേരളത്തില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തിപ്രാപിക്കാന്‍ സാധ്യത

Kerala
  •  a day ago
No Image

ഇറാന്‍-ഇസ്‌റാഈല്‍ സംഘര്‍ഷം: അമേരിക്ക ഇടപെടണോ എന്ന വിഷയത്തില്‍ തീരുമാനം രണ്ടാഴ്ചക്കകം; വൈറ്റ് ഹൗസ്

International
  •  a day ago
No Image

കോഴിക്കോട് ഈങ്ങാപ്പുഴയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; രണ്ട് പേർക്ക് പരുക്ക്

Kerala
  •  a day ago
No Image

അഹമ്മദാബാദ് വിമാനദുരന്തം; മരിച്ച 215 പേരെ ഡിഎൻഎ പരിശോധയിൽ തിരിച്ചറിഞ്ഞു; 198 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി

National
  •  a day ago
No Image

കോഹ്‍ലിയെയും രോഹിത്തിനെയുമല്ല! ഇന്ത്യൻ ടീം ഏറ്റവുമധികം മിസ്സ് ചെയ്യുക അവനെയാണ്: സച്ചിൻ

Cricket
  •  a day ago
No Image

ബന്ദിപ്പൂരിൽ ആടുകളെ മേയ്ക്കാന്‍ പോയ യുവതി കടുവയുടെ ആക്രമണത്തിൽ മരിച്ചു

National
  •  a day ago
No Image

ഇറാൻ-ഇസ്റാഈൽ സംഘർഷം; അമേരിക്ക സൈനിക ഇടപെടൽ നടത്തിയാൽ അനന്തരഫലങ്ങള്‍ പ്രവചിക്കാനാകാത്തവിധം ​ഗുരുതരമാകും, മുന്നറിയിപ്പുമായി റഷ്യ

International
  •  a day ago
No Image

നിലമ്പൂർ വിധിയെഴുതി; പോളിങ്ങ് ശതമാനത്തിൽ കുറവ് 73.26

Kerala
  •  a day ago
No Image

ഏഷ്യയിൽ ഒന്നാമനാവാൻ സുവർണാവസരം; ബുംറയുടെ കണ്മുന്നിലുള്ളത് ലോക റെക്കോർഡ്

Cricket
  •  a day ago