HOME
DETAILS

ഹജ്ജ് തീർഥാടന ക്യാംപ്: സംസ്ഥാനതല ഉദ്ഘാടനം ഇന്ന്; ലഗേജ് ഭാരം കുറച്ചത് തീർഥാടകരെ വലയ്ക്കുന്നു

  
Web Desk
May 09 2025 | 02:05 AM

Hajj Pilgrimage Camp Chief Minister to Inaugurate Today Reduced Luggage Limit Troubles Pilgrims

 

കണ്ണൂർ: ഹജ്ജ് ക്യാംപിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് കണ്ണൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വൈകിട്ട് മൂന്നിന് കണ്ണൂർ വിമാനത്താവളത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി വി. അബ്ദുറഹ്മാൻ അധ്യക്ഷനാകും. കണ്ണൂർ വിമാനത്താവളത്തോട് ചേർന്ന് അനുവദിച്ച ഹജ്ജ് ഹൗസിന്റെ ശിലാസ്ഥാപനവും മുഖ്യമന്ത്രി നിർവഹിക്കും. ഇത്തവണ കണ്ണൂരിൽ നിന്ന് 4979 ഹജ്ജ് തീർഥാടകർ യാത്ര തിരിക്കും. മെയ് 11 മുതൽ 29 വരെ 28 വിമാന സർവിസുകൾ കണ്ണൂരിൽ നിന്ന് ഉണ്ടാകും. ആദ്യ വിമാനം 11ന് രാവിലെ 10 മണിക്ക് പുറപ്പെടും. ആദ്യ വിമാനത്തിൽ യാത്ര ചെയ്യേണ്ടവർ നാളെ രാവിലെ 10ന് ഹജ്ജ് ക്യാംപിൽ റിപ്പോർട്ട് ചെയ്യണം.

വിമാനത്താവളത്തിന്റെ മൂന്നാം ഗെയിറ്റിന് സമീപം ഒരു ഏക്കർ ഭൂമിയിൽ കിൻഫ്രയുടെ സഹകരണത്തോടെ ഹജ്ജ് ഹൗസ് നിർമിക്കും. തീർഥാടന കാലത്ത് ഹജ്ജ് യാത്രികർക്കും മറ്റു സമയങ്ങളിൽ മൾട്ടി-പർപ്പസ് ആവശ്യങ്ങൾക്കും ഉപയോഗിക്കാവുന്ന വിധത്തിലാണ് ഹജ്ജ് ഹൗസ് രൂപകൽപ്പന ചെയ്യുന്നത്. ഉദ്ഘാടന ചടങ്ങിൽ 3000-ലധികം പേർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. തീർഥാടകർക്കും ഒപ്പമെത്തുന്നവർക്കും വേണ്ടി വിപുലമായ ഒരുക്കങ്ങൾ നടത്തിയിട്ടുണ്ട്. ചടങ്ങിനെത്തുന്ന വാഹനങ്ങൾക്ക് ടോൾ ഒഴിവാക്കിയിട്ടുണ്ട്. മട്ടന്നൂർ, അഞ്ചരക്കണ്ടി, ചാലോട് എന്നിവിടങ്ങളിൽ നിന്ന് ഉച്ചയ്ക്ക് ശേഷം വാഹന സൗകര്യവും ലഭ്യമാകും.

കഴിഞ്ഞ വർഷം 9 വിമാന സർവിസുകളിലായി 3208 തീർഥാടകർ കണ്ണൂരിൽ നിന്ന് യാത്ര തിരിച്ചിരുന്നു. മികച്ച സൗകര്യങ്ങളും സേവനവുമാണ് തീർഥാടകരുടെ എണ്ണം വർധിക്കാൻ കാരണമെന്ന് സംഘാടകർ വ്യക്തമാക്കി. കെ.കെ. ശൈലജ എം.എൽ.എ, മട്ടന്നൂർ നഗരസഭാ ചെയർമാൻ എൻ. ഷാജിത്ത്, ഹജ്ജ് കമ്മിറ്റി അംഗങ്ങളായ പി.പി മുഹമ്മദ് റാഫി, ശംസുദ്ധീൻ അരിഞ്ചിറ, മീഡിയ കമ്മിറ്റി ചെയർമാൻ ടി. ഷബ്ന എന്നിവർ വാർത്താസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചു.

കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള ഹജ്ജ് സർവിസുകൾ നാളെ മുതൽ ആരംഭിക്കും. എന്നാൽ, ആദ്യത്തെ രണ്ട് വിമാനങ്ങളിലെ തീർഥാടകർക്ക് അനുവദിച്ച ലഗേജ് എയർ ഇന്ത്യ എക്സ്പ്രസ് 10 കിലോ കുറച്ചു. ശനിയാഴ്ച പുലർച്ചെ 1.10നും വൈകിട്ട് 4.30നും പുറപ്പെടുന്ന വിമാനങ്ങളിൽ 30 കിലോ ലഗേജ് (15 കിലോ വീതം രണ്ട് ബാഗുകൾ) മാത്രമേ അനുവദിക്കൂ. ഏഴ് കിലോ ഹാൻഡ് ബാഗും അനുവദനീയമാണ്. നേരത്തെ 40 കിലോ ലഗേജും ഏഴ് കിലോ ഹാൻഡ് ബാഗും അനുവദിച്ചിരുന്നു. അതിർത്തി പ്രശ്നങ്ങൾ മൂലം വിമാന സർവിസുകൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണമാണ് ലഗേജ് കുറയ്ക്കാൻ കാരണമെന്ന് അധികൃതർ വ്യക്തമാക്കി. തുടർന്നുള്ള ദിവസങ്ങളിലെ ലഗേജ് വിവരങ്ങൾ എയർലൈനിൽ നിന്ന് ലഭിക്കുന്ന മുറയ്ക്ക് തീർഥാടകരെ അറിയിക്കും.

ഈ അവസാന നിമിഷ മാറ്റം തീർഥാടകരെ പ്രയാസത്തിലാക്കിയിരിക്കുകയാണ്. ഒരുക്കിവച്ച ലഗേജുകൾ വീണ്ടും പാക്ക് ചെയ്യേണ്ട സ്ഥിതിയാണ്. കരിപ്പൂർ ഹജ്ജ് ക്യാംപ് ഇന്ന് ആരംഭിക്കും. ആദ്യ സംഘം ഇന്ന് രാവിലെ 9ന് ക്യാംപിലെത്തും. ശനിയാഴ്ച പുലർച്ചെ 1.10ന് 172 തീർഥാടകർ (77 പുരുഷന്മാർ, 95 സ്ത്രീകൾ) ജിദ്ദയിലേക്ക് യാത്ര തിരിക്കും. വൈകിട്ട് 4.30ന് പുറപ്പെടുന്ന രണ്ടാമത്തെ വിമാനത്തിൽ 173 തീർഥാടകർ (87 പുരുഷന്മാർ, 86 സ്ത്രീകൾ) യാത്ര ചെയ്യും. ക്യാംപിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 7ന് മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിക്കും.

തീർഥാടകർ എയർപോർട്ടിലെ പില്ലർ നമ്പർ 5ൽ എത്തി ലഗേജ് കൈമാറണം. ഇവിടെ എയർ ഇന്ത്യ എക്സ്പ്രസ് കൗണ്ടറിൽ പേര്, കവർ നമ്പർ, യാത്രാ തീയതി, വിമാന നമ്പർ എന്നിവ രേഖപ്പെടുത്തിയ കളർ ബാഡ്ജ് നൽകും. തീർഥാടകരെ പ്രത്യേക വാഹനത്തിൽ ക്യാംപിലെത്തിക്കും. ഹജ്ജ് ഹൗസിൽ വിശ്രമത്തിനായി പന്തൽ, ഭക്ഷണം, പ്രാർഥന, താമസം എന്നിവയ്ക്ക് പ്രത്യേക സൗകര്യങ്ങൾ, പുരുഷന്മാർക്കും സ്ത്രീകൾക്കും വേറെ വേറെ ഒരുക്കിയിട്ടുണ്ട്. വൊളന്റിയർമാരും സഹായത്തിനുണ്ടാകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആധാറും ഒടിപിയും നിർബന്ധം; ഇല്ലെങ്കിൽ തത്കാൽ ടിക്കറ്റ് റിസർവേഷൻ ബുക്കിംഗ് നടക്കില്ല

National
  •  3 days ago
No Image

മതപഠനം നടത്തുന്ന പന്ത്രണ്ട് ലക്ഷത്തോളം വിദ്യാര്‍ത്ഥികളെ ബാധിക്കും; സ്‌കൂള്‍ സമയമാറ്റത്തില്‍ മുഖ്യമന്ത്രിയെ ഇരുത്തികൊണ്ട് സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങളുടെ ഓര്‍മ്മപ്പെടുത്തല്‍

Kerala
  •  3 days ago
No Image

മകനെ രക്ഷപ്പെടാന്‍ അനുവദിച്ചില്ല; ഭയന്നുവിറച്ച മക്കളുമായി ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി യുവാവ്

National
  •  3 days ago
No Image

മലാപ്പറമ്പ് സെക്‌സ് റാക്കറ്റ് കേസില്‍ രണ്ട് പൊലിസുകാര്‍ പ്രതികള്‍; സംഘത്തിലെ മുഖ്യ കണ്ണിയുമായി അടുത്ത ബന്ധം

Kerala
  •  3 days ago
No Image

കോഴിക്കോട് പന്തീരങ്കാവില്‍ സ്വകാര്യ ബാങ്ക് ജീവനക്കാരനില്‍ നിന്നും 40 ലക്ഷം രൂപയടങ്ങിയ ബാഗ് കവര്‍ന്നു;  പ്രതിക്കായി തിരച്ചില്‍ ഊര്‍ജിതം

Kerala
  •  3 days ago
No Image

വിനോദസഞ്ചാരികളുടെ പറുദീസയായി ദുബൈ; ബലിപെരുന്നാള്‍ അവധിക്കാലത്ത് മാത്രം വരവേറ്റത് ആറുലക്ഷത്തിലധികം സന്ദര്‍ശകരെ

uae
  •  3 days ago
No Image

UAE Pravasi Death: മകളുടെ വിവാഹത്തിന് നാട്ടിലേക്ക് വരാനിരിക്കെ താമസസ്ഥലത്ത് കുഴഞ്ഞുവീണ് മരണം; അൻവർ സാദത്തിൻ്റെ നിര്യാണത്തിൽ തേങ്ങി പ്രവാസികൾ, അബൂദബി മാളിലെ കടകൾ അടച്ചു

uae
  •  3 days ago
No Image

3000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍

National
  •  3 days ago
No Image

എംഎസ്‌സി എൽസ 3 കപ്പൽ മറിഞ്ഞതിൽ കേസെടുത്ത് കേരളം; ഉടമ ഒന്നാം പ്രതി, ഷിപ്പ് മാസ്റ്റർ രണ്ടാം പ്രതി

Kerala
  •  3 days ago
No Image

കപ്പലിലെ തീ ഇനിയും അണയ്ക്കാനായില്ല; കോരിച്ചൊരിയുന്ന മഴയിലും തീ ആളിപ്പടരുന്നു, ശ്രമം തുടർന്ന് നേവിയും കോസ്റ്റ് ഗാർഡും

Kerala
  •  3 days ago