HOME
DETAILS

അടിവയറ്റിലെ കൊഴുപ്പ് നീക്കാൻ ശസ്ത്രക്രിയ; അണുബാധയെ തുടർന്ന് യുവതിയുടെ 9 വിരലുകൾ മുറിച്ചുമാറ്റി

  
May 06 2025 | 12:05 PM

Cosmetic Surgery to Remove Belly Fat Goes Wrong Woman Loses 9 Fingers Due to Infection

 

തിരുവനന്തപുരം: സ്വകാര്യ സൗന്ദര്യ ചികിത്സാ കേന്ദ്രത്തിൽ അടിവയറ്റിലെ കൊഴുപ്പ് നീക്കാനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിക്ക് അണുബാധയേറ്റ് ഗുരുതരാവസ്ഥ; ഒൻപത് വിരലുകൾ മുറിച്ചുമാറ്റി. കഴക്കൂട്ടം അരശുംമൂട്ടിൽ പ്രവർത്തിക്കുന്ന 'കോസ്‌മെറ്റിക് ഹോസ്പിറ്റൽ' എന്ന സ്ഥാപനത്തിൽ നടന്ന ശസ്ത്രക്രിയയ്ക്ക് പിന്നാലെ സോഫ്റ്റ്‌വെയർ എൻജിനീയർ എം.എസ്. നീതു (31)വിനാണ് ഈ ദുരന്തം സംഭവിച്ചത്.

ഫെബ്രുവരി 22ന് നടത്തിയ ശസ്ത്രക്രിയയ്ക്ക് ശേഷം 23ന് ഡിസ്ചാർജ് ചെയ്ത നീതു, വീട്ടിലെത്തി അമിത ക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്ന് ക്ലിനിക്കിലെ ഡോക്ടറെ ബന്ധപ്പെട്ടു. ഉപ്പിട്ട കഞ്ഞിയും വെള്ളവും കുടിക്കാൻ ഡോ. ഷെനാൾ ശശാങ്കൻ നിർദേശിച്ചു. എന്നാൽ, രാത്രിയോടെ അവസ്ഥ മോശമായതിനാൽ 24ന് വീണ്ടും ക്ലിനിക്കിൽ എത്തിച്ചു. രക്തസമ്മർദം കുറഞ്ഞെന്ന് പറഞ്ഞ ഡോക്ടർ, നീതുവിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അവിടെ ഹൃദയാഘാതം സംഭവിച്ചതായി അറിയിച്ച് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

പരിശോധനയിൽ ആന്തരിക അവയവങ്ങളിൽ അണുബാധ കണ്ടെത്തി. 21 ദിവസം വെന്റിലേറ്ററിൽ കഴിയേണ്ടി വന്ന നീതു, ഡയാലിസിസിനും വിധേയയായി. ഇടതുകാലിലെ ആർട്ടറി ബ്ലോക്ക് മൂലം രക്തയോട്ടം കുറഞ്ഞ് പാദത്തിന്റെ ചലനശേഷി നഷ്ടമായി. ഇതിനോടകം ചികിത്സയ്ക്കായി 10 ലക്ഷം രൂപ ചെലവായതായി നീതുവിന്റെ ഭർത്താവ് പത്മജിത്ത് നൽകിയ പരാതിയിൽ പറയുന്നു.

നീതുവിന്റെ പരാതിയിൽ തുമ്പ പൊലീസ്, ഡോ. ഷെനാൾ ശശാങ്കനെ പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്തു. മെഡിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ലൈസൻസ് ഇല്ലാത്തതിനാൽ സ്ഥാപനത്തിന് നോട്ടീസ് നൽകി അടപ്പിച്ചതായി കഴക്കൂട്ടം പൊലീസ് അറിയിച്ചു. കേസ് അന്വേഷിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് കഴക്കൂട്ടം അസി. കമ്മിഷണർ ജെ.കെ. ദിനിൽ ജില്ലാ മെഡിക്കൽ ഓഫിസർക്ക് കത്ത് നൽകി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലണ്ടനിൽ നടന്ന കൂറ്റൻ ഫലസ്തീൻ അനുകൂല റാലി: ഇറാന് പിന്തുണ പ്രഖ്യാപിച്ച് അനുകൂലർ

International
  •  2 days ago
No Image

ഇറാനെ ആക്രമിക്കാൻ യുഎസ് ശ്രമിക്കുന്നതായി സൂചന ? ആണവ പദ്ധതി ഉപേക്ഷിക്കാൻ തയാറല്ലെന്ന് ഇറാൻ

International
  •  2 days ago
No Image

സേനയിലെ ഏകാധിപതി; ഏഷ്യൻ വൻകരയും കീഴടക്കി ചരിത്രം രചിച്ച് ബുംറ 

Cricket
  •  2 days ago
No Image

ഇറാനിലെ ആണവ കേന്ദ്രങ്ങൾക്കെതിരായ ഇസ്റാഈൽ ആക്രമണങ്ങൾ; മാനുഷിക, പാരിസ്ഥിതിക ഭീഷണികളിൽ ആശങ്ക പ്രകടിപ്പിച്ച് ഗൾഫ് രാജ്യങ്ങൾ

International
  •  2 days ago
No Image

ഇറാനിലെ ബുഷെഹറിൽ ആണവ ദുരന്ത ഭീഷണി: ഫുകുഷിമയ്ക്ക് സമാനമായ അപകടം ഉണ്ടാകുമെന്ന് വിദഗ്ധർ

International
  •  2 days ago
No Image

ഇറാൻ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് യുഎസ് നീക്കം? ദേശീയ സുരക്ഷാ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാൻ ഒരുങ്ങി ഡൊണാൾഡ് ട്രംപ്

International
  •  2 days ago
No Image

നാദിർഷായുടെ വളർത്തുപൂച്ചയുടെ മരണം: ഹൃദയാഘാതമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

Kerala
  •  2 days ago
No Image

അദ്ദേഹത്തെ ഞാൻ വളരെയധികം ബഹുമാനിക്കുന്നു, പക്ഷെ ഞങ്ങൾ സുഹൃത്തുക്കളല്ല: മെസി

Football
  •  2 days ago
No Image

ഇറാൻ-ഇസ്റാഈൽ സംഘർഷം: ഇസ്ഫഹാൻ ആണവ കേന്ദ്രത്തിന് നേരെ വീണ്ടും ഇസ്റാഈൽ ആക്രമണം

International
  •  2 days ago
No Image

ഇന്ധനക്കുറവ്; 168 പേരുമായി പോയ ഇൻഡിഗോ വിമാനം അടിയന്തിരമായി താഴെയിറക്കി

National
  •  2 days ago