HOME
DETAILS

ഗവര്‍ണര്‍ക്കെതിരായ സുപ്രീംകോടതിയിലെ ഹരജി പിന്‍വലിക്കാന്‍ കേരളം; എതിര്‍പ്പുമായി കേന്ദ്രം

  
May 07, 2025 | 2:09 AM

Kerala to withdraw petition against Governor in Supreme Court Centre opposes

ന്യൂഡല്‍ഹി: ബില്ലുകളില്‍ തീരുമാനം വൈകിപ്പിക്കുന്നത് സംബന്ധിച്ച് ഗവര്‍ണര്‍ക്കെതിരേ സുപ്രീംകോടതിയില്‍ നല്‍കിയ ഹരജി കേരളം പിന്‍വലിക്കുന്നു. നിലവില്‍ ഗവര്‍ണറുടെ പരിഗണനയില്‍ അനുമതിക്കായി ബില്ലുകള്‍ ബാക്കിയില്ലെന്നും അതിനാല്‍ തങ്ങളുടെ ഹരജി അപ്രസക്തമായെന്നും ചൂണ്ടിക്കാട്ടിയാണ് കേരളത്തിന്റെ പിന്‍മാറ്റം. മുതിര്‍ന്ന അഭിഭാഷകന്‍ കെ.കെ വേണുഗോപാല്‍ കേരളത്തിന് വേണ്ടി ഇക്കാര്യം സുപ്രീംകോടതിയെ അറിയിച്ചു. 

നിയമസഭ പാസാക്കുന്ന ബില്ലുകളില്‍ തീരുമാനം വൈകുന്നതിനെതിരേ സുപ്രീംകോടതിയില്‍ രണ്ട് ഹരജികളാണ് കേരളത്തിന്റെതായി ഉള്ളത്. ഗവര്‍ണര്‍ ബില്ലുകള്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്കു വിട്ടതിനെതിരായ ഹരജിയാണ് രണ്ടാമത്തേത്. ഈ രണ്ടാമത്തെ ഹരജി നിലനില്‍ക്കുമെന്നും കേരളം കോടതിയെ ഇന്നലെ അറിയിച്ചു.

അതേസമയം, ഹരജി പിന്‍വലിക്കുന്നതിനെതിരേ കേന്ദ്രം സുപ്രിംകോടതിയിലെത്തി. കേരളം ഉന്നയിച്ചത് സുപ്രധാന വിഷയമാണെന്നും അതിനാല്‍ അതില്‍ വിശദമായി വാദം കേള്‍ക്കേണ്ടതുണ്ടെന്നും കേന്ദ്രസര്‍ക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു. എന്നാല്‍ തങ്ങളാണ് ഹരജി സമര്‍പ്പിച്ചതെന്നും അത് പിന്‍വലിക്കാനും തങ്ങള്‍ക്ക് അവകാശമുണ്ടെന്നും കേരളം നിലപാടെടുത്തു. കേസ് അടുത്തയാഴ്ച പരിഗണിക്കും. കേരളം നല്‍കിയ ഹരജി സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിലേക്ക് വിടാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നുണ്ടെന്ന ആശങ്ക കേരളത്തിനുണ്ട്. തമിഴ്‌നാടുമായുള്ള ഏറ്റുമുട്ടലില്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ തിരിച്ചടി നേരിട്ടിരുന്നു. ഇത് മറികടക്കാന്‍ കേസ് ഭരണഘടനാ ബെഞ്ചില്‍ എത്തിക്കാനാണ് കേന്ദ്ര നീക്കം. ഈ സാഹചര്യത്തിലാണ് ഹരജി പിന്‍വലിക്കാന്‍ കേരളം തീരുമാനിച്ചതെന്നാണ് സൂചന.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രെൻഡ് മാറി! തുടർച്ചയായ ഇടിവിന് ശേഷം സ്വർണവില വീണ്ടും കുതിച്ചുയർന്നു; പവന് ഒറ്റയടിക്ക് 1,160 രൂപ വർധിച്ചു

Kerala
  •  9 days ago
No Image

തലസ്ഥാനത്ത് വൻ ലഹരിവേട്ട; പൂന്തുറയിൽ നിന്ന് 20 കിലോ ഹാഷിഷ് ഓയിൽ പിടികൂടി, അന്താരാഷ്ട്ര വിപണിയിൽ 15 കോടി വില!

crime
  •  9 days ago
No Image

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് സ്മൃതി മന്ദാന; ടീം ജയിച്ചിട്ടും ക്യാപ്റ്റന്റെ പേരിൽ കുറിക്കപ്പെട്ടത് ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേട്!

Cricket
  •  9 days ago
No Image

ഹജ്ജ് തീർഥാടകർക്കായി മിനായിൽ സഊദി കിരീടാവകാശിയുടെ വാർഷിക വിരുന്ന് സൽക്കാരം; മുസ്‌ലിം ലോകത്തെ ഉന്നതർ പങ്കെടുത്തു

Saudi-arabia
  •  9 days ago
No Image

നിർണായക തെളിവുകൾ ലഭിച്ചെന്ന് ഇഡി; സിഎംആർഎൽ-എക്സാലോജിക് ഇടപാടിൽ വീണ വിജയന് ഉടൻ സമൻസ് അയച്ചേക്കും

Kerala
  •  9 days ago
No Image

കർണാടകയിൽ നേതൃമാറ്റത്തിൽ ഇന്ന് നിർണായകം; സിദ്ധരാമയ്യ രാജിവെച്ചു, ഡി.കെ ശിവകുമാർ മുഖ്യമന്ത്രിയാകും

National
  •  9 days ago
No Image

കെനിയയില്‍ സ്‌കൂളിന് തീപിടിച്ച് 16 വിദ്യാര്‍ഥികള്‍ മരിച്ചു: 79 പേര്‍ക്ക് പരുക്ക്

International
  •  10 days ago
No Image

ഇ‍ഡി ഉദ്യേ​ഗസ്ഥരെ ആക്രമിച്ച സംഭവം: സിപിഎം നേതാവ് ഐ പി ബിനു അറസ്റ്റിൽ, സ്വയം പിടികൊടുക്കുകയാണെന്ന് ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  10 days ago
No Image

ഞാൻ തൃപ്തനല്ല, അതൊരു തെരുവ് പോരാട്ടമായിരുന്നു; സ്വന്തം നാട്ടിൽ ലോക ഒന്നാം നമ്പറുകാരൻ കാൾസണെ വീഴ്ത്തിയിട്ടും നിരാശയിൽ ഇന്ത്യൻ താരം

Others
  •  10 days ago
No Image

വിനേഷ് ഫോഗട്ടിനെതിരെ റെസ്ലിങ് ഫെഡറേഷന്‍ സുപ്രീം കോടതിയില്‍

National
  •  10 days ago