HOME
DETAILS

ഹൈക്കോടതി ജഡ്ജിയുടെ വീട്ടില്‍ നിന്നും പണം കണ്ടെത്തിയ സംഭവം; യശ്വന്ത് വര്‍മ്മയ്‌ക്കെതിരായ ആരോപണങ്ങള്‍ സ്ഥിരീകരിച്ച് മൂന്നംഗ പാനല്‍, പ്രതികരണം തേടി ചീഫ് ജസ്റ്റിസ്

  
May 08 2025 | 02:05 AM

Incident of money being found in High Court judges house Three-member panel confirms allegations against Yashwant Verma

ന്യൂഡല്‍ഹി: മാര്‍ച്ച് 14ന് ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായിരിക്കെ ന്യൂഡല്‍ഹിയിലെ വസതിയില്‍ ഉണ്ടായ തീപിടുത്തത്തിനിടെ പണം കണ്ടെത്തിയ സംഭവത്തില്‍ മുന്‍ ഡല്‍ഹി ഹൈക്കോടതി ജഡ്ജിയും നിലവിലെ അലഹാബാദ് ഹൈക്കോടതിയിലെ ജഡ്ജിയുമായ യശ്വന്ത് വര്‍മ്മക്കെതിരായ ആരോപണങ്ങള്‍ ശരിവച്ച് സുപ്രീം കോടതി നിയമിച്ച മൂന്നംഗ അന്വേഷണ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി സൂചന.

അന്വേഷണ സമിതി കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ ജസ്റ്റിസ് യശ്വന്ത് വര്‍മ്മയോട് രാജിവയ്ക്കാന്‍ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന നിര്‍ദ്ദേശിച്ചതായി റിപ്പോര്‍ട്ടുണ്ട്. പാനല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന് മറുപടി നല്‍കാന്‍ യശ്വന്ത് വര്‍മ്മയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പഞ്ചാബ്, ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഷീല്‍ നാഗു, ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജി.എസ്. സന്ധാവാലിയ, കര്‍ണാടക ഹൈക്കോടതി ജസ്റ്റിസ് അനു ശിവരാമന്‍ എന്നിവരടങ്ങുന്ന മൂന്നംഗ സമിതിയാണ് മെയ് 3ന് ചീഫ് ജസ്റ്റിസിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

തീപിടുത്തമുണ്ടായ സമയത്ത് വര്‍മ്മയുടെ ന്യൂഡല്‍ഹിയിലെ ഔദ്യോഗിക വസതിയിലെ സ്റ്റോര്‍റൂമില്‍ നിന്ന് വന്‍തോതില്‍ പണശേഖരം കണ്ടെത്തിയെന്ന ആരോപണങ്ങള്‍ സ്ഥിരീകരിക്കുന്ന വ്യക്തമായ തെളിവുകള്‍ സമിതിക്ക് ലഭിച്ചതായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

മാര്‍ച്ച് 14ന് രാത്രി 11.35 ഓടെ യശ്വന്ത് വര്‍മ്മയുടെ ഔദ്യോഗിക വസതിയില്‍ ഉണ്ടായ തീപിടുത്തത്തില്‍ ആദ്യം പ്രതികരിച്ചവരില്‍ ഉള്‍പ്പെട്ട ഡല്‍ഹി പൊലിസ് കമ്മീഷണര്‍ സഞ്ജയ് അറോറ, ഡല്‍ഹി ഫയര്‍ സര്‍വീസ് മേധാവി എന്നിവരുള്‍പ്പെടെ 50ലധികം സാക്ഷികളെ വിസ്തരിക്കുകയും തെളിവുകള്‍ വിശകലനം ചെയ്യുകയും മൊഴികള്‍ രേഖപ്പെടുത്തുകയും ചെയ്ത ശേഷമാണ് സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

മാര്‍ച്ച് 24ന് സുപ്രീം കോടതി കൊളീജിയത്തിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍, ജസ്റ്റിസ് വര്‍മ്മയെ മാര്‍ച്ച് 28ന് അലഹാബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഇവിടെ അദ്ദേഹത്തിന് ഒരു ജുഡീഷ്യല്‍ ചുമതലയും നല്‍കിയിരുന്നില്ല.

ജസ്റ്റിസ് വര്‍മ്മയ്‌ക്കെതിരായ ആരോപണങ്ങളില്‍ ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി.കെ. ഉപാധ്യായയില്‍ നിന്ന് പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം ചീഫ് ജസ്റ്റിസ് ഖന്നയാണ് മൂന്നംഗ സമിതി രൂപീകരിച്ചത്. നേരത്തേ യശ്വന്ത് വര്‍മ്മ തനിക്കെതിരായ ആരോപണങ്ങള്‍ നിഷേധിച്ചിരുന്നു.

ചീഫ് ജസ്റ്റിസിന്റെ രാജി നിര്‍ദ്ദേശം ജസ്റ്റിസ് വര്‍മ്മ അവഗണിച്ചാല്‍ കമ്മിറ്റിയുടെ കണ്ടെത്തലുകള്‍ ജസ്റ്റിസ് ഖന്ന രാഷ്ട്രപതിയെയും പ്രധാനമന്ത്രിയെയും അറിയിക്കും. തുടര്‍ന്ന് ഇംപീച്ച്‌മെന്റ് അടക്കമുള്ള നടപടിക്രമങ്ങളിലേക്ക് കടക്കാനാണ് സാധ്യത. മെയ് 13ന് വിരമിക്കുന്നതിന് മുമ്പ് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഈ വിഷയത്തില്‍ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

മാര്‍ച്ച് 22 ന് ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് സമര്‍പ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടും ആരോപണങ്ങള്‍ നിഷേധിച്ച ജസ്റ്റിസ് വര്‍മ്മയുടെ പ്രതികരണവും സുപ്രീം കോടതി പുറത്തുവിട്ടിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജൂൺ 30 വരെ യുഎഇയിലേക്കും തിരിച്ചുമുള്ള വിമാന സർവിസുകൾ റദ്ദാക്കി വിസ് എയർ അബൂദബി

uae
  •  a day ago
No Image

യുദ്ധത്തിന്റെ കൊടും ഭീകരത: ജീവൻ നിലനിർത്താൻ സഹ സൈനികനെ കൊന്ന് മൃതദേഹം ഭക്ഷിച്ച റഷ്യൻ സൈനികനെ മരിച്ച നിലയിൽ കണ്ടെത്തി

International
  •  a day ago
No Image

വിപണിയിലും പ്രതീക്ഷ നല്‍കി വെടിനിര്‍ത്തല്‍; സ്വര്‍ണവിലയില്‍ വന്‍ ഇടിവ്

Business
  •  a day ago
No Image

സർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് തിരിച്ചടി; ജോലിക്കാരെ നിയമിക്കുമ്പോൾ പ്രധാന തസ്തികകളിൽ സ്വദേശികൾക്ക് മുൻ​ഗണന നൽകണമെന്ന് ഷാർജ ഭരണാധികാരി

uae
  •  a day ago
No Image

ലണ്ടൻ-മുംബൈ എയർ ഇന്ത്യ വിമാനത്തിൽ യാത്രക്കാർക്കും ക്രൂവിനും ദേഹാസ്വാസ്ഥ്യം: ഭക്ഷ്യ വിഷബാധയെന്ന് സംശയം

National
  •  a day ago
No Image

ഇസ്റാഈലിനെതിരെ പ്രതിഷേധം തുടരും: ഫലസ്തീൻ അനുകൂല പ്രകടനങ്ങളിൽ പങ്കെടുത്തതിന് മൂന്ന് മാസത്തോളം ട്രംപ് ഭരണകൂടം തടവിലാക്കിയ മഹ്മൂദ് ഖലീലിന് ‍‍ജയിൽ മോചനം 

International
  •  a day ago
No Image

നിര്‍ബന്ധിത മതപരിവര്‍ത്തനം ചെറുത്തതിന് ക്രിസ്ത്യാനികള്‍ക്ക് നേരെ ബജ്‌റംഗ്ദള്‍ ആക്രമണം 

National
  •  a day ago
No Image

യുകെ-സഊദി വൺ-സ്റ്റോപ്പ് സെക്യൂരിറ്റി: സഊദി വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്യുന്ന യുകെ യാത്രക്കാർക്ക് ഇനി സുരക്ഷാ പരിശോധനകൾ ആവശ്യമില്ല

Saudi-arabia
  •  a day ago
No Image

യുദ്ധത്തിന് താല്‍ക്കാലിക വിരാമം?; ഇറാന്‍- ഇസ്‌റാഈല്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നെന്ന് അല്‍ജസീറ റിപ്പോര്‍ട്ട്

International
  •  a day ago
No Image

ദുബൈ: സംശയാസ്പദമായ എന്തെങ്കിലും പ്രവർത്തനങ്ങൾ ശ്രദ്ധയിൽപെട്ടാൽ റിപ്പോർട്ട് ചെയ്യണമെന്ന് അൽ അമീൻ സർവിസ്

uae
  •  a day ago