വേണ്ടത് വെറും മൂന്ന് ഗോൾ; ലോക ഫുട്ബോൾ കാൽചുവട്ടിലാക്കാൻ ഒരുങ്ങി റൊണാൾഡോ
റിയാദ്: സഊദി പ്രോ ലീഗിൽ ഇന്ന് നടക്കുന്ന ആവേശകരമായ മത്സരത്തിൽ ആൽ നസറും അൽ ഇതിഹാദുമാണ് നേർക്കുനേർ എത്തുന്നത്. സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മികച്ച പ്രകടനങ്ങളാണ് അൽ നസറിന് കരുത്തേകുന്നത്. വരും മത്സരങ്ങളിൽ റൊണാൾഡോ തന്റെ ഗോൾ തുടരുകയാണെങ്കിൽ ഫുട്ബോൾ ചരിത്രത്തിൽ മറ്റൊരു തകർപ്പൻ റെക്കോർഡ് സ്വന്തമാക്കാനും റൊണാൾഡോയ്ക്ക് സാധിക്കും. 100 ഗോൾ സ്വന്തമാക്കാനുള്ള അവസരമാണ് റൊണാൾഡോയുടെ മുന്നിലുള്ളത്. ഇതിനു വേണ്ടത് വെറും മൂന്ന് ഗോളുകൾ മാത്രമാണ്. അൽ നസറിനു വേണ്ടി 97 ഗോളുകൾ ആണ് റൊണാൾഡോ അടിച്ചുകൂട്ടിയിട്ടുള്ളത്.
ഇതോടെ ഫുട്ബോളിന്റെ ചരിത്രത്തിൽ അഞ്ചു ടീമുകൾക്ക് വേണ്ടി 100 ഗോൾ നേടുന്ന താരമായി മാറാനും റൊണാൾഡോക്ക് സാധിക്കും. മാഞ്ചസ്റ്റർ യുണൈറ്റഡ്(145), റയൽ മാഡ്രിഡ്(450), യുവന്റസ്(101), പോർച്ചുഗൽ(135) എന്നിങ്ങനെയാണ് റൊണാൾഡോ നാല് ടീമുകൾക്ക് വേണ്ടി അടിച്ചുകൂട്ടിയ ഗോളുകളുടെ കണക്കുകൾ. ലീഗിലെ ഓരോ മത്സരങ്ങളിലും ഗോളുകൾ നേടി മിന്നും ഫോമിലാണ് റൊണാൾഡോ കളിച്ചുകൊണ്ടിരിക്കുന്നത്. ഈ ഫോം തുടർന്നാൽ റൊണാൾഡോക്ക് ഈ ചരിത്ര റെക്കോർഡ് കൈവരിക്കാം.
നിലവിൽ സഊദി പ്രൊ ലീഗിൽ ഒന്നാം സ്ഥാനത്തുള്ളത് അൽ ഇത്തിഹാദ് ആണ്. 29 മത്സരങ്ങളിൽ നിന്നും 21 വിജയവും അഞ്ചു സമനിലയും മൂന്ന് തോൽവിയും അടക്കം 68 പോയിന്റാണ് അൽ ഇത്തിഹാദിന്റെ കൈവശമുള്ളത്. റൊണാൾഡോയുടെ അൽ നസർ 60 പോയിന്റുമായി മൂന്നാം സ്ഥാനത്തുമാണ്. 29 മത്സരങ്ങളിൽ നിന്നുമായി 18 ജയവും ആറ് സമനിലയും അഞ്ചു തോൽവിയുമാണ് അൽ നസറിന്റെ സമ്പാദ്യം.
ഈ മിന്നും ഫോം തുടരുകയാണെങ്കിൽ 2026 ഫിഫ ലോകകപ്പിൽ പോർച്ചുഗലിനായി കളിക്കാനും റൊണാൾഡോക്ക് സാധിക്കും. 2026 ലോകകപ്പിന്റെ ഭാഗമാവാൻ റൊണാൾഡോക്ക് സാധിച്ചാൽ ആറ് ലോകകപ്പുകളിൽ കളിക്കുന്ന താരമായി മാറാനും റൊണാൾഡോക്ക് കഴിയും. തന്റെ കരിയറിൽ ഒരിക്കൽപോലും നേടാനാവാത്ത ലോകകപ്പ് സ്വന്തമാക്കാനുള്ള അവസാന അവസരം കൂടിയാണ് റൊണാൾഡോക്കുള്ളത്.
Cristaino Ronaldo Need Three Goals to create a Historical Record in Football
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."