HOME
DETAILS

ജമ്മു സര്‍വ്വകലാശാലക്ക് നേരെ ഡ്രോണ്‍ ആക്രമണം 

  
Web Desk
May 09 2025 | 05:05 AM

Pakistan Intensifies Cross-Border Attacks Drone Hits Jammu University Civilian Killed in Uri Shelling

ശ്രീനഗര്‍: ഇന്ത്യയുടെ അതിര്‍ത്തി സംസ്ഥാനങ്ങളില്‍ ആക്രമണം ശക്തമായി തുടരുകയാണ് പാകിസ്ഥാന്‍.ജമ്മു സര്‍വ്വകലാശാലക്ക് നേരെയ ഡ്രോണ്‍ ആക്രമണമുണ്ടായി. തുടര്‍ന്ന് സര്‍വകലാശാല അടച്ചിട്ടു. ഉറിയിലുണ്ടായ ഷെല്ലാക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടു. അവര്‍ സുരക്ഷിതസ്ഥാനത്തേക്ക് മാറുന്നതിനിടെയാണ് ആക്രമണമുണ്ടായതെന്നാണ് വിവരം. കശ്മീരിലുണ്ടായ ഷെല്ലാക്രമണങ്ങളില്‍ വീടുകള്‍ക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്. നിരവധി വാഹനങ്ങള്‍ തകര്‍ന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

സംഘര്‍ഷ പശ്ചാത്തലത്തില്‍ ജമ്മുകശ്മീരിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപങ്ങള്‍ക്കും അവധി നല്‍കിയിരിക്കുകയാണ്. പരീക്ഷകള്‍ മാറ്റിവെക്കുകയും ചെയ്തു. ഛണ്ഡീഗഡില്‍ ഡ്രോണാക്രമണ മുന്നറിയിപ്പ്. അപായ സൈറണുകള്‍ മുഴങ്ങിയതായി റിപ്പോര്‍ട്ട്. ജനങ്ങള്‍ പുറത്തിറങ്ങരുതെന്നും സുരക്ഷിത സ്ഥാനങ്ങളില്‍ തുടരണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബാല്‍ക്കണികളില്‍ നില്‍ക്കരുത്. വീടിനുള്ളില്‍ തന്നെ കഴിയണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. 

നേരത്തെ അമൃത്സറിലെ ജനങ്ങള്‍ക്ക് അടിയന്തര മുന്‍കരുതല്‍ നിര്‍ദേശവുമായി ജില്ലാ അധികൃതര്‍. വീടിന് പുറത്തിറങ്ങരുതെന്നും ജനലുകളുടെ അടുത്തുനിന്നും മാറി നില്‍ക്കണമെന്നും ലൈറ്റുകള്‍ ഓഫ് ചെയ്യണമെന്നും ഡി.പി.ആര്‍.ഒ (ഡിസ്‌ക്രിക്ട് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍) അറിയിച്ചിട്ടുണ്ട്. 

പാക് നീക്കങ്ങളെ ഇന്ത്യന്‍ സൈന്യം ശക്തമായി പ്രതിരോധിക്കുന്നുണ്ട്.  ഇന്ന് രാവിലെ ജമ്മുവില്‍ ആക്രമണ ശ്രമം നടത്തിയ ഒരു പാക് ഡ്രോണ്‍ സൈന്യം വീഴ്ത്തി. രാവിലെ 4.30 നായിരുന്നു സംഭവം. 

പാകിസ്താന്റെ 50 ഡ്രോണുകള്‍ സൈന്യം തകര്‍ത്തിട്ടുണ്ട്.ജമ്മു, അഖ്‌നൂര്‍, ഉദ്ധംപൂര്‍ അടക്കം ആറ് നഗരങ്ങള്‍ ലക്ഷ്യമിട്ടെത്തിയ ഡ്രോണുകളാണ് തചകര്‍ത്തത്. ഡ്രോണുകള്‍ തകര്‍ക്കുന്ന സാറ്റലൈറ്റ് ദൃശ്യങ്ങള്‍ സൈന്യം പുറത്തുവിട്ടു.

ജമ്മു കശ്മീരില്‍ ഇപ്പോള്‍ യുദ്ധസമാനമായ അവസ്ഥയാണ് നിലനില്‍ക്കുന്നത്. ജമ്മുവില്‍ വീണ്ടും ബ്ലാക്ക്ഔട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.  ജനവാസ മേഖലകള്‍ ലക്ഷ്യമിട്ട് ഉറിയിലും കുപ്‌വാരയിലും ശക്തമായ വെടിവയ്പുമുണ്ടായി. 2025 മെയ് 08, 09 തീയതികളിലെ രാത്രിയില്‍ പാകിസ്ഥാന്‍ സായുധ സേന പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ ഡ്രോണുകളും മറ്റ് യുദ്ധോപകരണങ്ങളും ഉപയോഗിച്ച് ഒന്നിലധികം ആക്രമണങ്ങള്‍ നടത്തിയെന്ന് സൈന്യം എക്‌സില്‍ അറിയിക്കുന്നു. ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയില്‍ പാക് സൈന്യം നിരവധി വെടിനിര്‍ത്തല്‍ ലംഘനങ്ങളുമുണ്ടായെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു. 

ഇന്ത്യന്‍ ആര്‍മി രാജ്യത്തിന്റെ പരമാധികാരവും പ്രദേശിക സമഗ്രതയും സംരക്ഷിക്കുന്നതില്‍ പ്രതിജ്ഞാബദ്ധമാണ്. എല്ലാ ദുഷ്ട പദ്ധതികള്‍ക്കും ശക്തമായി മറുപടി നല്‍കുമെന്നും സൈന്യം കുറിപ്പില്‍ ഉറപ്പ് നല്‍കുന്നു. 

രാജ്യത്തെ 15 ഇടങ്ങള്‍ ലക്ഷ്യമിട്ട് ഇന്നലെ പുലര്‍ച്ചെ പാകിസ്ഥാന്‍ നടത്തിയ ആക്രമണങ്ങളും സൈന്യം തകര്‍ത്തിരുന്നു.  ഡ്രോണും മിസൈലും ഉപയോഗിച്ചുള്ള ആക്രമണം വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ചു തകര്‍ത്തതായും ലാഹോര്‍ അടക്കമുള്ള വിവിധ പാക് നഗരങ്ങളിലെ വ്യോമപ്രതിരോധ സംവിധാനം ആക്രമിച്ച് നിര്‍വീര്യമാക്കിയതായും വിദേശകാര്യമന്ത്രാലയം അറിയിച്ചു.

 

Pakistan continues cross-border aggression with a drone strike on Jammu University and heavy shelling in Uri, leading to the death of a woman and damage to civilian homes and vehicles across Kashmir.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകത്തിലെ ഏറ്റവും വലിയ ഗ്യാസ് ഫീൽഡുകളിലൊന്നിൽ ഇസ്റാഈൽ ഡ്രോൺ ആക്രമണം; വൻ സ്ഫോടനവും തീപിടിത്തവും

International
  •  3 days ago
No Image

ഫൈനലിൽ ആദ്യ തോൽവി; ഓസ്‌ട്രേലിയക്കാരന്റെ കിരീടവേട്ട അവസാനിപ്പിച്ച് ബവുമയുടെ സൗത്ത് ആഫ്രിക്ക

Cricket
  •  4 days ago
No Image

ഇസ്റാഈൽ വ്യോമാക്രമണത്തിൽ പരുക്കേറ്റ ഖാംനഈയുടെ ഉപദേശകൻ അലി ഷംഖാനി മരിച്ചു; റിപ്പോർട്ട്

International
  •  4 days ago
No Image

ഇസ്റാഈൽ-ഇറാൻ ആക്രമണം; പശ്ചിമേഷ്യയിലെ നിർണായക സമാധാന ചർച്ചകൾ തകർന്നു, ലോകം ആശങ്കയിൽ

International
  •  4 days ago
No Image

സ്കൂളിൽ വിദ്യാർത്ഥിനികളെ പൂട്ടിയിട്ട് ശിക്ഷിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് അധ്യാപിക

Kerala
  •  4 days ago
No Image

ഇറാൻ-ഇസ്റാഈൽ സംഘർഷം; ഇന്ത്യയ്ക്ക് ആശങ്ക, ജി 7 ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി സമാധാന ആഹ്വാനം നടത്തും

National
  •  4 days ago
No Image

രക്തത്തിനായുള്ള അവസാന നിമിഷ പാച്ചിൽ അവസാനിക്കുന്നു; സംസ്ഥാനത്ത് ‘ബ്ലഡ്ബാങ്ക് ട്രേസബിലിറ്റി ആപ്ലിക്കേഷൻ’ വരുന്നു

Kerala
  •  4 days ago
No Image

നിങ്ങൾ റയലിലേക്ക് പോയാൽ മികച്ച താരമായി മാറും: സൂപ്പർതാരത്തോട് റൊണാൾഡോ

Football
  •  4 days ago
No Image

കെനിയയിലെ വാഹനാപകടം; യെല്ലോ ഫീവർ വാക്സിൻ നിബന്ധനയിൽ ഇളവ്; അഞ്ച് മലയാളികളുടെ മൃതദേഹം നാളെ കൊച്ചിയിൽ എത്തിക്കും

Kerala
  •  4 days ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം; അടിയന്തര ധനസഹായമായി 25 ലക്ഷം രൂപ നൽകുമെന്ന് ടാറ്റ ഗ്രൂപ്പ് 

National
  •  4 days ago