
ഇന്ത്യ ലക്ഷ്യംവച്ചത് ജയ്ഷെ ഉള്‍പെടെ ഒമ്പത് ഭീകര കേന്ദ്രങ്ങള്‍; നീതി നടപ്പായെന്നും കരസേന

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ തിരിച്ചടിക്ക് പിന്നാലെ പ്രതികരണവുമായി കരസേന. നീതി നടപ്പായി എന്ന് കരസേന എക്സില്‍ കുറിച്ചു. ഇതുസംബന്ധിച്ച് വിശദമായ പ്രസ് റിലീസും പ്രതിരോധ മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്. പാക് സൈനിക കേന്ദ്രങ്ങളല്ല ലക്ഷ്യമിട്ടതെന്നും ഭീകരരുടെ കേന്ദ്രങ്ങളായിരുന്നുവെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു. ലഷ്കര്‍, ജയ്ഷെ ഉള്‍പെടെ ഒമ്പത് ഭീകര കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയെന്നും സൈന്യം പുറത്തു വിട്ട പത്രക്കുറിപ്പില്‍ വിശദമാക്കുന്നു.
പാകിസ്താന് സൈന്യത്തിന്റെ ഒരു കേന്ദ്രത്തെയും ആക്രമിച്ചിട്ടില്ല. ലക്ഷ്യം തെരഞ്ഞെടുക്കുന്നതിലും ആക്രമണം നടത്തുന്നതിലും ഇന്ത്യ സംയമനം പാലിച്ചുവെന്ന് കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു. സിന്ദൂര്‍ ഓപ്പറേഷനെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ വെളിപ്പെടുത്തുമെന്നും കരസേന അറിയിച്ചിട്ടുണ്ട്. കരസേനയുടെ വാര്‍ത്താസമ്മേളനം ഇന്ന് ഉണ്ടാവുമെന്നാണ് സൂചന.
പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടി നല്കി ഇന്ത്യന്‍ സൈന്യം. ഓപ്പറേഷന് സിന്ദൂര്‍ എന്ന് പേരിട്ട സൈനിക നീക്കത്തിലൂടെയാണ് ഇന്ത്യ പാക് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തത്. പാക് അധീന കശ്മീരിലടക്കം ഒമ്പതു ഭീകര കേന്ദ്രങ്ങളിലാണ് ഇന്ത്യ ആക്രണം അഴിച്ചുവിട്ടത്. നീതി നടപ്പില്‍ വരുത്തിയെന്നും ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നും സൈന്യം സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.
പുലര്‍ച്ചെ 1.44നായിരുന്നു ഇന്ത്യന്‍ തിരിച്ചടി. മുസാഫറബാദ്, ബഹവല്‍പൂര്‍, കോട്ലി, മുരിഡ്കെ തുടങ്ങിയ കേന്ദ്രങ്ങളിലാണ് ആക്രമണം ഉണ്ടായത്. ലഷ്കര്‍ ഇ തൊയ്ബയുടെയും ജെയ്ഷ് ഇ മുഹമ്മദിന്റെയും കേന്ദ്രങ്ങളിലാണ് ഇന്ത്യന്‍ സൈന്യം ആക്രമണം അഴിച്ചുവിട്ടത്. 12 പേര് മരിച്ചതായും 55 പേര്‍ക്ക് പരുക്കേറ്റതായി പാക് സൈന്യം സ്ഥിരീകരിച്ചു. ഇന്ത്യന്‍ തിരിച്ചടി സ്ഥിരീകരിച്ച പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് തിരിച്ചടിക്കുമെന്ന് പ്രതികരിച്ചു.
പാക് സേനാകേന്ദ്രങ്ങളെ ആക്രമിച്ചിട്ടില്ലെന്നും ഭീകര കേന്ദ്രങ്ങളെയാണ് ലക്ഷ്യമിട്ടതെന്നും സൈന്യം പറഞ്ഞു. സൈനിക നീക്കത്തില്‍ ദീര്‍ഘദൂര മിസൈലുകള്‍ ഉപയോഗിച്ചിട്ടില്ലെന്നാണ് വിവരം.ആക്രമണത്തെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഇന്നത്തെ വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിടും.
ഇന്ത്യ തിരിച്ചടിച്ചതിനു പിന്നാലെ നിയന്ത്രണ രേഖയില്‍ പാക് സൈന്യം വെടിവയ്പ്പ് തുടങ്ങി. കഴിഞ്ഞ മാസം പന്ത്രണ്ടിനാണ് കശ്മീരിലെ പഹല്‍ഗാമിലെ ബൈസരണ്‍വാലിയില്‍ പാക് പിന്തുണയോടെ ഭീകരാക്രമണമുണ്ടായത്. 26 പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ലഷ്കര്‍ ഇ തൊയ്ബയുമായി ബന്ധമുള്ള റെസിസ്റ്റന്‍സ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.
തീവ്രവാദ കേന്ദ്രങ്ങളുടെ കൃത്യമായ വിവരങ്ങള്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ സൈന്യത്തിന് നല്‍കിയിരുന്നു.ഇന്ത്യയിലെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്കുന്ന ജെയ്ഷെ മുഹമ്മദിന്റെയും ലഷ്കര്‍ നേതാക്കളെയും ലക്ഷ്യം വച്ചാണ് ഇന്ത്യന്‍ സൈന്യം ആക്രമണത്തിനായി ഈ സ്ഥലങ്ങള്‍ തിരഞ്ഞെടുത്തത്.
ഇന്ത്യന്‍ കരസേന, നാവികസേന, വ്യോമസേന എന്നീ മൂന്ന് സേനകളും സംയുക്തമായാണ് തിരിച്ചടി നടത്തിയത്.
ഭീകര ക്യാമ്പുകള്‍ ലക്ഷ്യമിടാന്‍ കൃത്യതയുള്ള യുദ്ധോപകരണങ്ങള്‍ ഉപയോഗിച്ചു.ഇന്ത്യന്‍ സൈന്യം തകര്‍ത്ത ഒമ്പത് ലക്ഷ്യ കേന്ദ്രങ്ങളില്‍ നാലെണ്ണം പാകിസ്താനിലും അഞ്ചെണ്ണം പാക് അധിനിവേശ കശ്മീരിലുമായിരുന്നു. പാകിസ്ഥാനിലെ ലക്ഷ്യങ്ങളില്‍ ബഹാവല്‍പൂര്‍, മുരിദ്കെ, സിയാല്‍കോട്ട് എന്നിവ ഉള്‍പ്പെടുന്നു.
ആക്രമണങ്ങള്‍ക്ക് ശേഷം, ഇന്ത്യ നിരവധി ലോക രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളുമായി സംസാരിച്ചു. പാകിസ്താനെതിരായ ഭീകരവിരുദ്ധ നടപടികളെക്കുറിച്ച് മുതിര്‍ന്ന ഉദ്യോഗസ്ഥരെ അറിയിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി സംസാരിച്ചു. ഇന്ത്യ സ്വീകരിച്ച നടപടികളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്-കൊള്ളമുതൽ പങ്ക് വയ്ക്കുന്നതിലെ തർക്കം: ഒഐസിസി
bahrain
• a day ago
'ഇത്ര ധൃതി വേണ്ടാ'; റെഡ് സിഗ്നല്‍ തെറ്റിച്ച് കാര്‍ മുന്നോട്ടെടുത്തു, ബസുമായി കൂട്ടിയിടിച്ചു
uae
• a day ago
90,000 കോടി രൂപയിലധികം കുടിശ്ശിക; മുഖ്യമന്ത്രിയോട് ഉടൻ നൽകണമെന്ന് കരാറുകാർ
National
• a day ago
ഓസ്ട്രേലിയക്ക് കനത്ത തിരിച്ചടി; ഫൈനലിന്റെ മൂന്നാം ദിനം സൂപ്പർതാരം പരുക്കേറ്റ് പുറത്ത്
Cricket
• a day ago
കുഞ്ഞുങ്ങളെ കൊല്ലുന്ന സയണിസ്റ്റ് ഭരണകൂടത്തിനെതിരെ 'നരകത്തിന്റെ കവാടങ്ങൾ' ഉടൻ തുറക്കുമെന്ന് പുതിയ ഇറാൻ സൈനിക മേധാവി
International
• a day ago
ഇസ്റഈൽ തുടങ്ങിവെച്ച കഥ ഇറാൻ അവസാനിപ്പിക്കും: ഇറാൻ പാർലമെന്റ് സ്പീക്കർ
International
• a day ago
വീണ്ടും എൽക്ലാസിക്കോ; 'ചെന്നൈ-മുംബൈ' ത്രില്ലർ പോരാട്ടം അണിയറയിൽ ഒരുങ്ങുന്നു
Cricket
• a day ago
ദുബൈയിലെ സ്വര്‍ണവില കഴിഞ്ഞ പത്ത് ദിവസത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിലയില്‍; വേനല്‍ക്കാലത്തിന് മുന്നേ സ്വര്‍ണം വാങ്ങാന്‍ കരുതിയവര്‍ക്ക് തിരിച്ചടി
uae
• a day ago
അടി, തിരിച്ചടി; കണക്ക് പറഞ്ഞ് ലോക ശക്തർ
International
• a day ago
സ്ത്രീകളുടെ ബാഗ് തട്ടിപ്പിറക്കുന്ന സംഘത്തെ പിടികൂടി റിയാദ് പൊലിസ്
Saudi-arabia
• a day ago
വയനാട് ദുരന്തബാധിതരുടെ വായ്പ എഴുതിതള്ളൽ; പറ്റില്ലെങ്കിൽ അത് പറയാനുള്ള ധൈര്യം കാണിക്കണമെന്ന് കേന്ദ്രത്തിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം
Kerala
• a day ago
കല്യാണം കഴിഞ്ഞ് അഞ്ച് മാസം; ഭർത്താവിനെ കാണാൻ ലണ്ടനിലേക്കുള്ള യാത്രയിൽ ദുരന്തം; നോവായി പിതാവിനൊപ്പമുള്ള അവസാന സെൽഫി
National
• a day ago
അഹമ്മദാബാദ് വിമാന ദുരന്തം: പക്ഷിയിടി മുതൽ അട്ടിമറി സാധ്യതകൾ വരെ നീണ്ട് നിൽക്കുന്ന കാരണങ്ങൾ; അന്വേഷിക്കാൻ സമഗ്ര പരിശോധന ആവശ്യം
National
• a day ago
ഇസ്റാഈല്‍-ഇറാന് ആക്രമണം; വ്യോമാതിര്‍ത്തി അടച്ച് ജോര്‍ദാനും ഇറാഖും, മധ്യപൂര്‍വ്വേഷ്യയിലെ വ്യോമഗതാഗതം താറുമാറായ നിലയില്‍
International
• a day ago
റോഡ് അറ്റകുറ്റപ്പണികൾ; അൽ ഇത്തിഹാദ് സ്ട്രീറ്റിൽ താൽക്കാലികമായി റോഡ് അടച്ചിടുന്നു
uae
• a day ago
ഇസ്റഈൽ- ഇറാൻ ആക്രമണങ്ങൾ മൂലം ആഗോള എണ്ണവില കുതിച്ച് കയറുമോ ?
International
• a day ago
'പൊള്ളിത്തീര്‍ന്നില്ല'; കുവൈത്തില്‍ താപനില ഉയരും, ചൂട് 52 ഡിഗ്രിയിലേക്ക്
Kuwait
• a day ago
ഇസ്റാഈല്‍-ഇറാന് സംഘര്‍ഷം കടുത്തതോടെ പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയിലേക്ക്
International
• a day ago
മദ്യപിച്ച് വാഹനമോടിച്ച പൊലീസുകാരന്റെ കാർ ഇടിച്ച് ബാങ്ക് ജീവനക്കാരിക്ക് പരിക്ക്
Kerala
• a day ago
'കള്ളനെ പിടിക്കുകയാണെങ്കില്‍ സഊദി പൊലിസിനെ പോലെ പിടിക്കണം'; സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോക്ക് പിന്നിലെ യാഥാര്‍ത്ഥ്യമെന്ത്?
Saudi-arabia
• a day ago
കോഴിക്കോട്; സ്വകാര്യ ബസ് ജീവനക്കാരന്റെ ക്രൂര മർദനത്തിന് ഇരയായി ഒൻപതാം ക്ലാസ് വിദ്യാർത്ഥി
Kerala
• a day ago