
ഓപറേഷന്‍ സിന്ദൂര്‍: 'അതിര്‍ത്തി കടന്നുള്ള എല്ലാ ആക്രമണത്തിനും മറുപടി നല്‍കി, ഇന്ത്യയുടെ തിരിച്ചടി ഭീകരതക്കെതിരെ' വിദേശകാര്യ സെക്രട്ടറി

ന്യൂഡല്‍ഹി: അതിര്‍ത്തി കടന്ന് പാകിസ്ഥാന്‍ നടത്തിയ എല്ലാ ആക്രമണങ്ങള്‍ക്കുമുള്ള മറുപടിയാണ് ഓപറേഷന്‍ സിന്ദൂറെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി. ഇന്ത്യയുടെ തിരിച്ചടി ഭീകരതക്കെതിരെയാണെന്നും പാകിസ്താനുമായി ഭീകരര്‍ക്ക് നിരന്തര ബന്ധമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേണല്‍ സോഫിയ ഖുറേഷി, വ്യോമസേന വിങ് കമാന്‍ഡര്‍ വ്യോമിക സിങ് എന്നിവര്‍ക്കൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് വിക്രം മിശ്രിയുടെ പ്രതികരണം. ഇന്ത്യ നേരിട്ട പഴയ ഭീകരാക്രമണങ്ങളെ എടുത്തു പറഞ്ഞാണ് അദ്ദേഹം വാര്‍ത്താസമ്മേളനം ആരെഭിച്ചത്. രണ്ടു കോടി സഞ്ചാരികളാണ് കഴിഞ്ഞ വര്‍ഷം മാത്രം ജമ്മുവില്‍ എത്തിയത്. ഇതിനെ തടയിടാനാണ് അതിര്‍ത്തികടന്നുള്ള ഭീകരാക്രമണത്തിന് പാക്കിസ്ഥാന്‍ ശ്രമിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതിര്‍ത്തി കടന്നുള്ള ഭീകരാക്രമണത്തിന്റെ തീവ്രത വ്യക്തമാക്കുന്ന ദൃശ്യങ്ങളും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അവതരിപ്പിച്ചു. കേണല്‍ സോഫിയ ഖുറേഷിയും വിങ് കമാന്‍ഡര്‍ വ്യോമിക സിങ്ങും ചേര്‍ന്നാണ് സൈനിക നടപടികള്‍ വിശദീകരിച്ചത്.
'മുംബൈ ഭീകരാക്രമണത്തില്‍ ഉള്‍പ്പെടെ പാകിസ്ഥാന്റെ പങ്ക് വ്യക്തമാണെന്ന് മിശ്രി ചൂണ്ടിക്കാട്ടി. കശ്മീരില്‍ ദീര്‍ഘകാലമായി സമാധാനം ഇല്ലാതാക്കുന്നതിലും പാകിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനകള്‍ക്ക് വലിയ പങ്കാണുള്ളത്. അങ്ങേഅറ്റം ഹീനമായ ആക്രമണമാണ്പഹല്‍ഗാമില്‍ കഴിഞ്ഞ മാസം നടന്നത്. കുടുംബത്തിന് മുന്നില്‍വച്ച് തലയില്‍ വെടിയേറ്റാണ് അന്ന് 26 പേര്‍ കൊല്ലപ്പെട്ടത്. ഉത്തരവാദിത്തമേറ്റെടുത്ത ടി.ആര്‍.എഫ് ലശ്കറെ തയ്യിബയുമായി ബന്ധമുള്ള സംഘടനയാണ്. ടി.ആര്‍.എഫ് പോലുള്ള സംഘടനകളെ ജയ്‌ഷെ പിന്തുണക്കുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുമുണ്ട്- അദ്ദേഹം പറഞ്ഞു. ഭീകരതയെ ചെറുക്കുക എന്നത് ഇന്ത്യയുടെ ഉത്തരവാദിത്തമാണ്. ഭീകര കേന്ദ്രങ്ങളാണ് ബുധനാഴ്ച പുലര്‍ച്ചെ ഇന്ത്യ ആക്രമിച്ചത്. പാകിസ്താനെതിരെയല്ല, ഭീകരതക്കെതിരെയാണ് തിരിച്ചടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആക്രമണം ആസൂത്രണം ചെയ്തവരെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ അന്വേഷണത്തില്‍ കണ്ടെത്തി. പാകിസ്താന്‍ ലോകത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ഭീകരര്‍ക്ക് പാകിസ്താനുമായി നിരന്തര ബന്ധമാണുള്ളത്. ഭീകരരുടെ സുരക്ഷിത താവളമായി പാകിസ്താന്‍ മാറിയിരിക്കുന്നു. ഭീകരതക്കെതിരെ അവര്‍ മിണ്ടാന്‍ തയാറല്ല.'' -വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി പറഞ്ഞു.
കൃത്യമായ ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഓപറേഷന്‍ സിന്ദൂറെന്ന് കേണല്‍ സോഫിയ ഖുറേഷിയും വിങ് കമാന്‍ഡര്‍ വ്യോമിക സിങ്ങും ചൂണ്ടിക്കാട്ടി. സാധാരണ ജനങ്ങള്‍ക്ക് യാതൊരു കുഴപ്പവും വരാത്ത വിധമുള്ള ആക്രമണം ഉറപ്പാക്കും വിധമാണ് ആക്രമണ കേന്ദ്രങ്ങള്‍ തെരഞ്ഞെടുത്തതെന്നും അവര്‍ വ്യക്തമാക്കി.
'കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി പാകിസ്ഥാന്‍ ഇന്ത്യയെ ലക്ഷ്യമിട്ടുള്ള ഭീകരാക്രമണത്തിന് പിന്തുണ നല്‍കുന്നുണ്ട്. പഹല്‍ഗാം ആക്രമണത്തിന് മറുപടിയായി ഓപറേഷന്‍ സിന്ദൂറിലൂടെ ഒമ്പത് ഇടങ്ങളിലാണ് ആക്രമണം നടത്തിയത്. വ്യക്തമായ ഇന്റലിജന്‍സ് വിവരങ്ങളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് തിരിച്ചടിക്കുള്ള പദ്ധതി തയാറാക്കിയത്' സേനാ പ്രതിനിധികള്‍ വിശദീകരിച്ചു. ഭീകരകേന്ദ്രങ്ങള്‍ വ്യക്തമായി മനസിലാക്കിയ ശേഷമാണ് ആക്രമണം നടത്തിയതെന്നു പറഞ്ഞ അവര്‍ ഏതൊക്കെ ഇടങ്ങള്‍ എന്തുകൊണ്ട് തെരഞ്ഞെടുത്തുവെന്നും വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ബുംറയില്ല! ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന താരങ്ങളെ പ്രവചിച്ച് അശ്വിൻ
Cricket
• 4 days ago
പോളിംഗ് അവസാനിച്ചു, ഇനി വിധിയാണ്; നിലമ്പൂർ ആർക്കൊപ്പമെന്ന് തിങ്കളാഴ്ച അറിയാം
Kerala
• 4 days ago
അഞ്ച് അറബ് രാജ്യങ്ങളെ ആറ് മിനിറ്റിലധികം ഇരുട്ടിലാഴ്ത്തും; 2027 ഓഗസ്റ്റ് 2ന് നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ സൂര്യഗ്രഹണം
Saudi-arabia
• 4 days ago
ഇറാൻ-ഇസ്റാഈൽ സംഘർഷം: സേവനങ്ങൾ നിർത്തിവയ്ക്കുകയോ പുനഃക്രമീകരിക്കുകയോ ചെയ്ത് വിവിധ വിമാനക്കമ്പനികൾ; കൂടുതലറിയാം
uae
• 4 days ago
'ഇറാന് മേല്‍ യുദ്ധം വേണ്ട' ഒരിക്കല്‍ കൂടി പ്രതിഷേധക്കടലായി യു.എസ് നഗരങ്ങള്‍
International
• 4 days ago
അങ്കണവാടിയിലെ ഫാന്‍ പൊട്ടീവീണ് മൂന്ന് വയസുകാരന്റെ തലക്ക് പരിക്കേറ്റു
Kerala
• 4 days ago
അവൻ ഫുട്ബോൾ കളിക്കാൻ വേണ്ടി മാത്രമാണ് ജീവിക്കുന്നത്: സൂപ്പർതാരത്തെ പ്രശംസിച്ച് പുയോൾ
Football
• 4 days ago
ക്യുഎസ് വേള്‍ഡ് യൂണിവേഴ്‌സിറ്റി റാങ്കിങ്ങ്; ചരിത്രത്തിലെ ഏറ്റവും മികച്ച നേട്ടം കൈവരിച്ച് ഇന്ത്യ
National
• 4 days ago
യുദ്ധ ഭീതിക്കിടെ ചർച്ച വിളിച്ച് ബ്രിട്ടനും ഫ്രാൻസും ജർമ്മനിയും; പങ്കെടുക്കുമെന്ന് ഇറാൻ
International
• 4 days ago
വിടാതെ മഴ; കുട്ടനാട് താലൂക്കില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
Kerala
• 4 days ago
രോഹിത്തിന്റെയും കോഹ്ലിയുടെയും അഭാവത്തിൽ ആ മൂന്ന് താരങ്ങൾ കൂടുതൽ ഉത്തരവാദിത്വം കാണിക്കണം: ഇർഫാൻ പത്താൻ
Cricket
• 4 days ago
പൊലിസ് കസ്റ്റഡിയില്‍ ആദിവാസി യുവാവ് മരിച്ച സംഭവം; കേസന്വേഷണം സിബിഐ ഏറ്റെടുത്തു
Kerala
• 4 days ago
ഖാംനഇയെ വധിക്കുക തന്നെ ചെയ്യുമെന്ന് ഇസ്റാഈല്‍, അതാണ് യുദ്ധത്തിന്റെ പരമലക്ഷ്യമെന്ന് ഇസ്റാഈല്‍ പ്രതിരോധമന്ത്രി; വധഭീഷണി വെറും വിഢിത്തമെന്ന് ഹിസ്ബുല്ല
International
• 4 days ago
മെസിയുടെ മൂന്ന് ഗോളിൽ റൊണാൾഡോ വീഴും; വമ്പൻ നേട്ടത്തിനരികെ ഇന്റർ മയാമി നായകൻ
Football
• 4 days ago
അഹമ്മദാബാദ് വിമാനാപകടത്തിന് പിന്നാലെ യുഎഇയില്‍ നിന്നുള്ള യാത്രക്കാര്‍ ഈ സീറ്റിന് പിന്നാലെ; കാരണമിത്
uae
• 4 days ago
സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴ; തിരുവനന്തപുരത്തും കൊല്ലത്തും ഇടത്തരം മഴ, ശക്തമായ കാറ്റ്
Kerala
• 4 days ago
ഗള്‍ഫ് നഗരങ്ങള്‍ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങള്‍ ആവുന്നതിനു പിന്നിലെ കാരണമിത്
uae
• 4 days ago
ആരാണ് യുദ്ധം നിർത്തിയത്? ഇന്ത്യ - പാക് യുദ്ധത്തിൽ ട്രംപിന്റെ പങ്കെന്ത് ? ചോദ്യങ്ങളുമായി ചിദംബരം
National
• 4 days ago
ഹിജ്റ പുതുവര്‍ഷം: കുവൈത്തില്‍ പൊതുമേഖലയ്ക്ക് ജൂണ്‍ 27ന് അവധി
Kuwait
• 4 days ago
വിവാഹമോചനം നേടിയ ഭാര്യ മനസ്സ് മാറി തിരിച്ചുവരാന്‍ മന്ത്രവാദം; യുവാവിന് ആറ് മാസം തടവുശിക്ഷ വിധിച്ച് ഫുജൈറ കോടതി
uae
• 4 days ago
അന്നം കാണിച്ച് കൊന്നൊടുക്കുന്നു; ഗസ്സയില്‍ കൊടുംക്രൂരത തുടര്‍ന്ന് ഇസ്റാഈല്‍, ഇന്ന് കൊലപ്പെടുത്തിയത് 18 ഫലസ്തീനികളെ
International
• 4 days ago