HOME
DETAILS

ഇഡിയെ വീണ്ടും കുടഞ്ഞ് സുപ്രിംകോടതി; വെറുതെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ശീലമായിരിക്കുന്നു

  
May 06 2025 | 01:05 AM

Supreme Court again shakes up ED It has become a habit to make empty allegations

ന്യൂഡല്‍ഹി: കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ പ്രതിപക്ഷനേതാക്കളെ ലക്ഷ്യംവയ്ക്കുകയാണെന്ന വ്യാപക പരാതികള്‍ക്കിടെ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റി(ഇ.ഡി)നെ നിര്‍ത്തിപ്പൊരിച്ച് സുപ്രിംകോടതി. ഇ.ഡിയുടെ നിരവധി പരാതികള്‍ ഞങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും ഒന്നും പരാമര്‍ശിക്കാതെ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ് നിങ്ങളുടെ രീതിയെന്നും സുപ്രിംകോടതി വിമര്‍ശിച്ചു. ഛത്തിസ്ഗഡിലെ മദ്യ കുംഭകോണവുമായി ബന്ധപ്പെട്ട് 2,000 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് അഭയ് ഓക്കയാണ് വാക്കാല്‍ ഇ.ഡിയെ അതിനിശിതമായി വിമര്‍ശിച്ചത്.
പ്രതി 40 കോടി സമ്പാദിച്ചുവെന്ന് നിങ്ങള്‍ ആരോപണം ഉന്നയിച്ചു. ഇപ്പോള്‍ ഈ കമ്പനിയുമായോ മറ്റേതെങ്കിലും കമ്പനിയുമായോ ഈ വ്യക്തിക്കുള്ള ബന്ധം തെളിയിക്കാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞിട്ടുമില്ലെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി രാജുവിനോട് ജസ്റ്റിസ് ഓക്ക പറഞ്ഞു. അദ്ദേഹം ഈ കമ്പനികളുടെ ഡയറക്ടറാണോ അതോ ഭൂരിപക്ഷം ഓഹരിയും സ്വന്തമായുള്ള മാനേജിങ് ഡയറക്ടറാണോ എന്ന് നിങ്ങള്‍ പറയണം. അതിന് എന്തെങ്കിലും വിധത്തിലുള്ള തെളിവുകളും നിങ്ങളുടെ അടുത്ത് ഉണ്ടായിരിക്കണം- സുപ്രിംകോടതി ആവശ്യപ്പെട്ടു. 
ഇതോടെ, ഇന്ന് (ചൊവ്വാഴ്ച) തന്നെ ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാമെന്ന് ഇ.ഡിക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അറിയിച്ചു. കമ്പനിയുടെ നടത്തിപ്പില്‍ ഉത്തരവാദിയാകാതെ തന്നെ ഏതു വ്യക്തിക്കും ഒരു കമ്പനിയെ നിയന്ത്രിക്കാന്‍ കഴിയും. പ്രതിക്ക് കമ്പനിയുമായി ഏതുവിധത്തിലുള്ള ബന്ധമാണുള്ളതെന്ന് തെളിയിക്കാമെന്നും ഇ.ഡി കോടതിയില്‍ പറഞ്ഞു.
ഛത്തിസ്ഗഡില്‍ വന്‍ കോലിളക്കം സൃഷ്ടിച്ച കേസില്‍ നേരത്തെ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭൂപേഷ് ബാഗേലിന്റെ മകന്‍ ചൈതന്യ ബാഗേലിന്റെ വസതിയില്‍ ഉള്‍പ്പെടെ അടുത്തിടെ റെയ്ഡ് നടന്നിരുന്നു. സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരും വ്യക്തികളും രാഷ്ട്രീയ നേതാക്കളും ചേര്‍ന്ന് മദ്യശാലകളില്‍നിന്ന് ഏകദേശം 2,000 കോടി രൂപ കൈക്കൂലി വാങ്ങിയതായും നാടന്‍ മദ്യം വിറ്റഴിച്ചതായുമാണ് ഇ.ഡിയുടെ ആരോപണം.
ഇതാദ്യമായല്ല ഇ.ഡിക്കെതിരേ സുപ്രിംകോടതി വിമര്‍ശനം ഉന്നയിക്കുന്നത്. നിങ്ങള്‍ വ്യക്തികളെ കസ്റ്റഡിയില്‍ വച്ചുകൊണ്ട് ശിക്ഷിക്കുകയാണെന്നും നിങ്ങള്‍ ഈ പ്രക്രിയയെ ശിക്ഷയാക്കി മാറ്റിയെന്നും ഇതേ ബെഞ്ച് പറഞ്ഞിരുന്നു. ബംഗാള്‍ മുന്‍ വിദ്യാഭ്യാസ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് ഭൂയാന്‍, ജസ്റ്റിസ് സൂര്യകാന്ത് എന്നിവരടങ്ങിയ ബെഞ്ചും ഇ.ഡിക്കെതിരേ വിമര്‍ശനം ഉന്നയിക്കുകയുണ്ടായി. നിങ്ങളുടെ ശിക്ഷാ നിരക്ക് എത്രയാണ്? നിരക്ക് 60 - 70 ശതമാനമാണെങ്കില്‍ പോലും കോടതിക്ക് മനസ്സിലാക്കാന്‍ കഴിയും. പക്ഷേ നിങ്ങളുടെ കണക്ക് വളരെ മോശമാണ്. ഒരു പ്രതിയെ എത്രകാലം ഇങ്ങിനെ വിചാരണ ചെയ്യും?- ബെഞ്ച് ചോദിച്ചിരുന്നു.
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ 193 കേസുകളാണ് രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ ഇ.ഡി രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ ഇതില്‍ രണ്ടു കേസുകളില്‍ മാത്രമാണ് പ്രതികള്‍ക്ക് ശിക്ഷലഭിച്ചിട്ടുള്ളൂവെന്ന് അടുത്തിടെ കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ചിരുന്നു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനെതിരെ ഇസ്റാഈലിന് സൈനിക സഹായം നൽകരുത്; അമേരിക്കക്ക് മുന്നറിയിപ്പുമായി റഷ്യ

International
  •  3 days ago
No Image

ചെലവ് 277 മില്യൺ ദിർഹം; നാദ് അൽ ഷെബ 3 ൽ അത്യാധുനിക ഡ്രെയിനേജ് സംവിധാനം പൂർത്തിയാക്കി ദുബൈ മുൻസിപ്പാലിറ്റി

uae
  •  3 days ago
No Image

ഗുളികയില്‍ കമ്പിക്കഷ്ണം കണ്ടെത്തിയ സംഭവം: അന്വേഷണത്തിന് നിര്‍ദേശം നല്‍കി പാലക്കാട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

Kerala
  •  3 days ago
No Image

എഴുത്തുകാരൻ അഖിൽ പി ധർമ്മജന്റെ റാം C/O ആനന്ദി’ക്ക് കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്കാരം

Kerala
  •  3 days ago
No Image

വയനാട് തുരങ്കപാതയ്ക്ക് പാരിസ്ഥിതിക അനുമതി ലഭിച്ചു; ഇനി കരാറില്‍ ഒപ്പിട്ട് നിര്‍മാണം ആരംഭിക്കാം

Kerala
  •  3 days ago
No Image

ഇസ്റാഈൽ ചെയ്ത തെറ്റിന് ശിക്ഷിക്കപ്പെടും: അടിച്ചേൽപ്പിക്കപ്പെട്ട യുദ്ധത്തിന് ഇറാൻ കീഴടങ്ങില്ല; ജനങ്ങളെ അ​ഭിസംബോധന ചെയ്ത് നേതാവ് ഖാംനഈ

International
  •  3 days ago
No Image

മണ്ണാര്‍ക്കാട് ഹെല്‍ത്ത് സെന്ററില്‍ നിന്ന് ലഭിച്ച പാരസെറ്റമോള്‍ ഗുളികയില്‍ കമ്പിക്കഷ്ണം; പരാതിയുമായി കുടുംബം

Kerala
  •  3 days ago
No Image

യുദ്ധം തുടരുമോ? രാജ്യത്തെ ജനങ്ങളെ ഉടൻ അഭിസംബോധന ചെയ്യുമെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഈ

International
  •  3 days ago
No Image

മഴ കനക്കും; വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ 

Kerala
  •  3 days ago
No Image

ഇസ്റാഈലിൽ തകർന്നത് ഡസൻ കണക്കിന് കെട്ടിടങ്ങൾ: നെതന്യഹുവിനെതിരെ നഷ്ടപരിഹാരം തേടിയെത്തിയത് 18,000-ലധികം അപേക്ഷകൾ

International
  •  3 days ago