HOME
DETAILS

ലാഹോറില്‍ തുടര്‍ച്ചയായി സ്‌ഫോടനം; സ്‌ഫോടനമുണ്ടായത് വാള്‍ട്ടന്‍ എയര്‍പോര്‍ട്ടിന് സമീപം

  
Web Desk
May 08 2025 | 04:05 AM

Explosions Rock Lahore Near Walton Airport as India Strikes Back in Operation Sindoor After Pahalgam Attack

ലാഹോര്‍: പാകിസ്താനിലെ കിഴക്കന്‍ നഗരമായ ലാഹോറില്‍ തുടര്‍ച്ചയായി സ്‌ഫോടനങ്ങള്‍. ചുരുങ്ങിയത് മൂന്നിടത്തായി സ്‌ഫോടനമുണ്ടായെന്ന് റിപ്പോര്‍ട്ട്. വാള്‍ട്ടന്‍ എയര്‍പോര്‍ട്ടിന് സമീപവും സ്‌ഫോടനമുണ്ടായതായാണ സൂചന.  

വാള്‍ട്ടന്‍ എയര്‍പോര്‍ട്ടിന് സമീപത്തെ ഗോപാല്‍ നഗര്‍, നസീറാബാദ് ഏരിയയിലാണ് സ്‌ഫോടനങ്ങള്‍ ഉണ്ടായതെന്ന് പാക് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആദ്യ സ്‌ഫോടനത്തിന് പിന്നാലെ സൈറണ്‍ ശബ്ദം ഉയര്‍ന്നു. ഇതിന് പിന്നാലെയാണ് തുടര്‍ സ്‌ഫോടനങ്ങള്‍ ഉണ്ടായത്. സ്‌ഫോടനത്തിന് പിന്നാലെ വലിയ തോതില്‍ പുക ഉയരുന്നതിന്റെയും ജനങ്ങള്‍ വീടുകളില്‍ നിന്ന് ഇറങ്ങി ഓടുന്നതിന്റെയും ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.

സ്‌ഫോടനത്തിന്റെ ആളപായോ നാശനഷ്ടമോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വെടിവച്ചിട്ട ആറടി നീളമുള്ള ഡ്രോണ്‍ പൊട്ടിത്തെറിച്ചതാകാമെന്ന് പൊലിസ് വൃത്തങ്ങള്‍ പറയുന്നത്.

അതേസമയം, പാകിസ്ഥാന്‍ കൂടുതല്‍ സേനയെ ലാഹോറിലെത്തിച്ചിട്ടുണ്ട്. ലാഹോറിനു അടുത്തുള്ള കേന്ദ്രങ്ങളിളെല്ലാം പാക് സേന സാന്നിധ്യം കൂട്ടിയെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതിനിടെ ബലൂചിസ്താനില്‍ രണ്ട് വ്യത്യസ്ത ആക്രമണങ്ങളില്‍ 14 പാകിസ്ഥാന്‍ സൈനികരെ കൊലപ്പെടുത്തിയെന്ന് അവകാശപ്പെട്ട് ബലൂചിസ്താന്‍ ലിബറേഷന്‍ ആര്‍മി (ബിഎല്‍എ) രംഗത്തെത്തി. 
 
26 പേര്‍ കൊല്ലപ്പെട്ട പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യന്‍ സൈന്യം ബുധനാഴ്ച നല്‍കിയ കനത്ത തിരിച്ചടിയില്‍ പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തിരുന്നു. 'ഓപറേഷന്‍ സിന്ദൂര്‍' എന്ന് പേരിട്ട 25 മിനിറ്റ് നീണ്ട സംയുക്ത സൈനിക നടപടിയില്‍ ഒമ്പത് ഭീകര കേന്ദ്രങ്ങളെയാണ് ലക്ഷ്യമിട്ടത്. പഹല്‍ഗാമില്‍ ഭീകരാക്രമണം നടന്ന് 14 ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു ഇന്ത്യയുടെ തിരിച്ചടി.

ജമ്മുകശ്മിരിലെ പഹല്‍ഗാമില്‍ കുടുംബത്തോടൊപ്പമെത്തിയ വിനോദ സഞ്ചാരികളെ ഏപ്രില്‍ 22നു കൂട്ടക്കൊലചെയ്ത ഭീകരര്‍ക്ക് കൃത്യം പതിനഞ്ചാം ദിവസമായിരുന്നു ഇന്ത്യയുടെ അതിശക്ത തിരിച്ചടി. ബുധനാഴ്ച പുലര്‍ച്ചെ ഇന്ത്യയുടെ നാവിക, കര, വ്യോമസേനകള്‍ ഒന്നിച്ച് നടത്തിയ ആക്രമണത്തില്‍പാക് അധീന കശ്മിരിലെ ഭീകര ക്യാംപുകള്‍ തന്നെയാണ് തകര്‍ത്തതെന്ന് തെളിയിക്കുന്ന ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. കേന്ദ്രങ്ങള്‍ പൂര്‍ണമായും തകര്‍ന്നുവെന്ന് ചിത്രങ്ങളില്‍ നിന്ന് മനസ്സിലാക്കാം. കൊളറാഡോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മസാര്‍ ടെക്‌നോളജീസ് ആണ് ഇന്ത്യന്‍ സൈന്യത്തിന്റെ ആക്രമണത്തിന് മുമ്പും ശേഷവുമുള്ള ഉപഗ്രഹ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

പഹല്‍ഗാമില്‍ പുരുഷന്‍മാരെ തെരഞ്ഞുപിടിച്ച് ഭീകരര്‍ വെടിവച്ചുകൊന്നതോടെ വിധവകളായ രണ്ട് ഡസനോളം വനിതകള്‍ക്കുള്ള ആദരവായി 'ഓപറേഷന്‍ സിന്ദൂര്‍' എന്ന പേരില്‍ നടത്തിയ പ്രത്യാക്രമണത്തില്‍ ലഷ്‌കര്‍ കമാന്‍ഡര്‍മാര്‍ ഉള്‍പ്പെടെ 70ലേറെ പേര്‍ കൊല്ലപ്പെട്ടു. 60 പേര്‍ക്കു പരുക്കുണ്ട്. ഇന്ത്യയുടെ അഞ്ച് വിമാനങ്ങള്‍ വീഴ്ത്തിയതായി പാകിസ്ഥാന്‍ അവകാശപ്പെട്ടു. എന്നാല്‍ ഇക്കാര്യം ഇന്ത്യ തള്ളി.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാക്സിൻ എടുത്തിട്ടും പേവിഷബാധ; കണ്ണൂരിൽ അഞ്ച് വയസ്സുകാരൻ ​ഗുരുതരാവസ്ഥയിൽ

Kerala
  •  5 days ago
No Image

ദുബൈയെ ആഗോള സാംസ്കാരിക, കലാ കേന്ദ്രമായി ഉയർത്താൻ ലക്ഷ്യം; 'ദുബൈ ഓർക്കസ്ട്ര' പദ്ധതിക്ക് ഷെയ്ഖ് ഹംദാന്റെ അംഗീകാരം

uae
  •  5 days ago
No Image

ലഹരിവിരുദ്ധ പോരാട്ടം ശക്തമാക്കുമെന്ന് മുഖ്യമന്ത്രി; രാജ്ഭവനെ ആർഎസ്എസ് ശാഖാ നിലവാരത്തിലേക്ക് താഴ്ത്തരുത്

Kerala
  •  5 days ago
No Image

ഇറാന്റെ കാലു പിടിച്ച് ലോക രാജ്യങ്ങൾ: ചർച്ചകൾക്ക് വൈകരുത്, ആണവായുധം തേടുന്നില്ലെന്ന് ഉറപ്പും നൽകണം  

International
  •  5 days ago
No Image

രണ്ട് രാജ്യങ്ങളിലേക്കുള്ള ഉള്ള സര്‍വിസുകള്‍ ജൂണ്‍ 27 വരെ റദ്ദാക്കിയതായി ​ഗൾഫ് എയർ

bahrain
  •  5 days ago
No Image

പാകിസ്ഥാനികളുടെ കൊലയാളി; പാക് സൈനിക മേധാവി അസിം മുനീറിനെതിരെ യുഎസിൽ പാക് പ്രവാസികളുടെ പ്രതിഷേധം

International
  •  5 days ago
No Image

സംസ്ഥാനത്ത് മഴ തുടരും; കുട്ടനാട് താലൂക്കില്‍ നാളെ അവധി

Kerala
  •  5 days ago
No Image

2025 ലെ ലോകത്തിലെ നാലാമത്തെ മികച്ച എയർലൈൻ; സ്‌കൈട്രാക്‌സ് അവാർഡുകളിൽ ഒന്നിലധികം വിഭാ​ഗങ്ങളിൽ പുരസ്കാര തിളക്കവുമായി എമിറേറ്റ്സ്

uae
  •  5 days ago
No Image

ഹണിമൂൺ കൊലപാതക കേസിൽ നിർണായക വഴിത്തിരിവ്; മൊബൈൽ ഡാറ്റ കണക്ഷൻ ഓൺ ചെയ്തത് കേസിൽ നിർണായക തെളിവ്

National
  •  5 days ago
No Image

ഹിജ്‌റ വര്‍ഷാരംഭം: ജൂണ്‍ 26ന് കുവൈത്തില്‍ പൊതു അവധി

Kuwait
  •  5 days ago