
റൊണാൾഡോയുടെ പിന്മുറക്കാരനാവാൻ ഇതിഹാസപുത്രൻ; 14ാം വയസ്സിൽ പറങ്കിപ്പടക്കായി കളത്തിലിറങ്ങും

ലിസ്ബൺ: ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മകൻ ക്രിസ്റ്റ്യാനോ ജൂനിയർ പോർച്ചുഗൽ അണ്ടർ 15 ടീമിൽ ഇടം നേടി. ഇതാദ്യമായാണ് റൊണാൾഡോ ജൂനിയർ പോർച്ചുഗൽ ടീമിൽ ഇടം നേടുന്നത്. ഈ മാസം വ്ലാറ്റ്കോ മാർക്കോവിച്ച് ടൂർണമെന്റിൽ ആണ് ക്രിസ്റ്റ്യാനോ ജൂനിയർ പോർച്ചുഗലിനായി ബൂട്ട് കെട്ടുക. ക്രൊയേഷ്യയിൽ ആണ് ടൂർണമെന്റ് നടക്കുന്നത്.
മെയ് 13 മുതൽ 18 വരെയാണ് ടൂർണമെന്റ് നടക്കുന്നത്. പോർച്ചുഗൽ ജേഴ്സിയിൽ തന്റെ കഴിവ് തെളിയിക്കാനുള്ള സുവർണാവസരമാണ് റൊണാൾഡോ ജൂനിയറിന് ലഭിച്ചിരിക്കുന്നത്. ടൂർണമെന്റിൽ ജപ്പാൻ, ഗ്രീസ്, ഇംഗ്ലണ്ട് എന്നീ ടീമുകളെയാണ് പോർച്ചുഗൽ നേരിടുക. റൊണാൾഡോയുടെ മകന് ഇതിനോടകം തന്നെ ഫുട്ബാളിൽ വലിയ ശ്രദ്ധ പിടിച്ചുപറ്റാൻ സാധിച്ചിട്ടുണ്ട്. സഊദി ക്ലബ് അൽ നസറിന്റെ യൂത്ത് ടീമിന് വേണ്ടിയാണ് താരം കളിക്കുന്നത്. ക്ലബ് തലത്തിലെ പോരാട്ടങ്ങൾ പോർച്ചുഗൽ ദേശിയ ടീമിനൊപ്പവും ആവർത്തിക്കാനാണ് താരം തയ്യാറെടുക്കുന്നത്.
അതേസമയം റൊണാൾഡോ ഇപ്പോഴും ഫുട്ബോളിൽ പ്രായത്തെ പോലും തളർത്താത്ത പോരാട്ടവീര്യമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. 2026 ഫിഫ ലോകകപ്പിൽ പോർച്ചുഗലിനായി കളിക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. 2026 ലോകകപ്പിന്റെ ഭാഗമാവാൻ റൊണാൾഡോക്ക് സാധിച്ചാൽ ആറ് ലോകകപ്പുകളിൽ കളിക്കുന്ന താരമായി മാറാനും റൊണാൾഡോക്ക് സാധിക്കും. 2006 ലോകകപ്പിൽ സെമി ഫൈനൽ വരെ മുന്നേറിയതാണ് പോർച്ചുഗലിന്റെ വേൾഡ് കപ്പിലെ ഏറ്റവും മികച്ച പ്രകടനം. തന്റെ കരിയറിൽ ഒരിക്കൽപോലും നേടാനാവാത്ത ലോകകപ്പ് സ്വന്തമാക്കാനുള്ള അവസാന അവസരം കൂടിയാണ് റൊണാൾഡോക്കുള്ളത്.
അൽ നസറിന് വേണ്ടി റൊണാൾഡോ മിന്നും ഫോമിലാണ് കളിക്കുന്നത് ഓരോ മത്സരങ്ങൾ കഴിയുമ്പോഴും തന്റെ ബൂട്ടുകളിൽ നിന്നും ഗോൾ വേട്ട തുടർന്ന് കൊണ്ടിരിക്കുകയാണ് റൊണാൾഡോ. ഇതിനോടകം തന്നെ 934 ഗോളുകളാണ് സ്വന്തമാക്കിയിട്ടുള്ളത്. അൽ നസറിനായി സഊദി ലീഗിൽ ഈ സീസണിൽ 23 ഗോളുകളാണ് റൊണാൾഡോ അടിച്ചുകൂട്ടിയിരിക്കുന്നത്. നിലവിലെ ലീഗിലെ ഗോൾ വേട്ടക്കാരുടെ പട്ടികയിൽ ഒന്നാമതുള്ളതും റൊണാൾഡോ തന്നെയാണ്.
Cristiano Ronaldos son Cristiano Jr has been named in the Portugal Under-15 team
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇറാന്‍-ഇസ്‌റാഈല്‍ സംഘര്‍ഷത്തില്‍പ്പെട്ട് അര്‍മേനിയയിലേക്കും അസര്‍ബൈജാനിലേക്കും കസാഖ്സ്ഥാനിലേക്കും പോയ യുഎഇ പ്രവാസികള്‍; മടക്കയാത്രക്ക് അധികം നല്‍കേണ്ടി വരുന്നത് ആയിരത്തിലധികം ദിര്‍ഹം
uae
• 2 days ago
ഇസ്റാഈലിലേക്ക് പൗരൻമാർ യാത്ര ചെയ്യരുത്: യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ മുന്നറിയിപ്പ്
International
• 2 days ago
'അവളുടെ പേര് വിളിച്ചപ്പോള്‍ സദസ്സ് കരഘോഷത്തോടെ എഴുന്നേറ്റു': ബിരുദദാന ചടങ്ങിന് ദിവസങ്ങള്‍ക്ക് മുമ്പ് മകള്‍ വാഹനാപകടത്തില്‍ മരിച്ചു; പിഎച്ച്ഡി ബിരുദം സ്വീകരിച്ച് മാതാവ്
uae
• 2 days ago
നിർബന്ധിത മതപരിവർത്തന പരാതി; മലയാളി പാസ്റ്ററടക്കം ഉത്തർപ്രദേശിൽ രണ്ടുപേർ അറസ്റ്റിൽ
National
• 2 days ago
വേനലവധി ആഘോഷമാക്കാൻ 'സമ്മർ വിത് ലുലു' കാംപയിന് യു.എ.ഇയിൽ തുടക്കമായി
uae
• 2 days ago
ബൈക്കിന്റെ ടാങ്കിൽ യുവതിയെ ഇരുത്തി യാത്ര; വൈറൽ വീഡിയോയ്ക്ക് വൻ പിഴ
National
• 2 days ago
തത്സമയ സംപ്രേക്ഷണത്തിനിടെ ഇറാന്റെ സ്റ്റേറ്റ് ടിവി സ്റ്റുഡിയോയിൽ ഇസ്റാഈൽ മിസൈൽ ആക്രമണം
International
• 2 days ago
ജിസിസി ടൂറിസ്റ്റ് വിസയ്ക്ക് അംഗീകാരം ലഭിച്ചു, ഉടന്‍ നടപ്പാക്കും; യുഎഇ സാമ്പത്തിക കാര്യ മന്ത്രി
uae
• 2 days ago
ഇറാനിയൻ ഭരണകൂടത്തെ അട്ടിമറിക്കാൻ ഇസ്റാഈലിന്റെ തന്ത്രങ്ങൾക്ക് കഴിയുമോ ?
International
• 2 days ago
ബേക്കറിയിൽ നിന്ന് വാങ്ങിയ പരിപ്പുവട കഴിച്ച് പാതിയായപ്പോൾ കണ്ട കാഴ്ച്ച ഞെട്ടിക്കുന്നത്; ആരോഗ്യവകുപ്പ് കട പൂട്ടി
Kerala
• 2 days ago
ഇസ്റാഈൽ മുന്നറിയിപ്പ്: ടെഹ്റാനിൽ നിന്ന് ജനങ്ങൾ ഒഴിയണം; സൈനിക നടപടികൾ ഉടൻ
International
• 2 days ago
ഇസ്റാഈൽ-ഇറാൻ സംഘർഷത്തിൽ ഇന്ത്യയുടെ നിലപാട് എസ്സിഒയിൽ വിള്ളൽ സൃഷ്ടിക്കുന്നു
National
• 2 days ago
സച്ചിനൊന്നുമല്ല, പന്തെറിയാൻ ഏറ്റവും ബുദ്ധിമുട്ടിയത് ആ താരത്തിനെതിരെ: ജെയിംസ് ആൻഡേഴ്സൺ
Cricket
• 2 days ago
താമരശ്ശേരി ചുരത്തിൽ മണ്ണിളകി മരം വീഴാറായ നിലയിൽ; വാഹന നിയന്ത്രണം ഏർപ്പെടുത്തി
Kerala
• 2 days ago
ദുബൈ-ജയ്പൂര്‍ വിമാനം വൈകിയത് സാങ്കേതിക തകരാര്‍ മൂലമല്ലെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ്സ്; വിമാനം വൈകിയതിനു പിന്നിലെ യഥാര്‍ത്ഥ കാരണമിത്
uae
• 2 days ago
അത്ലറ്റികോ മാഡ്രിഡ് മാത്രമല്ല, ബാഴ്സയും വീണു; പിഎസ്ജിയുടെ ഗോൾ മഴയിൽ ഞെട്ടി യൂറോപ്യൻ ഫുട്ബോൾ
Football
• 2 days ago
ആണവായുധ രാജ്യങ്ങൾ ശക്തമായ ബോംബുകളും ദീർഘദൂര മിസൈലുകളും നിർമ്മിക്കുന്നതിന്റെ തിരക്കിൽ: ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്
International
• 2 days ago
ഇസ്റാഈലുമായുള്ള യുദ്ധം തുടരുന്നു; ഐക്യത്തോടെ ഒരുമിച്ച് നിൽക്കണമെന്ന് രാജ്യത്തെ ജനങ്ങളോട് ഇറാൻ പ്രസിഡൻ്റിൻ്റെ അഭ്യർത്ഥന
International
• 2 days ago
ഹിജ്റ പുതുവര്‍ഷാരംഭം; സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ശമ്പളത്തോടു കൂടിയ അവധി പ്രഖ്യാപിച്ച് യുഎഇ
uae
• 2 days ago
പോസ്റ്റിട്ടെന്ന നോട്ടിഫിക്കേഷന്‍ കിട്ടിയ ഉടന്‍ അവധി ഉണ്ടോയെന്ന് നോക്കാനാണോ എത്തിയത്....കനത്ത മഴയുള്ള ദിവസം ഉറപ്പായും അവധി തരാം കേട്ടോ.... ; ഫേസ്ബുക്ക് പോസ്റ്റുമായി ആലപ്പുഴ കലക്ടര്‍
Kerala
• 2 days ago-manav-bhadu,-rakesh-diyora,-jaiprakash-choudhary,-and-aaryan-rajput.jpg?w=200&q=75)
എയർ ഇന്ത്യ വിമാനാപകടം: കൊല്ലപ്പെട്ട മെഡിക്കൽ വിദ്യാർത്ഥികളുടെ കുടുംബാംഗങ്ങൾക്ക് ഒരു കോടി രൂപ വീതം സാമ്പത്തിക സഹായം നൽകുമെന്ന് ഡോ. ഷംഷീർ വയലിൽ
uae
• 2 days ago