HOME
DETAILS

ബുംറയൊന്നുമല്ല, ടെസ്റ്റിൽ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനാവേണ്ടത് അവനാണ്‌: ഇന്ത്യൻ ഇതിഹാസം

  
May 08 2025 | 10:05 AM

Former Indian cricketer Navjot Singh Sidhu has named the player who could become the new captain of the Indian Test team

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ കഴിഞ്ഞദിവസം ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. രോഹിത്തിന് പകരക്കാരനായി ഇന്ത്യൻ ടെസ്റ്റ് ടീമിനെ നയിക്കുക ആരാണെന്നുള്ള ചോദ്യങ്ങളാണ് ഇപ്പോൾ ഉയർന്നു നിൽക്കുന്നത്. ഇപ്പോൾ ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനാവാൻ സാധിക്കുന്ന താരം ആരാണെന്ന് പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ താരം നവജ്യോത് സിംഗ് സിദ്ധു. ശുഭ്മാൻ ഗില്ലിനെയാണ് മുൻ ഇന്ത്യൻ താരം അടുത്ത ക്യാപ്റ്റനാവൻ പിന്തുണച്ചത്. ഐ‌പി‌എല്ലിൽ ഗുജറാത്ത് ടൈറ്റൻസിന്റെ ക്യാപ്റ്റനായി ഗിൽ നടത്തുന്ന തകർപ്പൻ പ്രകടനങ്ങളെക്കുറിച്ചും  നവജ്യോത് സിംഗ് സിദ്ധു സംസാരിച്ചു. 

''ഗിൽ ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനാകണം. ഐപിഎല്ലിൽ ഗുജറാത്തിനെ മികച്ച രീതിയിൽ നയിക്കുന്നതിനാൽ ഞാൻ ഗില്ലിനെയാണ് പിന്തുണക്കുന്നത്. ടീമിന്റെ മുഖ്യ പരിശീലകൻ ആശിഷ് നെഹ്‌റയുമായി അദ്ദേഹം മികച്ചൊരു പങ്കാളിത്തമാണ് സ്ഥാപിച്ചത്'' നവജ്യോത് സിംഗ് സിദ്ധു പറഞ്ഞു. 

ഏകദിനത്തിലും ടി-20യിലും ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റനായി ഗിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസ് ഗില്ലിന്റെ കീഴിൽ മികച്ച മുന്നേറ്റമാണെന്ന് നടത്തുന്നത്. 11 മത്സരങ്ങളിൽ നിന്ന് എട്ട് ജയവും മൂന്ന് തോൽവിയും അടക്കം 16 പോയിന്റോടെ ഒന്നാം സ്ഥാനത്താണ് ഗുജറാത്ത്. 

രോഹിത്തിന് പകരം ഇന്ത്യയുടെ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനാവാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള താരങ്ങളിൽ ഒരാൾ ബുംറയാണ്. ബുംറ മൂന്ന് ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യയെ നയിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ ബോഡർ ഗവാസ്‌കർ ട്രോഫിയിൽ ബുംറയുടെ കീഴിൽ ഇന്ത്യ 295 റൺസിന്റെ തകർപ്പൻ വിജയവും സ്വന്തമാക്കിയിരുന്നു. എന്നാൽ ഇടക്കിടക്കിടെയുള്ള പരുക്കാണ് ബുംറക്ക് തിരിച്ചടിയാവുന്നത്. 

ഐപിഎൽ കഴിഞ്ഞാൽ ഇന്ത്യൻ ക്രിക്കറ്റ്‌ ടീം ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ്‌ പരമ്പരയാണ് കളിക്കുക. ജൂണിലും ഓഗസ്റ്റിലുമായാണ് ഈ പരമ്പര നടക്കുന്നത്. അഞ്ച് ടെസ്റ്റുകളാണ് ഇന്ത്യ ഇംഗ്ലണ്ടിനെതിരെ കളിക്കുക. 

Former Indian cricketer Navjot Singh Sidhu has named the player who could become the new captain of the Indian Test team



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

"ഇസ്റാഈൽ, മാധ്യമപ്രവർത്തകരുടെ കൊലയാളി ": ഇറാൻ സ്റ്റേറ്റ് ടിവി ആക്രമണത്തിന് പിന്നാലെ ഇറാന്റെ രൂക്ഷ വിമർശനം 

International
  •  a day ago
No Image

സാങ്കേതിക തകരാറെന്ന് സംശയം എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി

National
  •  a day ago
No Image

തുടർച്ചയായ ആക്രമണങ്ങൾ; ടെഹ്റാനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു; വിദ്യാർത്ഥികളും സംഘത്തിൽ

International
  •  a day ago
No Image

ഇസ്റാഈലിന് വഞ്ചനാപരമായ ലക്ഷ്യങ്ങൾ; ഇറാൻ ആക്രമണത്തിന് പിന്നിൽ സമഗ്രമായ ഉദ്ദേശ്യമെന്ന് തുർക്കി പ്രസിഡന്റ്

International
  •  a day ago
No Image

റോഡിലൂടെ നടക്കുന്നതിനിടെ പിന്നില്‍ നിന്നും ഒരു ശബ്ദം; ബുള്‍ഡോസറില്‍ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ട് യുവാവ്: വീഡിയോ വൈറല്‍  

Saudi-arabia
  •  a day ago
No Image

ശക്തമായ മഴ; വിവിധ ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ(17-6-2025) അവധി

Kerala
  •  2 days ago
No Image

ഹോർമുസ് കടലിടുക്കിലെ സംഘർഷം: ആഗോള എണ്ണ വ്യാപാരം പ്രതിസന്ധിയിൽ, ചരക്ക് നിരക്കുകൾ കുതിക്കുന്നു

International
  •  2 days ago
No Image

ഐപിഎല്ലിനിടെ ഫ്ലഡ്‌ലൈറ്റുകൾ ഹാക്ക് ചെയ്തതായി പാക് മന്ത്രിയുടെ വാദം; പൊങ്കാലയിട്ട് ക്രിക്കറ്റ് ഫാൻസ്

International
  •  2 days ago
No Image

ഇറാന്‍-ഇസ്‌റാഈല്‍ സംഘര്‍ഷത്തില്‍ കുടുങ്ങി സിഐഎസ് രാജ്യങ്ങളിലേക്ക് പോയ യുഎഇ പ്രവാസികള്‍; മടക്കയാത്രക്ക് അധികം നല്‍കേണ്ടി വരുന്നത് ആയിരത്തിലധികം ദിര്‍ഹം

uae
  •  2 days ago
No Image

ഇസ്റാഈലിലേക്ക് പൗരൻമാർ യാത്ര ചെയ്യരുത്: യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ മുന്നറിയിപ്പ്

International
  •  2 days ago