HOME
DETAILS

അബൂദബി ഇനി കളറാകും; യാസ് ഐലൻഡിൽ പുതിയ ഡിസ്നി തീം പാർക്ക്

  
May 08 2025 | 09:05 AM

Abu Dhabi to Get Colorful New Disney Theme Park Coming to Yas Island

അബൂദബിയിലെ യാസ് ഐലൻഡിൽ പുതിയ തീം പാർക്ക് നിർമ്മിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് വാൾട്ട് ഡിസ്നി കമ്പനി. മിരാൾ കമ്പനിയുമായി സഹകരിച്ചാണ് ഈ പ്രോജക്റ്റ് നടപ്പാക്കുന്നത്. പശ്ചിമേഷ്യൻ പ്രദേശത്തെ ആദ്യത്തെ ഡിസ്നി തീം പാർക്കായിരിക്കും ഇത്.

അബൂദബി കൾച്ചർ ആൻഡ് ടൂറിസം വകുപ്പ് ചെയർമാൻ മുഹമ്മദ് ഖലീഫ അൽ മുബാറക്കും ഡിസ്നി സി.ഇ.ഒ. ബോബ് ഐഗറും ചേർന്നാണ് ഈ പദ്ധതി ഔദ്യോഗികമായി അവതരിപ്പിച്ചത്. അബൂദബി യുവരാജാവും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ സാന്നിധ്യത്തിലാണ് ഈ പ്രഖ്യാപനം നടന്നത്.

ആഗോളതലത്തിൽ ഇത് ഡിസ്നിയുടെ ഏഴാമത്തെ തീം പാർക്കായിരിക്കും. നിലവിൽ കാലിഫോർണിയ, ഫ്ലോറിഡ, ടോക്കിയോ, പാരീസ്, ഹോങ്കോങ്, ഷാങ്ഹായ് എന്നിവിടങ്ങളിൽ ഡിസ്നിക്ക് തീം പാർക്കുകൾ ഉണ്ട്.

ഈ പുതിയ തീം പാർക്ക് യുഎഇയുടെ വിനോദസഞ്ചാര മേഖലയിൽ വിപ്ലവകരമായ മാറ്റം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പദ്ധതി പൂർത്തിയാകുമ്പോൾ പശ്ചിമേഷ്യ, ആഫ്രിക്ക, ഇന്ത്യ, ഏഷ്യ, യൂറോപ്പ് എന്നിവിടങ്ങളിൽ നിന്ന് വിനോദ സഞ്ചാരികളുടെ ഒഴുക്ക് ഉണ്ടാകുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്.

Abu Dhabi is set to become even more vibrant with a brand-new Disney-themed park coming to Yas Island. Stay tuned for magical experiences, thrilling rides, and unforgettable family entertainment in the heart of the UAE! 🎢✨ #DisneyMagic #UAEtourism

 

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാർക്കിംഗ് ഫീസിനെച്ചൊല്ലി തർക്കം; രബീന്ദ്ര മെമ്മോറിയൽ മ്യൂസിയത്തിന് നേരെ ആക്രമണം 

International
  •  3 days ago
No Image

മുണ്ടക്കൈ,ചൂരൽമല ദുരിതബാധിതരുടെ വായ്പ എഴുതിത്തള്ളൽ അസാധ്യം; ശുപാർശ ചെയ്യാനുള്ള അധികാരം നഷ്ടപ്പെട്ടുവെന്ന് കേന്ദ്രം ഹൈക്കോടതിയിൽ

National
  •  3 days ago
No Image

പുതിയ യുഎഇ ദിര്‍ഹം ചിഹ്നം; ചെയ്യേണ്ടതും ചെയ്യരുതാത്തതും, എങ്ങനെ ഉപയോഗിക്കണമെന്നതിനെക്കുറിച്ചുള്ള പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍

uae
  •  3 days ago
No Image

പൗരന്മാര്‍ക്ക് മാത്രമല്ല ഇനിമുതല്‍ യുഎഇ റെസിഡന്‍സി വിസയുള്ള പ്രവാസികള്‍ക്കും അര്‍മേനിയയില്‍ വിസ ഫ്രീ എന്‍ട്രി

uae
  •  3 days ago
No Image

ദേശീയപാത 66-ലെ നിർമാണത്തിൽ ​ഗുരുതര വീഴ്ച: കരാറുകാർക്ക് രണ്ടുവർഷ വിലക്കും പൂർണ നഷ്ടപരിഹാരവും - നിതിൻ ഗഡ്കരി

National
  •  3 days ago
No Image

സ്കൂൾ സമയമാറ്റം പിൻവലിക്കാൻ ഹൈക്കോടതി അനുമതി വേണം; ഏതെങ്കിലും വിഭാ​ഗത്തിന് ബുദ്ധിമുട്ടുണ്ടെങ്കിൽ പരിഹരിക്കാം, പരാതി വരട്ടെയെന്ന് - മന്ത്രി വി ശിവൻകുട്ടി 

Kerala
  •  3 days ago
No Image

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: പിവി അൻവർ യുഡിഎഫിന്റെയും എൽഡിഎഫിന്റെയും വോട്ടുകൾ പിടിക്കും, ഷൗക്കത്തിന് നേരിയ മുൻതൂക്കം - കെ മുരളീധരൻ

Kerala
  •  3 days ago
No Image

13 സ്റ്റേഷനുകളിലെ ഗതാഗത, കുറ്റകൃത്യ സംവിധാനങ്ങള്‍ നവീകരിക്കാന്‍ ദുബൈ പൊലിസ്

uae
  •  3 days ago
No Image

വന്യമൃഗ നിയന്ത്രണത്തിന് അധികാര പരിമിതി: കേന്ദ്ര മന്ത്രാലയത്തിന്റെ മറുപടിയിൽ കേരളത്തിന് തിരിച്ചടി

Kerala
  •  3 days ago
No Image

'പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തൊട്ടുകൂടാത്തവര്‍, ഇന്ന് അവരില്‍പ്പെട്ട ഒരാള്‍ ഇന്ത്യയുടെ ചീഫ് ജസ്റ്റിസ്'; ഓക്‌സ്‌ഫോര്‍ഡിലെ പ്രസംഗത്തില്‍ ജാതീയതയുടെ ക്രൂരത തുറന്നുപറഞ്ഞ് ബി.ആര്‍ ഗവായ്

National
  •  3 days ago