HOME
DETAILS

നാലു ദിവസത്തേക്ക് മാത്രം യുദ്ധശേഷി: പാക് സൈന്യം പ്രതിസന്ധിയിൽ, ഇന്ത്യയുടെ തിരിച്ചടിക്ക് തയ്യാറല്ല

  
Sabiksabil
May 06 2025 | 13:05 PM

Only Four Days of War Capability Pakistan Army in Crisis Unprepared for Indias Retaliation

 

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ തിരിച്ചടിയെ ഭയന്ന് പാകിസ്താൻ. ഏത് നിമിഷവും ഇന്ത്യ ആക്രമണം നടത്തിയേക്കാമെന്ന ആശങ്കയിൽ പാക് സൈന്യം കടുത്ത പ്രതിസന്ധിയിലാണ്. കാലഹരണപ്പെട്ട ആയുധങ്ങൾ, വെടിക്കോപ്പുകളുടെ ക്ഷാമം, സാമ്പത്തിക പ്രതിസന്ധി എന്നിവയാണ് പാകിസ്താനെ വലയ്ക്കുന്നത്. ഒരു യുദ്ധം ഉണ്ടായാൽ വെറും നാലു ദിവസത്തേക്കുള്ള ശേഷി മാത്രമേ പാക് സൈന്യത്തിനുള്ളൂവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

പാക് സൈന്യം പ്രധാനമായും ആശ്രയിക്കുന്നത് പഴകിയ ടൈപ്പ് 56 റൈഫിളുകളാണ്. നൈറ്റ്-വിഷൻ ഉപകരണങ്ങളും ആധുനിക ആയുധങ്ങളും ആവശ്യത്തിനില്ല. അതേസമയം, ഇന്ത്യൻ സേന ആധുനിക സിഗ് സോവർ റൈഫിളുകളും ഹെറോൺ ഡ്രോണുകളും ഉപയോഗിക്കുന്നു. 2023-24 സാമ്പത്തിക വർഷത്തിൽ പാകിസ്താൻ പ്രതിരോധ ബജറ്റിൽ 15 ശതമാനം വെട്ടിക്കുറച്ചു. ജൂനിയർ ഓഫീസർമാർക്ക് 3 മുതൽ 6 മാസം വരെ ശമ്പളം വൈകുന്നു. ചില സൈനിക യൂണിറ്റുകൾ അടിസ്ഥാന ആവശ്യങ്ങൾക്കായി ക്രൗഡ് ഫണ്ടിംഗ് നടത്തുന്നുണ്ട്.

2024-ൽ റാവൽപിണ്ടി കോർപ്സിൽ നിന്ന് ചോർന്ന മെമ്മോയിൽ, സിയാച്ചിനിലെ സൈനികർക്ക് ശൈത്യകാല ഉപകരണങ്ങളുടെ കടുത്ത ക്ഷാമം നേരിടുന്നതായി വ്യക്തമായി. എൽഒസിയിലെ ആർട്ടിലറി യൂണിറ്റുകൾക്ക് ഷെല്ലുകളുടെ 30 ശതമാനം മാത്രമേ സ്റ്റോക്കുള്ളൂ. ബങ്കറുകളും നിരീക്ഷണ പോസ്റ്റുകളും നവീകരിക്കാൻ ഫണ്ടില്ല. സൈനിക-ഗ്രേഡ് ഡ്രോണുകളുടെ അഭാവത്തിൽ സിവിലിയൻ സ്മാർട്ട്‌ഫോണുകൾ നിരീക്ഷണത്തിന് ഉപയോഗിക്കുന്നു.

യുക്രൈനും ഇസ്രയേലുമായുള്ള ആയുധ കച്ചവടം പാകിസ്ഥാന്റെ ആയുധ ശേഖരത്തെ ദുർബലമാക്കി. രാജ്യസുരക്ഷയെ അവഗണിച്ച് ആയുധങ്ങൾ വിറ്റഴിച്ചത് വലിയ തിരിച്ചടിയായി. ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കർ-ഇ-തൊയ്ബ തുടങ്ങിയ തീവ്രവാദ സംഘടനകളെ ആശ്രയിക്കുന്നതിനെതിരെ മിഡ്-റാങ്ക് ഓഫീസർമാർ അതൃപ്തി പ്രകടിപ്പിക്കുന്നു. 2023-ലെ സായുധ സേനാ ആരോഗ്യ സർവേയിൽ, 25 ശതമാനം സൈനികർക്ക് പിടിഎസ്ഡി ലക്ഷണങ്ങളുണ്ടെന്നും, 2020 മുതൽ ആത്മഹത്യാ നിരക്ക് 40 ശതമാനം വർധിച്ചതായും കണ്ടെത്തി.

പാകിസ്താന്റെ സാമ്പത്തിക നയങ്ങളിലെ പാളിച്ചകൾ പ്രതിരോധ മേഖലയെ തകർത്തിരിക്കുകയാണ്. ഇന്ത്യയുമായുള്ള സംഘർഷം രൂക്ഷമായാൽ പാക് സൈന്യത്തിന് പിടിച്ചുനിൽക്കാൻ കഴിയില്ലെന്നാണ് വിലയിരുത്തൽ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാവോയിസ്റ്റ് നേതാവ് രൂപേഷിന് ജീവപര്യന്തം; വ്യാജരേഖ കേസിൽ ശിവഗംഗ കോടതി വിധി

National
  •  10 hours ago
No Image

തേവലക്കര സ്കൂളിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; പ്രധാന അധ്യാപികയ്ക്ക് സസ്പെൻഷൻ

Kerala
  •  11 hours ago
No Image

നിയന്ത്രണം നഷ്ടപ്പെട്ട് കടലില്‍ കുടുങ്ങിയ കപ്പലില്‍ നിന്നും 14 പേരെ രക്ഷപ്പെടുത്തി യുഎഇ മാരിടൈം റെസ്‌ക്യൂ ടീം

uae
  •  11 hours ago
No Image

'ഭാര്യക്ക് മറ്റൊരാളുമായി ബന്ധം'; മൂന്ന് വീഡിയോകളിൽ അവസാന ആഗ്രഹം പങ്കുവെച്ചു യുവാവ് ആത്മഹത്യ ചെയ്തു

National
  •  11 hours ago
No Image

ഫ്‌ളോര്‍ മില്ലിലെ യന്ത്രത്തില്‍ ഷാള്‍ കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം

Kerala
  •  11 hours ago
No Image

ശക്തമായ മഴ തുടുരുന്നു; കേരളത്തിലെ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ 19) അവധി

Kerala
  •  11 hours ago
No Image

12.5 മണിക്കൂർ നീണ്ട സങ്കീർണ്ണ ശസ്ത്രക്രിയ, 38 സ്‌പെഷ്യലിസ്റ്റ് ടീം; സയാമീസ് ഇരട്ടകളായ ലാറയെയും യാറയെയും വിജയകരമായി വേർപ്പെടുത്തി, ഇനി ഇരുവരും ഇരു മെയ്യായി വളരും

Saudi-arabia
  •  11 hours ago
No Image

മാസം പൂർത്തിയാകേണ്ട, ശമ്പളം വാങ്ങാം; “ഫ്ലെക്സിബിൾ സാലറി” പദ്ധതിയുമായി സഊദി അറേബ്യ

Saudi-arabia
  •  11 hours ago
No Image

രണ്ടു ദിവസത്തിനുള്ളില്‍ തുര്‍ക്കിയുള്‍പ്പെടെ 4 രാജ്യങ്ങള്‍ സന്ദര്‍ശിച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍

uae
  •  12 hours ago
No Image

ബുദ്ധ സന്യാസിമാരുമായി ലൈംഗിക ബന്ധം സ്ഥാപിച്ച് അവരെ ബ്ലാക്ക്‌മെയിൽ ചെയ്ത് 102 കോടി തട്ടിയ കേസിൽ യുവതി അറസ്റ്റിൽ

International
  •  13 hours ago