HOME
DETAILS

40 വയസ്സൊന്നുമല്ല, റൊണാൾഡോ ആ പ്രായം വരെ ഫുട്ബോൾ കളിക്കും: മുൻ സ്കോട്ടിഷ് താരം

  
May 06 2025 | 14:05 PM

Cristiano Ronaldo will play football until he is 40 Former Scottish player

പോർച്ചുഗീസ് ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് എത്ര വയസ്സ് വരെ ഫുട്ബോൾ കളിക്കാൻ സാധിക്കുമെന്ന ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് മുൻ സ്കോട്ടിഷ് താരം അലൻ ഹട്ടൻ. റൊണാൾഡോക്ക് ഇപ്പോഴും ഗോളുകൾ നേടാൻ സാധിക്കുമെന്നും 45 വയസ് വരെ റൊണാൾഡോക്ക് കളിക്കാൻ കഴിയുമെന്നുമാണ് അലൻ അഭിപ്രായപ്പെട്ടത്. ബോയ്ൽസ്പോർട്‌സിന് നൽകിയ അഭിമുഖത്തിലാണ് മുൻ സ്കോട്ടിഷ് താരം ഇക്കാര്യം പറഞ്ഞത്. 

''ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് 45 വയസ് വരെ ഫുട്ബോൾ കളിക്കാൻ കഴിയും. ഇതിന് ഒരു പ്രശ്നവുമില്ല. ഫുട്ബോളിൽ ഈ കാലങ്ങളിൽ ഒരുപാട് മികച്ച താരങ്ങൾ ഉണ്ടെന്ന് എനിക്കറിയാം. അദ്ദേഹം ഓരോ ദിവസവും മികച്ചതാക്കാൻ ശ്രമിക്കുന്ന രീതികൾ നോക്കുകയാണെങ്കിൽ അദ്ദേഹത്തിന് ഇനിയും കളിക്കാതിരിക്കാൻ ഒരു കാരണവും മുന്നിലില്ല. അദ്ദേഹത്തിന് ഇപ്പോഴും ഗോളുകൾ നേടാൻ കഴിയും. അതിനാൽ അത് ചെയ്യാൻ കഴിയുന്നിടത്തോളം കാലം വരെ അദ്ദേഹം മുന്നോട്ട് പോകുമെന്ന് ഞാൻ കരുതുന്നു'' അലൻ ഹട്ടൻ പറഞ്ഞു. 

സഊദി ക്ലബ് അൽ നസറിന് വേണ്ടി ഇതിഹാസതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ പ്രായത്തെ പോലും വെല്ലുന്ന പോരാട്ടവീര്യമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഓരോ മത്സരങ്ങൾ കഴിയുമ്പോഴും തന്റെ ബൂട്ടുകളിൽ നിന്നും ഗോൾ വേട്ട തുടർന്ന് കൊണ്ടിരിക്കുകയാണ് റൊണാൾഡോ. ഈ സീസണിൽ സഊദി ലീഗിൽ ഗോൾ വേട്ടക്കാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത് റൊണാൾഡോയാണ്. 23 ഗോളുകളാണ് റൊണാൾഡോ അൽ നസറിനായി നേടിയിട്ടുള്ളത്. 

നിലവിൽ സഊദി പ്രൊ ലീഗിൽ ഒന്നാം സ്ഥാനത്തുള്ളത് അൽ ഇത്തിഹാദ് ആണ്. 29 മത്സരങ്ങളിൽ നിന്നും 21 വിജയവും അഞ്ചു സമനിലയും മൂന്ന് തോൽവിയും അടക്കം 68 പോയിന്റാണ് അൽ ഇത്തിഹാദിന്റെ കൈവശമുള്ളത്. റൊണാൾഡോയുടെ അൽ നസർ 60 പോയിന്റുമായി മൂന്നാം സ്ഥാനത്തുമാണ്. 29 മത്സരങ്ങളിൽ നിന്നുമായി 18 ജയവും ആറ് സമനിലയും അഞ്ചു തോൽവിയുമാണ് അൽ നസറിന്റെ സമ്പാദ്യം. 

Cristiano Ronaldo will play football until he is 40 Former Scottish player



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സാങ്കേതിക തകരാറെന്ന് സംശയം എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി

National
  •  7 days ago
No Image

തുടർച്ചയായ ആക്രമണങ്ങൾ; ടെഹ്റാനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു; വിദ്യാർത്ഥികളും സംഘത്തിൽ

International
  •  7 days ago
No Image

ഇസ്റാഈലിന് വഞ്ചനാപരമായ ലക്ഷ്യങ്ങൾ; ഇറാൻ ആക്രമണത്തിന് പിന്നിൽ സമഗ്രമായ ഉദ്ദേശ്യമെന്ന് തുർക്കി പ്രസിഡന്റ്

International
  •  7 days ago
No Image

റോഡിലൂടെ നടക്കുന്നതിനിടെ പിന്നില്‍ നിന്നും ഒരു ശബ്ദം; ബുള്‍ഡോസറില്‍ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ട് യുവാവ്: വീഡിയോ വൈറല്‍  

Saudi-arabia
  •  7 days ago
No Image

ശക്തമായ മഴ; വിവിധ ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ(17-6-2025) അവധി

Kerala
  •  7 days ago
No Image

ഹോർമുസ് കടലിടുക്കിലെ സംഘർഷം: ആഗോള എണ്ണ വ്യാപാരം പ്രതിസന്ധിയിൽ, ചരക്ക് നിരക്കുകൾ കുതിക്കുന്നു

International
  •  7 days ago
No Image

ഐപിഎല്ലിനിടെ ഫ്ലഡ്‌ലൈറ്റുകൾ ഹാക്ക് ചെയ്തതായി പാക് മന്ത്രിയുടെ വാദം; പൊങ്കാലയിട്ട് ക്രിക്കറ്റ് ഫാൻസ്

International
  •  7 days ago
No Image

ഇറാന്‍-ഇസ്‌റാഈല്‍ സംഘര്‍ഷത്തില്‍ കുടുങ്ങി സിഐഎസ് രാജ്യങ്ങളിലേക്ക് പോയ യുഎഇ പ്രവാസികള്‍; മടക്കയാത്രക്ക് അധികം നല്‍കേണ്ടി വരുന്നത് ആയിരത്തിലധികം ദിര്‍ഹം

uae
  •  7 days ago
No Image

ഇസ്റാഈലിലേക്ക് പൗരൻമാർ യാത്ര ചെയ്യരുത്: യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ മുന്നറിയിപ്പ്

International
  •  7 days ago
No Image

'അവളുടെ പേര് വിളിച്ചപ്പോള്‍ സദസ്സ് കരഘോഷത്തോടെ എഴുന്നേറ്റു': ബിരുദദാന ചടങ്ങിന് ദിവസങ്ങള്‍ക്ക് മുമ്പ് മകള്‍ വാഹനാപകടത്തില്‍ മരിച്ചു; പിഎച്ച്ഡി ബിരുദം സ്വീകരിച്ച് മാതാവ്

uae
  •  7 days ago