
നാലു ദിവസത്തേക്ക് മാത്രം യുദ്ധശേഷി: പാക് സൈന്യം പ്രതിസന്ധിയിൽ, ഇന്ത്യയുടെ തിരിച്ചടിക്ക് തയ്യാറല്ല

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ തിരിച്ചടിയെ ഭയന്ന് പാകിസ്താൻ. ഏത് നിമിഷവും ഇന്ത്യ ആക്രമണം നടത്തിയേക്കാമെന്ന ആശങ്കയിൽ പാക് സൈന്യം കടുത്ത പ്രതിസന്ധിയിലാണ്. കാലഹരണപ്പെട്ട ആയുധങ്ങൾ, വെടിക്കോപ്പുകളുടെ ക്ഷാമം, സാമ്പത്തിക പ്രതിസന്ധി എന്നിവയാണ് പാകിസ്താനെ വലയ്ക്കുന്നത്. ഒരു യുദ്ധം ഉണ്ടായാൽ വെറും നാലു ദിവസത്തേക്കുള്ള ശേഷി മാത്രമേ പാക് സൈന്യത്തിനുള്ളൂവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പാക് സൈന്യം പ്രധാനമായും ആശ്രയിക്കുന്നത് പഴകിയ ടൈപ്പ് 56 റൈഫിളുകളാണ്. നൈറ്റ്-വിഷൻ ഉപകരണങ്ങളും ആധുനിക ആയുധങ്ങളും ആവശ്യത്തിനില്ല. അതേസമയം, ഇന്ത്യൻ സേന ആധുനിക സിഗ് സോവർ റൈഫിളുകളും ഹെറോൺ ഡ്രോണുകളും ഉപയോഗിക്കുന്നു. 2023-24 സാമ്പത്തിക വർഷത്തിൽ പാകിസ്താൻ പ്രതിരോധ ബജറ്റിൽ 15 ശതമാനം വെട്ടിക്കുറച്ചു. ജൂനിയർ ഓഫീസർമാർക്ക് 3 മുതൽ 6 മാസം വരെ ശമ്പളം വൈകുന്നു. ചില സൈനിക യൂണിറ്റുകൾ അടിസ്ഥാന ആവശ്യങ്ങൾക്കായി ക്രൗഡ് ഫണ്ടിംഗ് നടത്തുന്നുണ്ട്.
2024-ൽ റാവൽപിണ്ടി കോർപ്സിൽ നിന്ന് ചോർന്ന മെമ്മോയിൽ, സിയാച്ചിനിലെ സൈനികർക്ക് ശൈത്യകാല ഉപകരണങ്ങളുടെ കടുത്ത ക്ഷാമം നേരിടുന്നതായി വ്യക്തമായി. എൽഒസിയിലെ ആർട്ടിലറി യൂണിറ്റുകൾക്ക് ഷെല്ലുകളുടെ 30 ശതമാനം മാത്രമേ സ്റ്റോക്കുള്ളൂ. ബങ്കറുകളും നിരീക്ഷണ പോസ്റ്റുകളും നവീകരിക്കാൻ ഫണ്ടില്ല. സൈനിക-ഗ്രേഡ് ഡ്രോണുകളുടെ അഭാവത്തിൽ സിവിലിയൻ സ്മാർട്ട്‌ഫോണുകൾ നിരീക്ഷണത്തിന് ഉപയോഗിക്കുന്നു.
യുക്രൈനും ഇസ്രയേലുമായുള്ള ആയുധ കച്ചവടം പാകിസ്ഥാന്റെ ആയുധ ശേഖരത്തെ ദുർബലമാക്കി. രാജ്യസുരക്ഷയെ അവഗണിച്ച് ആയുധങ്ങൾ വിറ്റഴിച്ചത് വലിയ തിരിച്ചടിയായി. ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കർ-ഇ-തൊയ്ബ തുടങ്ങിയ തീവ്രവാദ സംഘടനകളെ ആശ്രയിക്കുന്നതിനെതിരെ മിഡ്-റാങ്ക് ഓഫീസർമാർ അതൃപ്തി പ്രകടിപ്പിക്കുന്നു. 2023-ലെ സായുധ സേനാ ആരോഗ്യ സർവേയിൽ, 25 ശതമാനം സൈനികർക്ക് പിടിഎസ്ഡി ലക്ഷണങ്ങളുണ്ടെന്നും, 2020 മുതൽ ആത്മഹത്യാ നിരക്ക് 40 ശതമാനം വർധിച്ചതായും കണ്ടെത്തി.
പാകിസ്താന്റെ സാമ്പത്തിക നയങ്ങളിലെ പാളിച്ചകൾ പ്രതിരോധ മേഖലയെ തകർത്തിരിക്കുകയാണ്. ഇന്ത്യയുമായുള്ള സംഘർഷം രൂക്ഷമായാൽ പാക് സൈന്യത്തിന് പിടിച്ചുനിൽക്കാൻ കഴിയില്ലെന്നാണ് വിലയിരുത്തൽ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഓഫീസ് ജോലികൾ ഇല്ലാതാകും,തൊഴിലാളികൾ ഭയപ്പെടണം മുന്നറിയിപ്പുമായി ‘എഐയുടെ ഗോഡ്ഫാദർ’
International
• 5 days ago
ഇറാനിൽ നിന്ന് രക്ഷപ്പെട്ട മലയാളി ദമ്പതികൾ ഇറാഖ് അതിർത്തിയിൽ കുടുങ്ങി; ഇന്ത്യൻ എംബസിയുടെ സഹായം തേടി ദമ്പതികൾ
International
• 5 days ago
കോഴിക്കോട് ഒളവണ്ണയില്‍ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ മൂന്നര വയസു കാരനെ തെരുവുനായ ആക്രമിച്ചു; കുട്ടിയുടെ ചെവിയിലും, തലയിലും, കഴുത്തിലും കടിയേറ്റു
Kerala
• 5 days ago
ഹിറ്റ്‌ലറെ കവച്ചുവെയ്ക്കുന്ന വംശഹത്യ കുറ്റവാളിയാണ് നെതന്യാഹു; ഇറാന്റെ ആത്മരക്ഷാ അവകാശത്തെ പിന്തുണച്ച് ഉര്‍ദുഗാന്‍
International
• 5 days ago
ഇസ്റാഈൽ - ഇറാൻ സംഘർഷം; വിസ കാലാവധി കഴിഞ്ഞും യുഎഇയില്‍ തങ്ങുന്ന ഇറാന്‍ പൗരന്മാര്‍ക്ക് പിഴയില്‍ ഇളവ്
uae
• 5 days ago
പാങ്ങില്‍ ഉസ്താദ് സ്മാരക മുഅല്ലിം സേവന അവാര്‍ഡ് വാക്കോട് മൊയ്തീന്‍കുട്ടി ഫൈസിക്ക്
organization
• 5 days ago
ഓപ്പറേഷൻ സിന്ധു; ഇറാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കൽ ആരംഭിച്ചു, ആദ്യ വിമാനം നാളെ ഡൽഹിയിൽ
International
• 5 days ago
പാഴ്‌സൽ തട്ടിപ്പുകൾ വർധിക്കുന്നു: വ്യാജ സന്ദേശങ്ങൾ എങ്ങനെ കണ്ടെത്താമെന്ന് ഉപഭോക്താക്കളെ പഠിപ്പിക്കാൻ AI ഉപയോഗിച്ച് അരാമെക്‌സ്
uae
• 5 days ago
കനത്ത മഴ; വിവിധ ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (19-6-2025) അവധി
Kerala
• 5 days ago
വോട്ടർ ഐഡി ഇനി 15 ദിവസത്തിനകം; പുതിയ സംവിധാനവുമായി തെരഞ്ഞെടുപ്പ് കമ്മിഷൻ
National
• 5 days ago
പശ്ചിമേഷ്യയിലെ സംഭവവികാസങ്ങൾ ചർച്ച ചെയ്ത് ഇന്ത്യ - യുഎഇ വിദേശകാര്യ മന്ത്രിമാർ
uae
• 5 days ago
വാക്സിൻ എടുത്തിട്ടും പേവിഷബാധ; കണ്ണൂരിൽ അഞ്ച് വയസ്സുകാരൻ ഗുരുതരാവസ്ഥയിൽ
Kerala
• 5 days ago
ദുബൈയെ ആഗോള സാംസ്കാരിക, കലാ കേന്ദ്രമായി ഉയർത്താൻ ലക്ഷ്യം; 'ദുബൈ ഓർക്കസ്ട്ര' പദ്ധതിക്ക് ഷെയ്ഖ് ഹംദാന്റെ അംഗീകാരം
uae
• 5 days ago
ലഹരിവിരുദ്ധ പോരാട്ടം ശക്തമാക്കുമെന്ന് മുഖ്യമന്ത്രി; രാജ്ഭവനെ ആർഎസ്എസ് ശാഖാ നിലവാരത്തിലേക്ക് താഴ്ത്തരുത്
Kerala
• 5 days ago
2025 ലെ ലോകത്തിലെ നാലാമത്തെ മികച്ച എയർലൈൻ; സ്കൈട്രാക്സ് അവാർഡുകളിൽ ഒന്നിലധികം വിഭാഗങ്ങളിൽ പുരസ്കാര തിളക്കവുമായി എമിറേറ്റ്സ്
uae
• 5 days ago
ഹണിമൂൺ കൊലപാതക കേസിൽ നിർണായക വഴിത്തിരിവ്; മൊബൈൽ ഡാറ്റ കണക്ഷൻ ഓൺ ചെയ്തത് കേസിൽ നിർണായക തെളിവ്
National
• 5 days ago
ഹിജ്റ വര്‍ഷാരംഭം: ജൂണ്‍ 26ന് കുവൈത്തില്‍ പൊതു അവധി
Kuwait
• 5 days ago
ഇറാനെതിരെ ഇസ്റാഈലിന് സൈനിക സഹായം നൽകരുത്; അമേരിക്കക്ക് മുന്നറിയിപ്പുമായി റഷ്യ
International
• 5 days ago
ഇറാന്റെ കാലു പിടിച്ച് ലോക രാജ്യങ്ങൾ: ചർച്ചകൾക്ക് വൈകരുത്, ആണവായുധം തേടുന്നില്ലെന്ന് ഉറപ്പും നൽകണം
International
• 5 days ago
രണ്ട് രാജ്യങ്ങളിലേക്കുള്ള ഉള്ള സര്‍വിസുകള്‍ ജൂണ്‍ 27 വരെ റദ്ദാക്കിയതായി ഗൾഫ് എയർ
bahrain
• 5 days ago
പാകിസ്ഥാനികളുടെ കൊലയാളി; പാക് സൈനിക മേധാവി അസിം മുനീറിനെതിരെ യുഎസിൽ പാക് പ്രവാസികളുടെ പ്രതിഷേധം
International
• 5 days ago