HOME
DETAILS

ഡ്രോൺ തകർന്ന് വീണ സംഭവം: അന്വേഷണം ആരംഭിച്ച് സുരക്ഷാ ഏജൻസികൾ; ശക്തമായ തിരിച്ചടിക്ക് പിന്നാലെ സുരക്ഷാ നീക്കങ്ങൾ കൂടുതൽ ശക്തിപ്പെടുത്തി ഇന്ത്യ

  
May 08 2025 | 12:05 PM

Drone Crash Near Gujarat Border India Launches Probe and Boosts Security After Pakistan Attack Attempt

ഡൽഹി: ഗുജറാത്തിലെ കച്ച് അതിർത്തിയിൽ ഇന്ന് രാവിലെയാണ് ഒരു ഡ്രോൺ വൈദ്യുതി ലൈനിലിടിച്ച് തകർന്ന് നിലത്തു വീണ സംഭവത്തെ തുടർന്നാണ് സുരക്ഷാ ഏജൻസികൾ അന്വേഷണം ആരംഭിച്ചത്. അതിർത്തി രക്ഷാസേന, ഇന്ത്യൻ വ്യോമസേന, പൊലീസ് തുടങ്ങിയ സൈനിക വിഭാഗങ്ങൾ ഉടൻ സ്ഥലത്തെത്തി പരിശോധന നടത്തി. ഡ്രോൺ ഇന്ത്യയുടേതാണോ പാകിസ്ഥാന്റേതാണോ എന്നത് ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. സംഭവം നടന്നത് ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിൽ നിന്ന് ഏകദേശം 40 കിലോമീറ്റർ അകലെയാണ്.

ഇതേസമയം, ഇന്ന് പാകിസ്ഥാന്റെ ഭാഗത്ത് നിന്നും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്കായി ആക്രമണ ശ്രമങ്ങൾ നടന്നതായി അധികൃതർ വ്യക്തമാക്കി. ഡ്രോണുകളും മിസൈലുകളും ഉൾപ്പെടെയുള്ള സാങ്കേതിക ഉപകരണങ്ങളാണ് ആക്രമണത്തിനായി ഉപയോഗിച്ചത്. പക്ഷേ ഇന്ത്യ ഈ ശ്രമങ്ങൾ വിജയകരമായി ചെറുത്തുനിർത്തുകയും ശക്തമായ തിരിച്ചടിക്ക് തുടക്കമിടുകയും ചെയ്തു.

ഇന്ത്യൻ സായുധസേന നടത്തിയ തിരിച്ചടിയിൽ പാകിസ്ഥാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾതകർത്തു. രാജ്യത്തെ നിരവധി റഡാർ സംവിധാനങ്ങൾ തകർത്തതായി പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. ജമ്മു കശ്മീർ, പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത് തുടങ്ങിയ അതിർത്തി സംസ്ഥാനങ്ങളിലാണ് ആക്രമണ ശ്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്.

ഈ സാഹചര്യത്തിൽ കച്ച് മേഖലയിൽ തകർന്നുവീണ ഡ്രോൺ സംഭവത്തെ കനത്ത ഗൗരവത്തോടെ എടുത്ത് കേന്ദ്ര ആഭ്യന്തര വകുപ്പ് നേരിട്ടാണ് മേൽനോട്ടം വഹിക്കുന്നത്. അതിർത്തിയിലെ സുരക്ഷാ നീക്കങ്ങൾ കൂടുതൽ ശക്തിപ്പെടുത്തിയതായി സൈനിക വൃത്തങ്ങൾ അറിയിച്ചു.

A drone crashed near the Gujarat border after hitting a power line, triggering a security probe. The incident follows Pakistan’s failed attack attempt, with India launching a strong counterstrike and enhancing border security.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകത്തിലെ ഏറ്റവും വലിയ ഗ്യാസ് ഫീൽഡുകളിലൊന്നിൽ ഇസ്റാഈൽ ഡ്രോൺ ആക്രമണം; വൻ സ്ഫോടനവും തീപിടിത്തവും; നിയന്ത്രണവിധേയമെന്ന് ഇറാൻ

International
  •  12 minutes ago
No Image

ഫൈനലിൽ ആദ്യ തോൽവി; ഓസ്‌ട്രേലിയക്കാരന്റെ കിരീടവേട്ട അവസാനിപ്പിച്ച് ബവുമയുടെ സൗത്ത് ആഫ്രിക്ക

Cricket
  •  an hour ago
No Image

ഇസ്റാഈൽ വ്യോമാക്രമണത്തിൽ പരുക്കേറ്റ ഖാംനഈയുടെ ഉപദേശകൻ അലി ഷംഖാനി മരിച്ചു; റിപ്പോർട്ട്

International
  •  an hour ago
No Image

ഇസ്റാഈൽ-ഇറാൻ ആക്രമണം; പശ്ചിമേഷ്യയിലെ നിർണായക സമാധാന ചർച്ചകൾ തകർന്നു, ലോകം ആശങ്കയിൽ

International
  •  2 hours ago
No Image

സ്കൂളിൽ വിദ്യാർത്ഥിനികളെ പൂട്ടിയിട്ട് ശിക്ഷിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് അധ്യാപിക

Kerala
  •  2 hours ago
No Image

ഇറാൻ-ഇസ്റാഈൽ സംഘർഷം; ഇന്ത്യയ്ക്ക് ആശങ്ക, ജി 7 ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി സമാധാന ആഹ്വാനം നടത്തും

National
  •  3 hours ago
No Image

രക്തത്തിനായുള്ള അവസാന നിമിഷ പാച്ചിൽ അവസാനിക്കുന്നു; സംസ്ഥാനത്ത് ‘ബ്ലഡ്ബാങ്ക് ട്രേസബിലിറ്റി ആപ്ലിക്കേഷൻ’ വരുന്നു

Kerala
  •  3 hours ago
No Image

നിങ്ങൾ റയലിലേക്ക് പോയാൽ മികച്ച താരമായി മാറും: സൂപ്പർതാരത്തോട് റൊണാൾഡോ

Football
  •  3 hours ago
No Image

കെനിയയിലെ വാഹനാപകടം; യെല്ലോ ഫീവർ വാക്സിൻ നിബന്ധനയിൽ ഇളവ്; അഞ്ച് മലയാളികളുടെ മൃതദേഹം നാളെ കൊച്ചിയിൽ എത്തിക്കും

Kerala
  •  4 hours ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം; അടിയന്തര ധനസഹായമായി 25 ലക്ഷം രൂപ നൽകുമെന്ന് ടാറ്റ ഗ്രൂപ്പ് 

National
  •  4 hours ago