HOME
DETAILS

പാകിസ്ഥാന്റെ യുദ്ധവിമാനങ്ങൾ വീഴ്ത്തി ഇന്ത്യ: ഉറിയിൽ പാക് ഷെല്ലാക്രമണം, യുവതി കൊല്ലപ്പെട്ടു

  
Web Desk
May 09 2025 | 01:05 AM

India Shoots Down Pakistan Warplanes Uri Shelling Attack Jammu and Kashmir on High Alert

 

ജമ്മു: പാകിസ്ഥാന്റെ തുടർച്ചയായ പ്രകോപനങ്ങൾക്കിടെ ജമ്മു കശ്മീർ അതിർത്തിയിൽ വീണ്ടും ആക്രമണം. ഇന്ന് പുലർച്ചെ ജമ്മുവിൽ പാക് ഡ്രോണുകൾ ഇന്ത്യൻ സൈന്യം വെടിവെച്ചിട്ടു. തുടർന്ന് വ്യോമപ്രതിരോധ സംവിധാനങ്ങൾ സജ്ജമാക്കി ജമ്മു നഗരത്തിൽ സമ്പൂർണ ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചു. പുലർച്ചെ നാല് മണിക്ക് ശേഷം നടന്ന ഈ ആക്രമണത്തിൽ പാക് ഡ്രോണുകളെ ഇന്ത്യൻ സൈന്യം കൃത്യമായി നിർവീര്യമാക്കി.

അതിനിടെ, വടക്കൻ കശ്മീരിലെ ബാരാമുള്ള ജില്ലയിലെ ഉറിയിൽ പാകിസ്ഥാന്റെ കനത്ത ഷെല്ലാക്രമണത്തിൽ ഒരു യുവതി കൊല്ലപ്പെടുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്നലെ രാത്രി മുതൽ തുടങ്ങിയ ഷെല്ലാക്രമണത്തിൽ വീടുകൾക്ക് നേരെയും ആക്രമണം ഉണ്ടായി. ഇതിന് മറുപടിയായി ഇന്ത്യൻ സൈന്യം ശക്തമായ തിരിച്ചടി നൽകി. രാജൗരിയിലും പാക് സൈനിക പോസ്റ്റുകളിൽ നിന്ന് കനത്ത ഷെല്ലാക്രമണം ഉണ്ടായി. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ വിനോദസഞ്ചാര കേന്ദ്രമായ മുറിയിലും ആക്രമണം റിപ്പോർട്ട് ചെയ്തു.

പാകിസ്ഥാന്റെ തുടർച്ചയായ ആക്രമണങ്ങളെ തുടർന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അടിയന്തര യോഗം വിളിച്ചു. സംയുക്ത സൈനിക മേധാവിയേയും മറ്റ് സൈനിക മേധാവികളെയും വിളിപ്പിച്ച് ചർച്ചകൾ നടത്തി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ പ്രധാനമന്ത്രിയെ കണ്ട് നിലവിലെ സാഹചര്യം വിശദീകരിച്ചു.

പാകിസ്ഥാന്റെ പ്രകോപനങ്ങൾക്ക് മറുപടിയായി ഇന്ത്യ ശക്തമായ തിരിച്ചടി നൽകുന്നു. പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്റെ വീടിന് 20 കിലോമീറ്റർ അടുത്ത് സ്ഫോടനം ഉണ്ടായതായി റിപ്പോർട്ട്. ഇസ്ലാമാബാദ്, സിയാൽകോട്ട്, കറാച്ചി, ലാഹോർ തുടങ്ങിയ പാക് നഗരങ്ങളിൽ ഇന്ത്യ വ്യോമാക്രമണം നടത്തി. നാല് പാക് പോർവിമാനങ്ങളും മൂന്ന് ഡ്രോണുകളും ഇന്ത്യ വീഴ്ത്തി. കറാച്ചി തുറമുഖത്തും ആക്രമണം നടന്നു. പാകിസ്ഥാന്റെ ഒരു എയർഫോഴ്സ് വിമാനം പത്താൻകോട്ടിൽ വെടിവെച്ചിട്ടു. ജനന്ധറിൽ രണ്ട് ഡ്രോണുകളും ഇന്ത്യ തകർത്തു. അതിനിടെ, രണ്ട് പാക് പൈലറ്റുമാർ ഇന്ത്യയുടെ കസ്റ്റഡിയിൽ. ജയ്സാൽമീറിലും അഖ്നൂരിലും നിന്നാണ് ഇവർ പിടിയിലായത്. ആക്രമണത്തിനിടെ വിമാനങ്ങൾ തകർന്നപ്പോൾ ഇവർ പുറത്തേക്ക് ചാടിയതാകാമെന്നാണ് സൂചന.

വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ അമേരിക്കൻ വിദേശകാര്യ സെക്രട്ടറിയുമായി ചർച്ച നടത്തി. സംഘർഷം പരിഹരിക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു. ഹരിയാന, ബീഹാർ, ഡൽഹി, പഞ്ചാബ്, രാജസ്ഥാൻ, ജമ്മു കശ്മീർ, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. പാകിസ്ഥാന്റെ പ്രധാന നഗരങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെട്ട് ഇരുട്ടിലാണ്. കേന്ദ്ര സർക്കാർ സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്. അതിർത്തിയിലെ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഇന്ത്യ ശക്തമായ നിലപാടുമായി മുന്നോട്ട് പോകുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശക്തമായ മഴ; കൊല്ലത്ത് റെയിൽവേ ട്രാക്കിൽ മരം വീണ് തീപിടിത്തം, ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

Kerala
  •  3 days ago
No Image

പൂനെയിൽ പാലം തകർന്ന് മരിച്ചവരുടെ എണ്ണം നാലായി: കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി 

National
  •  3 days ago
No Image

ഇറാൻ-ഇസ്റാഈൽ സംഘർഷം; ഇന്ത്യയിൽ എണ്ണ വില ഉയർന്നേക്കുമോ?

International
  •  3 days ago
No Image

കോവിഡ് ബാധിതയായ 27കാരി പ്രസവത്തിനു പിന്നാലെ മ രിച്ചു; കുഞ്ഞിന് ഒരു ദിവസം പ്രായം

National
  •  3 days ago
No Image

ഭാര്യയുടെ സോപ്പ് എടുത്ത് കുളിച്ച ഭർത്താവ് അറസ്റ്റിൽ: വഴക്കുകൾ ഉണ്ടാകുമ്പോൾ ഭാര്യ പലപ്പോഴും പൊലീസിനെ വിളിക്കാറുണ്ട്; ഇത്ര പ്രതീക്ഷിച്ചില്ലെന്ന് ഭർത്താവ് 

National
  •  3 days ago
No Image

കനത്ത മഴ: കേരളത്തിലെ 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  3 days ago
No Image

ഇസ്റാഈലിൽ സംഘർഷം രൂക്ഷം: അനാവശ്യ സഞ്ചാരം ഒഴിവാക്കണമെന്ന മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി; ഹെൽപ് ലൈൻ നമ്പറുകൾ ഇവ

International
  •  3 days ago
No Image

ബെഞ്ചമിൻ നെതന്യാഹുവിന്റെ വസതിയെ ലക്ഷ്യമിട്ട് മിസൈൽ ആക്രമണം: പുതിയ തരംഗത്തിന്റെ തുടക്കമെന്ന് ഇറാൻ  

International
  •  3 days ago
No Image

അമേരിക്കൻ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ല; 36 രാജ്യങ്ങൾക്ക് കൂടി പ്രവേശന വിലക്ക് ഏർപ്പെടുത്താൻ ട്രംപ് ഭരണകൂടം ഒരുങ്ങുന്നു

International
  •  3 days ago
No Image

അതി തീവ്ര മഴ: കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  3 days ago