
അതിര്‍ത്തിയില്‍ പ്രകോപനം തുടര്‍ന്ന് പാകിസ്ഥാന്, വെടിവെപ്പ്; തിരിച്ചടിച്ച് ഇന്ത്യ

കുപ് വാര: ജമ്മു കശ്മീരിലെ നിയന്ത്രണരേഖയില്‍ പ്രകോപനം തുടര്‍ന്ന് പാകിസ്താന്. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച പാകിസ്താന് സേന തുടര്‍ച്ചയായി കനത്ത ഷെല്ലാക്രമണം നടത്തുകയാണ് അതിര്‍ത്തിയില്‍. കുപ് വാര, ബാരാമുല്ല, ഉറി, അക്നൂര്‍ തുടങ്ങിയ പ്രദേശങ്ങളിലായിരുന്നു ആക്രമണം.
കുപ് വാരയിലെ കര്‍ണാ സെക്ടറിലാണ് ഷെല്ലുകളും മോര്‍ട്ടാറും ഉപയോഗിച്ച് അര്‍ധരാത്രിയില്‍ ആക്രമണം നടത്തിയത്. നിരവധി വീടുകള്‍ക്ക് തീപിടിച്ചു. അതിനിടെ, ഉറിയില്‍ നാഷണല്‍ ഹൈഡ്രോ പവര്‍ കോര്പറേഷന് (എന്‍.എച്ച്.പി.സി) ഓഫീസിന് സമീപം ഷെല്ലുകള്‍ പതിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.
പൂഞ്ച്, കുപ് വാര മേഖലകളില്‍ പാകിസ്താന് നടത്തിയ ഷെല്ലാക്രമണത്തില്‍ 15 ഇന്ത്യക്കാരാണ് കൊല്ലപ്പെട്ടത്. കൂടാതെ സൈനികനായ ലാന്‍സ് നായിക് ദിനേഷ് കുമാര്‍ വീരമൃത്യു വരിച്ചു. ആക്രമണത്തില്‍ ഗുരുതരമായി അദ്ദേഹം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോഴായിരുന്നു മരണം. കൊല്ലപ്പെട്ട 15 പേരില്‍ കുട്ടികളുമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആക്രമണങ്ങളില്‍ 43 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ബാരാമുല്ല ജില്ലയിലെ ഉറി സെക്ടറിലുണ്ടായ പാക് ഷെല്ലാക്രമണത്തില്‍ അഞ്ച് കുട്ടികള്‍ ഉള്‍പ്പെടെ 10 പേര്‍ക്കും രജൗറി ജില്ലയില്‍ മൂന്ന് പേര്‍ക്കും പരിക്കേറ്റിരുന്നു. പൂഞ്ച് ജില്ലാ ആസ്ഥാനം, ബാലാക്കോട്ട്, മെന്ദര്‍, മാങ്കോട്ട്, കൃഷ്ണ ഗാട്ടി, ഗുല്‍പൂര്‍, കേര്‍ണി തുടങ്ങിയ ഇടങ്ങളിലെല്ലാം ഷെല്ലാക്രമണമുണ്ടായി. ഇവിടങ്ങളില്‍ നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
നിയന്ത്രണരേഖയ്ക്ക് സമീപം ചൊവ്വാഴ്ചയും ഇന്നലെയുമായി നടന്ന പാക് ഷെല്ലാക്രമണത്തില്‍ രണ്ടു പ്രദേശവാസികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. നിരവധി പേര്‍ക്ക് പരുക്കേറ്റു. വീടുകളും കെട്ടിടങ്ങളും തകര്‍ന്നു. പാക് ഷെല്ലാക്രമണം തുടരുന്ന സാഹചര്യത്തില്‍ പ്രദേശവാസികളോട് ബങ്കറുകളിലേക്ക് താമസം മാറ്റാന്‍ അതിര്‍ത്തി രക്ഷാസേന നിര്‍ദേശം നല്കി. പരുക്കേറ്റവരെ 40 കിലോമീറ്റര്‍ അകലെയുള്ള ബാരാമുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
#WATCH | Jammu and Kashmir: Visuals from villages along LoC.
— ANI (@ANI) May 8, 2025
Pakistan has resorted to artillery shelling on civilian targets after Indian Army last night attacked five terror camps in the Pakistan occupied Jammu and Kashmir and inside Pakistan using precision guided special… pic.twitter.com/GGjck834Nm
ചൊവ്വാഴ്ച വൈകിട്ട് മുതലാണ് ഉറിയിലെ ടങ്ധര്‍, ബാരാമുള്ള, നൗഷേര, കുപ്വാര മേഖലകളില്‍ പാക് സൈന്യം ഷെല്ലാക്രമണം തുടങ്ങിയത്. പാക് അധീന കശ്മിരില്‍ ഇന്നലെ പുലര്‍ച്ചയോടെ ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണത്തിനു പിന്നാലെ നിയന്ത്രണരേഖയില്‍ പാക് ഷെല്ലാക്രമണം ശക്തിപ്പെട്ടു. അതിര്‍ത്തി മേഖലയില്‍ നിന്ന് മാറി ഉറി ടൗണിനു സമീപത്തു വരെ ഷെല്ലാക്രമണം നടന്നതായാണ് വിവരം. പാക് ഷെല്ലാക്രമണം തുടരുന്ന സാഹചര്യത്തില്‍ ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശം നല്കി.
അതേസമയം, പ്രകോപനമില്ലാതെയുള്ള പാക് ഷെല്ലാക്രമണത്തിന് ഇന്ത്യ കനത്ത തിരിച്ചടി നല്‍കിയിട്ടുണ്ട്. തിരിച്ചടിയില്‍ പാകിസ്താന് ഭാഗത്ത് നിരവധി മരണമുണ്ടായതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നിരവധി സൈനിക പോസ്റ്റുകള്‍ തകര്‍ത്തതായും അധികൃതര്‍ പറഞ്ഞു. പാക് വെടിവെപ്പ് ആരംഭിച്ചതിന് പിന്നാലെ കര്‍ണായിലെ പ്രദേശവാസികളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് സൈന്യം മാറ്റിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കനത്ത മഴ; വിവിധ ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (19-6-2025) അവധി
Kerala
• 19 hours ago
വോട്ടർ ഐഡി ഇനി 15 ദിവസത്തിനകം; പുതിയ സംവിധാനവുമായി തെരഞ്ഞെടുപ്പ് കമ്മിഷൻ
National
• 20 hours ago
ഇന്ത്യയുടെ ജലനിയന്ത്രണം; പാകിസ്ഥാനിൽ ഖാരിഫ് വിളവിറക്കൽ പ്രതിസന്ധിയിൽ
International
• 20 hours ago
പശ്ചിമേഷ്യയിലെ സംഭവവികാസങ്ങൾ ചർച്ച ചെയ്ത് ഇന്ത്യ - യുഎഇ വിദേശകാര്യ മന്ത്രിമാർ
uae
• 20 hours ago
വാക്സിൻ എടുത്തിട്ടും പേവിഷബാധ; കണ്ണൂരിൽ അഞ്ച് വയസ്സുകാരൻ ഗുരുതരാവസ്ഥയിൽ
Kerala
• 21 hours ago
ദുബൈയെ ആഗോള സാംസ്കാരിക, കലാ കേന്ദ്രമായി ഉയർത്താൻ ലക്ഷ്യം; 'ദുബൈ ഓർക്കസ്ട്ര' പദ്ധതിക്ക് ഷെയ്ഖ് ഹംദാന്റെ അംഗീകാരം
uae
• 21 hours ago
ലഹരിവിരുദ്ധ പോരാട്ടം ശക്തമാക്കുമെന്ന് മുഖ്യമന്ത്രി; രാജ്ഭവനെ ആർഎസ്എസ് ശാഖാ നിലവാരത്തിലേക്ക് താഴ്ത്തരുത്
Kerala
• 21 hours ago
ഇറാന്റെ കാലു പിടിച്ച് ലോക രാജ്യങ്ങൾ: ചർച്ചകൾക്ക് വൈകരുത്, ആണവായുധം തേടുന്നില്ലെന്ന് ഉറപ്പും നൽകണം
International
• 21 hours ago
രണ്ട് രാജ്യങ്ങളിലേക്കുള്ള ഉള്ള സര്‍വിസുകള്‍ ജൂണ്‍ 27 വരെ റദ്ദാക്കിയതായി ഗൾഫ് എയർ
bahrain
• 21 hours ago
പാകിസ്ഥാനികളുടെ കൊലയാളി; പാക് സൈനിക മേധാവി അസിം മുനീറിനെതിരെ യുഎസിൽ പാക് പ്രവാസികളുടെ പ്രതിഷേധം
International
• a day ago
2025 ലെ ലോകത്തിലെ നാലാമത്തെ മികച്ച എയർലൈൻ; സ്കൈട്രാക്സ് അവാർഡുകളിൽ ഒന്നിലധികം വിഭാഗങ്ങളിൽ പുരസ്കാര തിളക്കവുമായി എമിറേറ്റ്സ്
uae
• a day ago
ഹണിമൂൺ കൊലപാതക കേസിൽ നിർണായക വഴിത്തിരിവ്; മൊബൈൽ ഡാറ്റ കണക്ഷൻ ഓൺ ചെയ്തത് കേസിൽ നിർണായക തെളിവ്
National
• a day ago
ഹിജ്റ വര്‍ഷാരംഭം: ജൂണ്‍ 26ന് കുവൈത്തില്‍ പൊതു അവധി
Kuwait
• a day ago
ഇറാനെതിരെ ഇസ്റാഈലിന് സൈനിക സഹായം നൽകരുത്; അമേരിക്കക്ക് മുന്നറിയിപ്പുമായി റഷ്യ
International
• a day ago
ഇസ്റാഈൽ ചെയ്ത തെറ്റിന് ശിക്ഷിക്കപ്പെടും: അടിച്ചേൽപ്പിക്കപ്പെട്ട യുദ്ധത്തിന് ഇറാൻ കീഴടങ്ങില്ല; ജനങ്ങളെ അഭിസംബോധന ചെയ്ത് നേതാവ് ഖാംനഈ
International
• a day ago
മണ്ണാര്‍ക്കാട് ഹെല്‍ത്ത് സെന്ററില്‍ നിന്ന് ലഭിച്ച പാരസെറ്റമോള്‍ ഗുളികയില്‍ കമ്പിക്കഷ്ണം; പരാതിയുമായി കുടുംബം
Kerala
• a day ago
യുദ്ധം തുടരുമോ? രാജ്യത്തെ ജനങ്ങളെ ഉടൻ അഭിസംബോധന ചെയ്യുമെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഈ
International
• a day ago
മഴ കനക്കും; വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍
Kerala
• a day ago
ചെലവ് 277 മില്യൺ ദിർഹം; നാദ് അൽ ഷെബ 3 ൽ അത്യാധുനിക ഡ്രെയിനേജ് സംവിധാനം പൂർത്തിയാക്കി ദുബൈ മുൻസിപ്പാലിറ്റി
uae
• a day ago
ഗുളികയില്‍ കമ്പിക്കഷ്ണം കണ്ടെത്തിയ സംഭവം: അന്വേഷണത്തിന് നിര്‍ദേശം നല്കി പാലക്കാട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍
Kerala
• a day ago
എഴുത്തുകാരൻ അഖിൽ പി ധർമ്മജന്റെ റാം C/O ആനന്ദി’ക്ക് കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്കാരം
Kerala
• a day ago