HOME
DETAILS

കരിപ്പൂരിൽ ഹജ്ജ് സെൽ തുടങ്ങി; ക്യാംപ് ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ 

  
May 06 2025 | 00:05 AM

Hajj cell begins in Karipur camp preparations in final stages

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കരിപ്പൂർ ഹജ്ജ് ക്യാപിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി സർക്കാരിന്റെ വിവിധ വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ കരിപ്പൂർ ക്യാംപിലെത്തി. ഹജ്ജ്  തീർഥാടകരുടെ പാസ്പോർട്ട് ഉൾപ്പടെയുള്ള യാത്രാ രേഖകൾ വിമാന അടിസ്ഥാനത്തിൽ തരം തിരിച്ച് എയർപോർട്ടിലേക്ക് പുറപ്പെടും മുമ്പ് വിതരണം ചെയ്യുന്നത് ഹജ്ജ് സെല്ലിലെ ഉദ്യോഗസ്ഥരാണ്.  കോഴിക്കോട് ക്രൈം ബ്രാഞ്ച് പൊലിസ് സൂപ്രണ്ട് കെ.കെ മൊയ്തീൻ കുട്ടിയുടെ നേതൃത്വത്തിൽ 36 അംഗ ഉദ്യോഗസ്ഥരാണ് കരിപ്പൂരിലുള്ളത്.

കണ്ണൂർ എംബാർക്കേഷൻ പോയിന്റിൽ തൃശൂർ പൊലിസ് അക്കാദമി അസിസ്റ്റന്റ് ഡയരക്ടറും പൊലിസ് സൂപ്രണ്ടുമായ എസ്. നജീബിന്റെ നേതൃത്വത്തിലുള്ള 34 ഉദ്യോഗസ്ഥരാണുണ്ടാവുക. ഇവരും ഇന്നലെ കരിപ്പൂരിലെത്തിയിരുന്നു. ഉദ്യോഗസ്ഥർക്കുള്ള പ്രത്യേക പരിശീലന ക്ലാസും വിവിധ ഇടങ്ങളിലെ ചുമതല നിർണയവും ഹജ്ജ് സെൽ ഓഫിസർമാരുടെ നേതൃത്വത്തിൽ നടത്തി. 
കൊച്ചി എംബാർക്കേഷൻ പോയിന്റിലെ ഉദ്യോഗസ്ഥർ മെയ് 12 ന് ചുമതലയേൽക്കും. തിരുവനന്തപുരം സ്പെഷൽ ആംമ്ഡ് പൊലിസിലെ ഡെപ്യൂട്ടി കമാൻഡന്റ് വൈ. ഷമീർഖാനാണ് ഹജ്ജ് സെൽ ഓഫിസർ.  സംസ്ഥാനത്തെ മൂന്ന് എംബാർക്കേഷൻ പോയിന്റുകളിലും ഹജ്ജ് സെൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് റിട്ട. എസ്.പി യു.അബ്ദുൽ കരീമാണ്.  

കരിപ്പൂർ ഹജ്ജ് ഹൗസിന്റെ ഇരു കെട്ടിടങ്ങളിലും ആവശ്യമായ സജ്ജീകരണങ്ങൾ പൂർത്തിയായി വരികയാണ്. കരിപ്പൂരിൽ നിന്നും  ശനിയാഴ്ച പുലർച്ചെ 1.05 നും കണ്ണൂരിൽ നിന്നും 11 ന് പുലർച്ചെ നാലിനും ആദ്യ വിമാനം പുറപ്പെടും.   ക്യാംപിന്റെ ഒരുക്കങ്ങൾ ഇന്നലെ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോടിന്റെ നേതൃത്വത്തിൽ വിലയിരുത്തി. മെംബർമാരായ അഡ്വ. പി. മൊയ്തീൻ കുട്ടി, അഷ്കർ കോറാട്, അസി. സെക്രട്ടറി ജാഫർ കക്കൂത്ത്, ഹജ്ജ് സെൽ സ്പെഷൽ ഓഫിസർ യു. അബ്ദുൽ കരീം,  പൊലിസ് സൂപ്രണ്ടുമാരായ എസ്.നജീബ്, കെ.കെ മൊയ്തീൻ  സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓഫീസ് ജോലികൾ ഇല്ലാതാകും,തൊഴിലാളികൾ ഭയപ്പെടണം മുന്നറിയിപ്പുമായി ‘എഐയുടെ ഗോഡ്ഫാദർ’

International
  •  6 days ago
No Image

ഇറാനിൽ നിന്ന് രക്ഷപ്പെട്ട മലയാളി ദമ്പതികൾ ഇറാഖ് അതിർത്തിയിൽ കുടുങ്ങി; ഇന്ത്യൻ എംബസിയുടെ സഹായം തേടി ദമ്പതികൾ

International
  •  6 days ago
No Image

കോഴിക്കോട് ഒളവണ്ണയില്‍ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ മൂന്നര വയസു കാരനെ തെരുവുനായ ആക്രമിച്ചു; കുട്ടിയുടെ ചെവിയിലും, തലയിലും, കഴുത്തിലും കടിയേറ്റു

Kerala
  •  7 days ago
No Image

ഹിറ്റ്‌ലറെ കവച്ചുവെയ്ക്കുന്ന വംശഹത്യ കുറ്റവാളിയാണ് നെതന്യാഹു; ഇറാന്റെ ആത്മരക്ഷാ അവകാശത്തെ പിന്തുണച്ച് ഉര്‍ദുഗാന്‍

International
  •  7 days ago
No Image

ഇസ്റാഈൽ - ഇറാൻ സംഘർഷം; വിസ കാലാവധി കഴിഞ്ഞും യുഎഇയില്‍ തങ്ങുന്ന ഇറാന്‍ പൗരന്മാര്‍ക്ക് പിഴയില്‍ ഇളവ്

uae
  •  7 days ago
No Image

പാങ്ങില്‍ ഉസ്താദ് സ്മാരക മുഅല്ലിം സേവന അവാര്‍ഡ് വാക്കോട് മൊയ്തീന്‍കുട്ടി ഫൈസിക്ക്

organization
  •  7 days ago
No Image

ഓപ്പറേഷൻ സിന്ധു; ഇറാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കൽ ആരംഭിച്ചു, ആദ്യ വിമാനം നാളെ ഡൽഹിയിൽ

International
  •  7 days ago
No Image

പാഴ്‌സൽ തട്ടിപ്പുകൾ വർധിക്കുന്നു: വ്യാജ സന്ദേശങ്ങൾ എങ്ങനെ കണ്ടെത്താമെന്ന് ഉപഭോക്താക്കളെ പഠിപ്പിക്കാൻ AI ഉപയോഗിച്ച് അരാമെക്‌സ്

uae
  •  7 days ago
No Image

കനത്ത മഴ; വിവിധ ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (19-6-2025) അവധി

Kerala
  •  7 days ago
No Image

വോട്ടർ ഐ‍ഡി ഇനി 15 ദിവസത്തിനകം; പുതിയ സംവിധാനവുമായി തെരഞ്ഞെടുപ്പ് കമ്മിഷൻ

National
  •  7 days ago