HOME
DETAILS

സുപ്രീം കോടതി ജഡ്ജിമാരില്‍ സമ്പന്നന്‍ കെ.വി വിശ്വനാഥന്‍; 21 ജഡ്ജിമാരുടെ സ്വത്തുവിവരങ്ങള്‍ പുറത്തുവിട്ടു

  
Web Desk
May 07 2025 | 01:05 AM

KV Viswanathan Tops Wealthiest Supreme Court Judges Asset Details of 21 Judges Revealed

ന്യൂഡല്‍ഹി: ചരിത്രത്തിലാദ്യമായി സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്തി സുപ്രിംകോടതി ജഡ്ജിമാര്‍. 21 ജഡ്ജിമാരുടെ സ്വത്തുവിവരങ്ങള്‍ സുപ്രിംകോടതിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് പുറത്തുവിട്ടത്. ഏപ്രില്‍ ഒന്നിലെ സുപ്രിംകോടതി ഫുള്‍ ബെഞ്ചിന്റെ തീരുമാനപ്രകാരമാണ് സ്വത്തുവിവരങ്ങള്‍ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്തത്. 33 ജഡ്ജിമാരില്‍ 21 പേരുടെയും സ്വത്തുക്കള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ചീഫ്ജസ്റ്റിസിനെയും നിയുക്ത ചീഫ്ജസ്റ്റിസ് ബി.ആര്‍ ഗവായിയെയും കൂടാതെ ജസ്റ്റിസുമാരായ സൂര്യകാന്ത്, അഭയ് എസ്. ഒക്ക, വിക്രംനാഥ്, എം.എം സുന്ദരേഷ്, ബേല എം. ത്രിവേദി, പി.എസ് നരസിംഹ, സുധാംശു ധൂലിയ, ജെ.ബി പര്‍ദിവാല, ദീപങ്കര്‍ ദത്ത, പങ്കജ് മിത്തല്‍, സഞ്ജയ് കരോള്‍, സഞ്ജയ് കുമാര്‍, രാജേഷ് ബിന്ദല്‍, കെ.വി വിശ്വനാഥന്‍, ഉജ്ജല്‍ ഭൂയാന്‍, എസ്. വെങ്കിട്ടനാരായണ ഭട്ടി, അഗസ്റ്റിന്‍ ജോര്‍ജ് മസിഹ്, മന്‍മോഹന്‍, കെ. വിനോദ് ചന്ദ്രന്‍ എന്നിവരുടെ സ്വത്തുക്കളാണ് വെളിപ്പെടുത്തിയത്.

മറ്റുള്ള ജഡ്ജിമാരുടെ സ്വത്തുക്കള്‍ വെളിപ്പെടുത്തിയില്ല. ഇവരുടേത് പിന്നീട് പുറത്തുവിടുമെന്നാണ് കരുതുന്നത്. 

സുപ്രിംകോടതിയിലെ മലയാളി ബന്ധമുള്ള ജസ്റ്റിസ് കെ.വി വിശ്വനാഥനാണ് ഏറ്റവും സമ്പന്ന ജഡ്ജി. സ്ഥിരനിക്ഷേപവും (എഫ്.ഡി) പബ്ലിക് പ്രൊവിഡന്റ് ഫണ്ടും (പി.പി.എഫ്) ഉള്‍പ്പെടെ 120.96 കോടിയുടെ നിക്ഷേപമാണ് ജസ്റ്റിസ് വിശ്വനാഥനുള്ളത്. 2010 മുതലുള്ള സാമ്പത്തിക വര്‍ഷങ്ങളില്‍ ജസ്റ്റിസ് വിശ്വനാഥന്‍ 91.47 കോടി ആദായനികുതി അടയ്ക്കുകയും ചെയ്തു. 2009 ഏപ്രിലില്‍ മുതിര്‍ന്ന അഭിഭാഷകപദവി ലഭിച്ച വിശ്വനാഥന്‍ 2023 മെയില്‍ ആണ് സുപ്രിംകോടതി ജഡ്ജിയായി നിയമിക്കപ്പെട്ടത്. പാലക്കാട്ടെ കല്‍പ്പാത്തിയില്‍ ജനിച്ച വിശ്വനാഥന്‍, പൊള്ളാച്ചി സ്വദേശിയാണ്. ഡല്‍ഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മയുടെ ഓഫിസില്‍നിന്ന് കെട്ടുകണക്കിന് നോട്ടുകള്‍ കത്തിയനിലയില്‍ കണ്ടെത്തിയതിന് പിന്നാലെ ജുഡീഷ്യറിക്കെതിരേ ഉയര്‍ന്ന വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തിലാണ് ജഡ്ജിമാരുടെ സ്വത്തുക്കള്‍ പരസ്യമാക്കിയത്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മരണ സംഖ്യ ഉയരുന്നു; ഇതുവരെ കണ്ടെത്തിയത് 265 മൃതദേഹങ്ങള്‍; തിരച്ചില്‍ പുരോഗമിക്കുന്നു

National
  •  2 days ago
No Image

Ahmedabad Plane Crash: വിമാനദുരന്തം: മരിച്ച യാത്രക്കാരുടെ പേരും രാജ്യവും

National
  •  2 days ago
No Image

അഹമ്മദാബാദ് വിമാനദുരന്തം; പഠനത്തിൽ എപ്പോഴും ഒന്നാമത്; സ്വപ്നയാത്രയിൽ ദുരന്തം കവർന്നത് പായലിന്റെയും ഒരു നാടിന്റെയും പ്രതീക്ഷകൾ

National
  •  2 days ago
No Image

അഹമ്മദാബാദ് വിമാനദുരന്തം; ഭർത്താവിനൊപ്പം പുതുജീവിതം ആരംഭിക്കാനുള്ള യാത്ര ഒടുവിൽ ഖുഷ്ബുവിന്റെ അന്ത്യയാത്രയായി

National
  •  2 days ago
No Image

അഹമ്മദാബാദ് വിമാനദുരന്തം: രക്ഷാപ്രവർത്തനങ്ങൾക്കിടയിൽ മോഷണം

National
  •  2 days ago
No Image

മലാപറമ്പ് സെകസ് റാക്കറ്റ് കേസില്‍ പ്രതികളായ പൊലിസുകാര്‍ ഒളിവില്‍; അന്വേഷണം ഊര്‍ജിതം

Kerala
  •  2 days ago
No Image

അഹമ്മദാബാദ് വിമാനദുരന്തം; അനുശോചനം രേഖപ്പെടുത്തി സൽമാൻ രാജാവും കിരീടാവകാശിയും

Saudi-arabia
  •  2 days ago
No Image

അന്താരാഷ്ട്ര യോഗാ ദിനാഘോഷം 21ന് ഷാർജ എക്സ്പോ സെൻ്ററിൽ; രജിസ്ട്രേഷൻ വെബ്സൈറ്റിന് തുടക്കം 

uae
  •  2 days ago
No Image

ജീവിതത്തിനും മരണത്തിനും ഇടയിൽ ഒരു പത്ത് മിനിറ്റ്; ട്രാഫിക്ക് ബ്ലോക്കില്‍പെട്ട് ഫ്ലൈറ്റ് മിസ്സായി; യുവതി രക്ഷപ്പെട്ടത് തലനാരിഴക്ക്

National
  •  2 days ago
No Image

ഹണിമൂൺ കൊലപാതകം; സോനം കുറ്റസമ്മതം നടത്തിയെന്ന് പൊലീസ്, ചോദ്യം ചെയ്യൽ തുടരുന്നു

National
  •  2 days ago