HOME
DETAILS

ഒറ്റയ്ക്കാണ് വളർന്നത് ; "പറഞ്ഞുതരാൻ ആരുമുണ്ടായിരുന്നില്ല, കേൾക്കുന്നതിന് നന്ദി"; ഇടുക്കിയിൽ ആരാധകരോട് വേടൻ

  
May 05, 2025 | 4:39 PM

I grew up alone There was no one to tell me thank you for listening Vedan tells fans in Idukki

ഇടുക്കി: “പറഞ്ഞുതരാൻ ആരുമില്ലായിരുന്നു, അതിനാൽ തന്നെ എനിക്ക് നല്ല ശീലങ്ങൾ സ്വയം കണ്ടെത്തേണ്ടിവന്നു,” — ഇങ്ങനെ പറഞ്ഞ് ഹൃദയം തുറന്ന് വെച്ച് റാപ്പർ വേടൻ. ഇടുക്കിയിൽ നടന്ന പരിപാടിയിലായിരുന്നു വേടന്റെ ആത്മാർത്ഥമായ പ്രസംഗം. തന്റെ ജീവിതത്തിൽ ചില കാര്യങ്ങളിൽ ആരെയും മാതൃകയാക്കാനാകാതെ ഒറ്റയ്ക്ക് മുന്നേറേണ്ടിവന്നതായും, ഇപ്പോൾ തന്റെ നല്ല ശീലങ്ങൾ ആരെങ്കിലും സ്വീകരിക്കുകയാണെങ്കിൽ അതിൽ സന്തോഷമുണ്ടായിരിക്കുമെന്നും വേടൻ പറഞ്ഞു.

“എനിക്ക് ഒരാൾ പറഞ്ഞുതരുന്നുണ്ടായിരുന്നുവെങ്കിൽ ചില വഴികൾ മാറ്റാമായിരിക്കും. അതിനാൽ താൻ പറയുന്നത് കേൾക്കുന്ന ഓരോരുത്തർക്കും നന്ദി. എന്റെ നല്ല ശീലങ്ങൾക്കാണ് നിങ്ങൾ പ്രചോദനം എടുക്കേണ്ടത്,” — വേടൻ പറഞ്ഞു.

ഇടുക്കിയിൽ സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച എന്റെ കേരളം പ്രദർശന വിപണന മേളയിലായിരുന്നു വേടന്റെ സംഗീതനിശ. നേരത്തെ കഞ്ചാവ് കേസിൽ വേടൻ അറസ്റ്റിലായതിനെത്തുടർന്ന് അദ്ദേഹത്തിന്റെ ചില പരിപാടികൾ റദ്ദാക്കിയിരുന്നു. ആദ്യമായ് മേളയുടെ ഉദ്ഘാടന ദിവസമായ ഏപ്രിൽ 29-ന് വേടന്റെ പരിപാടി അരങ്ങേറാനായിരുന്നു തീരുമാനമെടുത്തിരുന്നത്. എന്നാൽ, ഏപ്രിൽ 28-ന് ഉണ്ടായ അറസ്റ്റിന് പിന്നാലെ അത് റദ്ദാക്കുകയായിരുന്നു.

സിപിഎമ്മും സിപിഐയും വേടന് പിന്തുണ പ്രഖ്യാപിച്ചതിന് ശേഷമാണ് വീണ്ടും പരിപാടിക്ക് വേദി നൽകാൻ തീരുമാനം വന്നത്. ഇന്ന് വാഴത്തോപ്പ് സ്കൂൾ മൈതാനത്തിലാണ് സംഗീത നിശ അരങ്ങേറിയത്. വൻ ജനക്കൂട്ടം എത്താൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പോടെ 200-ത്തിലധികം പൊലീസുകാരെ വിന്യസിച്ചിരുന്നതായി അധികൃതർ അറിയിച്ചു.

പരമാവധി 8000 പേരാണ് പരിപാടിയിലേക്ക് പ്രവേശിപ്പിച്ചതെന്നും, വലിയ ജനത്തിരക്ക് കണ്ടാൽ പരിപാടി പൂർണമായി റദ്ദാക്കേണ്ടിവരുമെന്ന മുന്നറിയിപ്പും പൊലീസ് നൽകിയിരുന്നു.

ആരാധകരോട് സഹോദരനെ പോലെയാണ് താൻ സംസാരിക്കുന്നതെന്നും, സ്വന്തം ജീവിതം മറ്റുള്ളവർക്കു നല്ലൊരു പാഠമാകട്ടെയെന്നും വേടൻ പറഞ്ഞു.

I grew up alone There was no one to tell me thank you for listening Vedan tells fans in Idukki



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്തിന് നേരെ ഉണ്ടായ ആക്രമണത്തെ ശക്തമായി അപലപിച്ച് യുഎഇ; പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു

uae
  •  7 days ago
No Image

ഓട്ടോ-ടാക്‌സി ഫിറ്റ്‌നസ് പരിശോധന: ക്ഷേമനിധി രസീത് നിർബന്ധമല്ല; ഡ്രൈവർമാർക്ക് ആശ്വാസമായി ട്രാൻസ്‌പോർട്ട് കമ്മിഷണറുടെ പുതിയ ഉത്തരവ്

Kerala
  •  7 days ago
No Image

നാഗ്‌പൂരിലെ നിർദേശങ്ങളനുസരിച്ച് പ്രവർത്തിക്കുന്ന പാർട്ടിയല്ല കോൺഗ്രസ്; ‘ഡൽഹിയിൽ മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ 50 ദിവസമെടുത്തത് മറക്കരുത്’;  മോദിയുടെ പരിഹാസത്തിന് വായടപ്പിക്കുന്ന മറുപടിയുമായി രമേശ് ചെന്നിത്തല

Kerala
  •  7 days ago
No Image

വിജയ്‌യുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ 'തമിഴ് തായ് വാഴ്ത്തി'ന് അവഗണനയെന്ന് ആരോപണം; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സിപിഐ

National
  •  7 days ago
No Image

ഏഷ്യൻ കപ്പിൽ യുഎഇക്ക് എതിരാളികളായി കരുത്തരായ കൊറിയയും വിയറ്റ്നാമും; ഒമാനും കുവൈത്തും സഊദിക്കൊപ്പം ​ഗ്രൂപ്പ് എയിൽ

uae
  •  7 days ago
No Image

തമിഴകത്ത് ഇനി വിജയ് vs ഉദയനിധി പോര്; ഉദയനിധി സ്റ്റാലിനെ ഡിഎംകെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തു

National
  •  7 days ago
No Image

പെരമ്പൂർ നിലനിർത്തി വിജയ്; തിരുച്ചിറപ്പള്ളി ഈസ്റ്റിൽ ഉപതെരഞ്ഞെടുപ്പ്

National
  •  7 days ago
No Image

ആകാശത്തിന് താഴെ ഒരു സ്മാർട്ട് അത്ഭുതം; ലോകത്തിലെ ആദ്യ എഐ ബസ് സ്റ്റേഷൻ ദുബൈയിൽ

uae
  •  7 days ago
No Image

അസമിനെ നയിക്കാൻ ഹിമന്ത തന്നെ; സത്യപ്രതിജ്ഞ 12-ന്; ചടങ്ങിൽ മോദിയും അമിത് ഷായും പങ്കെടുക്കും

National
  •  7 days ago
No Image

ബംഗാളിൽ ബിജെപി ‘നരനായാട്ട്’: മുസ്‌ലിം ആരാധനാലയങ്ങൾക്ക് നേരെ വ്യാപക ആക്രമണം, രണ്ട് മരണം; നടുക്കുന്ന റിപ്പോർട്ട് പുറത്ത്

National
  •  7 days ago