HOME
DETAILS

പ്രതീക്ഷ നഷ്ടപ്പെട്ട് ഉദ്യോഗാര്‍ത്ഥികള്‍; എസ്.ഐ ലിസ്റ്റിന് ബാക്കിയുള്ളത് ഒരു മാസത്തെ കാലാവധി മാത്രം, നിയമനം ലഭിച്ചത് 8 ശതമാനം പേര്‍ക്ക്

  
May 06 2025 | 01:05 AM

SI Recruitment List Only One Month Left but Just 8 of Candidates Secure Appointments

 തിരുനാവായ: സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പൊലിസ് (എസ്.ഐ) പി.എസ്.സി റാങ്ക് ലിസ്റ്റ് കാലാവധി ഒരു മാസത്തിനകം തീരുമ്പോള്‍ നിയമന ശുപാര്‍ശ നടന്നത് എട്ട് ശതമാനം മാത്രം. 2024 ജൂണ്‍ ഏഴിനു നിലവില്‍ വന്ന റാങ്ക് ലിസ്റ്റിന്റെ കാലാവധി അടുത്തമാസം ആറിന് അവസാനിക്കുകയാണ്. മെയിന്‍ ലിസ്റ്റില്‍ 694, സപ്ലിമെന്ററിയില്‍ 219, കോണ്‍സ്റ്റാബ്യൂലറി വിഭാഗത്തില്‍ 116, മിനിസ്റ്റിരിയല്‍ വിഭാഗം ലിസ്റ്റില്‍ ആറ് എന്നിങ്ങനെ 1,035 പേരാണു റാങ്ക് ലിസ്റ്റിലുള്ളത്. ഇതില്‍ 88 പേര്‍ക്കു മാത്രമാണ് നിയമന ശുപാര്‍ശ ലഭിച്ചത്. ഇതില്‍ 22 ഒഴിവും എന്‍.ജെ.ഡിയാണ്. അതിനാല്‍ യഥാര്‍ഥ നിയമനം 66 മാത്രം.
 
റാങ്ക് ലിസ്റ്റ് നിലവില്‍ വന്ന് 11 മാസം പിന്നിടുമ്പോള്‍ 66 ഒഴിവു മാത്രമാണ് വകുപ്പ് പി.എസ്.സിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മുന്‍ റാങ്ക് ലിസ്റ്റില്‍ നിന്ന് 608 പേര്‍ക്കു നിയമന ശുപാര്‍ശ ലഭിച്ചിരുന്നു. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് വലിയതോതില്‍ കുറയുമ്പോഴും സബ് ഇന്‍സ്‌പെക്ടര്‍ തസ്തികയുടെ പുതിയ റാങ്ക് ലിസ്റ്റ് പി.എസ്.സിയില്‍ തയാറാവുകയാണ്.

2023 ഡിസംബര്‍ 29നു പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ പ്രിലിമിനറി, മെയിന്‍ പരീക്ഷകള്‍ പൂര്‍ത്തിയാക്കി ഷോര്‍ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുകയാണ്. ഈ മാസം ഒമ്പതോടെ ഇന്റര്‍വ്യൂ പൂര്‍ത്തിയാകും. റാങ്ക് ലിസ്റ്റ് ജൂണ്‍ ആറിന് പ്രസിദ്ധീകരിക്കും. ഈ ലിസ്റ്റിന് ശേഷം പുറത്തിറക്കാനുള്ള ലിസ്റ്റിലേക്കുള്ള വിജ്ഞാപനവും ഇറങ്ങിക്കഴിഞ്ഞു. കഴിഞ്ഞ ഡിസംബര്‍ 30ന് പ്രസിദ്ധീകരിച്ച വിജ്ഞാപന പ്രകാരം 1,84,313 പേരാണ് അപേക്ഷ നല്‍കിയത്. വിജ്ഞാപനവും പരീക്ഷയും മുറപോലെ നടക്കുന്നുണ്ടെങ്കിലും നിയമനം നാമമാത്രമാകുന്നതില്‍ ഉദ്യോഗാര്‍ഥികള്‍ നിരാശരാണ്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലണ്ടനിൽ നടന്ന കൂറ്റൻ ഫലസ്തീൻ അനുകൂല റാലി: ഇറാന് പിന്തുണ പ്രഖ്യാപിച്ച് അനുകൂലർ

International
  •  3 days ago
No Image

ഇറാനെ ആക്രമിക്കാൻ യുഎസ് ശ്രമിക്കുന്നതായി സൂചന ? ആണവ പദ്ധതി ഉപേക്ഷിക്കാൻ തയാറല്ലെന്ന് ഇറാൻ

International
  •  3 days ago
No Image

സേനയിലെ ഏകാധിപതി; ഏഷ്യൻ വൻകരയും കീഴടക്കി ചരിത്രം രചിച്ച് ബുംറ 

Cricket
  •  3 days ago
No Image

ഇറാനിലെ ആണവ കേന്ദ്രങ്ങൾക്കെതിരായ ഇസ്റാഈൽ ആക്രമണങ്ങൾ; മാനുഷിക, പാരിസ്ഥിതിക ഭീഷണികളിൽ ആശങ്ക പ്രകടിപ്പിച്ച് ഗൾഫ് രാജ്യങ്ങൾ

International
  •  3 days ago
No Image

ഇറാനിലെ ബുഷെഹറിൽ ആണവ ദുരന്ത ഭീഷണി: ഫുകുഷിമയ്ക്ക് സമാനമായ അപകടം ഉണ്ടാകുമെന്ന് വിദഗ്ധർ

International
  •  4 days ago
No Image

ഇറാൻ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് യുഎസ് നീക്കം? ദേശീയ സുരക്ഷാ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാൻ ഒരുങ്ങി ഡൊണാൾഡ് ട്രംപ്

International
  •  4 days ago
No Image

നാദിർഷായുടെ വളർത്തുപൂച്ചയുടെ മരണം: ഹൃദയാഘാതമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

Kerala
  •  4 days ago
No Image

അദ്ദേഹത്തെ ഞാൻ വളരെയധികം ബഹുമാനിക്കുന്നു, പക്ഷെ ഞങ്ങൾ സുഹൃത്തുക്കളല്ല: മെസി

Football
  •  4 days ago
No Image

ഇറാൻ-ഇസ്റാഈൽ സംഘർഷം: ഇസ്ഫഹാൻ ആണവ കേന്ദ്രത്തിന് നേരെ വീണ്ടും ഇസ്റാഈൽ ആക്രമണം

International
  •  4 days ago
No Image

ഇന്ധനക്കുറവ്; 168 പേരുമായി പോയ ഇൻഡിഗോ വിമാനം അടിയന്തിരമായി താഴെയിറക്കി

National
  •  4 days ago