HOME
DETAILS

ഇന്ത്യ-പാക് സംഘർഷം: റദ്ദാക്കിയത് 600 വിമാന സർവ്വീസുകൾ; വിമാനങ്ങളെല്ലാം ഒരേ റൂട്ടിൽ, ഗൾഫ് മേഖലകളിലേക്ക് വ്യോമ തിരക്കും വർദ്ധിക്കുന്നു

  
May 07 2025 | 16:05 PM

India-Pakistan conflict 600 flights canceled All flights on the same route air traffic to Gulf regions also increasing

റിയാദ്: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഏകദേശം 600 വിമാനങ്ങൾ റദ്ദാക്കിയതായി ഫ്ലൈറ്റ് ട്രാക്കിംഗ് സർവീസായ ഫ്ലൈറ്റ്റഡാർ 24 ന്റെ ഡാറ്റ വ്യക്തമാക്കുന്നു. ബുധനാഴ്ച പുലർച്ചെ ഇന്ത്യ പാകിസ്ഥാനിലും പാക് അധിനിവേശ കശ്മീരിലും (പിഒകെ) ഓപ്പറേഷൻ സിന്ദൂർ – “കൃത്യമായ ആക്രമണങ്ങൾ” നടത്തിയതിന് ശേഷമാണ് റദ്ദാക്കലുകൾ റിപ്പോർട്ട് ചെയ്തത്.

ബുധനാഴ്ച രാവിലെ യുഎഇ സമയം ഉച്ചയ്ക്ക് 2.30 വരെ, ഇരു രാജ്യങ്ങളിലുമായി 577 വിമാന സർവ്വീസുകൾ റദ്ദാക്കിയതായി രേഖപ്പെടുത്തി. സംഘർഷം രൂക്ഷമായതിനെ തുടർന്ന് ഏകദേശം 600 ഓളം വിമാനങ്ങൾ റദ്ദാക്കിയപ്പോൾ ഇന്ത്യയിൽ 430 മാത്രം റദ്ദാക്കലുകൾ റിപ്പോർട്ട് ചെയ്തു. ഇത് ഷെഡ്യൂൾ ചെയ്ത വിമാനങ്ങളുടെ 3 ശതമാനമാണ്. പാകിസ്ഥാനിലെ വ്യോമഗതാഗതത്തെയാണ് സംഘർഷം ഏറ്റവും കൂടുതൽ ബാധിച്ചത്. ഷെഡ്യൂൾ ചെയ്ത വിമാനങ്ങളുടെ 17 ശതമാനമാനത്തെയാണ് ഇത് ബാധിച്ചത്.

നൂറുകണക്കിന് വിമാനങ്ങളെയും ആയിരക്കണക്കിന് യാത്രക്കാരെയും ബാധിക്കുന്ന തരത്തിലാണ് സംഘർഷ സാഹചര്യമെന്നാണ് ഈ തടസ്സം വ്യക്തമാക്കുന്നത്. ഇന്ത്യൻ ആക്രമണത്തിന് ശേഷം ഒമാൻ, യുഎഇ, കുവൈറ്റ് എന്നിവിടങ്ങളിലൂടെ വിമാനങ്ങളുടെ നീണ്ട നിരയാണ്. പാകിസ്ഥാൻ അതിർത്തി പരിസരങ്ങൾ ഒഴിവാക്കി ഇന്ത്യയിൽ നിന്ന് ഗൾഫിലേക്കുള്ള വിമാനങ്ങൾ ഒരേ റൂട്ടുകളിൽ സഞ്ചരിക്കുന്നത് വ്യോമ റൂട്ടിൽ തിരക്കിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നുണ്ട്

ബുധനാഴ്ച രാവിലെ വ്യോമാതിർത്തി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനെത്തുടർന്ന് 200 ലധികം വിമാനങ്ങൾ റദ്ദാക്കിയതായും വടക്കൻ, പടിഞ്ഞാറൻ ഇന്ത്യയിലെ കുറഞ്ഞത് 18 വിമാനത്താവളങ്ങൾ താൽക്കാലികമായി അടച്ചിട്ടതായും ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എയർ ഇന്ത്യ, ഇൻഡിഗോ, സ്‌പൈസ് ജെറ്റ്, എയർ ഇന്ത്യ എക്‌സ്പ്രസ്, ആകാശ എയർ, ചില വിദേശ വിമാനക്കമ്പനികൾ എന്നിവ ഒന്നിലധികം വിമാനത്താവളങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകൾ റദ്ദാക്കി. ഇൻഡിഗോ മാത്രം 165 ലധികം വിമാനങ്ങൾ റദ്ദാക്കി.ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ (ഐജിഐഎ) അർദ്ധരാത്രി മുതൽ കുറഞ്ഞത് 35 വിമാനങ്ങളെങ്കിലും റദ്ദാക്കി.

ഇതിനു പുറമെ ഗൾഫ് വിമാനങ്ങളും സർവ്വീസുകൾ റദ്ദ് ചെയ്യുകയോ വെട്ടിച്ചുരുക്കുകയോ ചെയ്തിട്ടുണ്ട്. ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിമാന കമ്പനികളായ എമിറേറ്റ്സും ഫ്‌ളൈ ദുബായും സര്‍വീസുകള്‍ റദ്ദാക്കുകയും നീട്ടിവെക്കുകയും അറിയിച്ചു. അബുദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള നിരവധി വിമാന സര്‍വീസുകളും റദ്ദാക്കി. ഖത്തര്‍ എയര്‍വെയ്സ് പാക്കിസ്ഥാനിലേക്കുള്ള വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. പാക്കിസ്ഥാനു മുകളിലൂടെയുള്ള വിമാന സര്‍വീസുകള്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിര്‍ത്തിവെച്ചതായി എയര്‍ ഫ്രാന്‍സ് അറിയിച്ചു. ജര്‍മനിയുടെ ലുഫ്താന്‍സ, ബ്രിട്ടീഷ് എയര്‍വെയ്സ്, സ്വിസ് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ്, എമിറേറ്റ്സ് എന്നിവ പാക്കിസ്ഥാന്‍ വ്യോമാതിര്‍ത്തി ഒഴിവാക്കാനായി അറേബ്യന്‍ കടലിനു മുകളിലൂടെ വടക്കോട്ട് ഡെല്‍ഹിയിലേക്ക് പോകുന്ന വഴിയിലൂടെ വിമാന പാതകള്‍ ക്രമീകരിച്ചിട്ടുണ്ടെന്ന് ഫ്‌ളൈറ്റ് ട്രാക്കിംഗ് ഡാറ്റ സൂചിപ്പിക്കുന്നു.

വിമാന യാത്രക്ക് മുമ്പ് വിമാന സർവ്വീസുകളുടെ സ്റ്റാറ്റസ് എയർപോർട്ടുകളുമായോ വിമാന കമ്പനികളുമായോ പരിശോധിച്ച് ഉറപ്പ് വരുത്തണമെന്ന് വിവിധ വിമാന കമ്പനികളും എയർപോർട്ടും അറിയിച്ചിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ മനുസ്മൃതി പഠിപ്പിക്കില്ല; നിലപാട് വ്യക്തമാക്കി വൈസ് ചാന്‍സിലര്‍

National
  •  2 days ago
No Image

കെഎസ്ആർടിസി മിന്നൽ ബസിൽ തീപിടുത്തം

Kerala
  •  2 days ago
No Image

ബ്ലാക്ക് ബോക്‌സ് കണ്ടെത്തി, സൗണ്ട് റെക്കോര്‍ഡറിനായി തെരച്ചില്‍ തുടരുന്നു; പ്രധാനമന്ത്രി അഹമ്മദാബാദില്‍, പരിശോധനക്ക് ഫോറന്‍സിക് സംഘമെത്തി

National
  •  2 days ago
No Image

മുംബൈയിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട വിമാനം ഇന്ത്യയിലേക്ക് തിരിച്ച് മടങ്ങി, നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

National
  •  2 days ago
No Image

എന്താണ് വിമാനങ്ങളിലെ ബ്ലാക് ബോക്‌സ്..?  ഓറഞ്ച് നിറത്തിലുള്ള ബോക്‌സിന്റെ രഹസ്യം എന്താണ്..? എങ്ങനെയാണ് വിവരങ്ങള്‍ വീണ്ടെടുക്കുക ?

Kerala
  •  2 days ago
No Image

അവസാന നിമിഷത്തിന് തൊട്ടുമുന്‍പ് നിറചിരിയോടെ ഒരു കുടുംബ സെല്‍ഫി; തീരാനോവായി ഡോക്ടര്‍ ദമ്പതികളും കുഞ്ഞുമക്കളും

National
  •  2 days ago
No Image

ഗാനഗന്ധര്‍വന്‍ യേശുദാസ് വിമാനാപടകത്തില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടത് രണ്ടുതവണ

Kerala
  •  2 days ago
No Image

ആകാശ ദുരന്തം; ചികിത്സയിലുള്ള പന്ത്രണ്ട് വിദ്യാര്‍ഥികളുടെ നില ഗുരുതരം

National
  •  2 days ago
No Image

വിമാനയാത്ര ലോകത്ത് ഏറ്റവും സുരക്ഷിതം; ലാന്റിങും ടേക്ക് ഓഫും തലവേദന

National
  •  2 days ago
No Image

ഡൽഹിയിലെ സഊദി - കസാക്ക് എയർ കൂട്ടിയിടി; ലോകത്തിലെ ഏറ്റവും വലിയ ദുരന്തം; നഷ്ടമായത് 349 ജീവൻ

International
  •  2 days ago