ആര്.എസ്.എസ് പ്രവര്‍ത്തകന്റെ വധം: 15 പേര്‍ക്കെതിരേ കേസ്
കണ്ണൂര്‍: തില്ലങ്കേരിയില്‍ ആര്. എസ്. എസ് പ്രവര്ത്തകന് പള്ളിപ്പൊയിലില്‍ ബിനീഷ് കൊല്ലപ്പെട്ട സംഭവത്തില്‍ 15സി. പി. എം പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തു. പ്രതികളാരാണെന്ന് തിരിച്ചറിയാന്കഴിഞ്ഞിട്ടില്ല.
കൊല നടന്ന തില്ലങ്കേരിയിലും പരിസരങ്ങളിലും പൊലിസ് വ്യാപകമായ പരിശോധന നടത്തി. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്നലെ സംഘ്പരിവാര്‍ സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ കണ്ണൂര്‍ ജില്ലയില്‍ പൂര്‍ണമായിരുന്നു.
വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിരുന്നെങ്കിലും ഇരിട്ടിയടക്കമുള്ള മിക്കയിടങ്ങളിലും സ്വകാര്യബസ് സര്‍വിസുകള്‍ മുടങ്ങി. കെ. എസ്. ആര്.ടി.സി ബസുകളും സ്വകാര്യവാഹനങ്ങളും മാത്രമാണ് നിരത്തിലിറങ്ങിയത്.
ഇന്നലെ പുലര്‍ച്ചെ കൂത്തുപറമ്പിനടുത്തെ കൈതേരി ഇടം ബ്രാഞ്ച്കമ്മിറ്റി ഓഫിസായി പ്രവര്‍ത്തിക്കുന്ന യു.കെകുഞ്ഞിരാമന്‍ സ്മാരക മന്ദിരത്തിനും സി. പി. എം കൂത്തുപറമ്പ് ലോക്കല്‍കമ്മിറ്റിയംഗം വി.രാജിവന്റെ തൊക്കിലങ്ങാടിയിലുള്ള വീടിനു നേരെയും ബോബേറുണ്ടണ്ടായി. രാജീവിന്റെ വീടിന്റെ ജനല്‍ചില്ലുകള്‍ തകര്‍ന്നു.
ബിനീഷിന്റെ മൃതദേഹം ഉച്ചയ്ക്ക് ഒരുമണിയോടെ പരിയാരം മെഡിക്കല്‍ കോളജില്‍ നിന്നും പോസ്റ്റുമോര്‍ട്ടത്തിനു ശേഷം വിലാപയാത്രയായാണ് തില്ലങ്കേരിയിലെത്തിച്ചത്.
വൈകുന്നേരം 5 മണിയോടെ തില്ലങ്കേരിയിലെ വീട്ടുവളപ്പില്‍ സംസ്കരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."