HOME
DETAILS

പാകിസ്ഥാന് ഇരട്ട പ്രഹരമേല്‍പിക്കാന്‍ ഇന്ത്യ; ഐ.എം.എഫ്, എഫ്.എ.ടി.എഫ് സഹായങ്ങള്‍ തടയും, ഗ്രേ ലിസ്റ്റില്‍ കൊണ്ടു വരാനും നീക്കം  

  
Web Desk
May 09 2025 | 05:05 AM

India Plans Diplomatic and Economic Counterstrike Against Pakistan Amid War-Like Tensions

ന്യൂഡല്‍ഹി: യുദ്ധസമാനമായ സാഹചര്യത്തില്‍ പാകിസ്ഥാന് ഇരട്ട പ്രഹരമ നല്‍കാന്‍ ഇന്ത്യ. പാകിസ്ഥാന് ലഭിക്കുന്ന സാമ്പത്തിക സഹായങ്ങള്‍ തടയാനാണ് നീക്കം. ഐ.എം.എഫ്, എഫ്.എ.ടി.എഫ് സഹായങ്ങള്‍ തടയുമെന്നാണ് സൂചന. പാകിസ്ഥാനെ വീണ്ടും ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിക്കാനും ഇന്ത്യ ശ്രമം തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

രണ്ട് നടപടികളാണ് ഇന്ത്യയുടെ ഭാഗത്തുനിന്ന് ഉണ്ടാകുക. പാകിസ്ഥാനെ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സിന്റെ ഗ്രേ ലിസ്റ്റില്‍ തിരികെ കൊണ്ടുവരുന്നതിനുള്ള നീക്കമാണ് ആദ്യത്തേത്. മറ്റൊന്ന് അന്താരാഷ്ട്രനാണ്യനിധിയുടെ (ഐ.എം.എഫ്) സാമ്പത്തിക പാക്കേജ് മരവിപ്പിക്കുക എന്നതും. നിലവില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന പാകിസ്ഥാന് ഈ നീക്കം വന്‍ ആഘാതമായിരിക്കും. 

ആഗോളതലത്തില്‍ കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദ ധനസഹായം എന്നിവ നിരീക്ഷിക്കുന്ന സ്ഥാപനമാണ് ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് (എഫ്.എ.ടി.എഫ്). ഗ്രേലിസ്റ്റില്‍ ഉള്‍പ്പെടുത്തിയാല്‍ പാകിസ്ഥാനിലേക്കുള്ള വിദേശനിക്ഷേപങ്ങളിലും അനധികൃത പണമൊഴുക്കിലും നിയന്ത്രണം ഉണ്ടാകും. പാകിസ്ഥാന്‍ നടത്തുന്ന സാമ്പത്തിക ഇടപാടുകള്‍ക്ക് സൂക്ഷ്മമായ നിരീക്ഷണവും ഏര്‍പ്പെടുത്തും. 2018ജൂണ്‍ മുതല്‍ ഗ്രേ ലിസ്റ്റില്‍പെടുത്തിയിരുന്ന പാകിസ്ഥാനെ 2022ല്‍ ഒക്ടോബറിലാണ് ലിസ്റ്റില്‍ നിന്ന് നീക്കം ചെയ്തത്.

അതേസമയം, ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിന് മറ്റ് അംഗങ്ങളുടെ പിന്തുണ ആവശ്യമാണ്. വര്‍ഷത്തില്‍ മൂന്ന് തവണ ചേരുന്ന എഫ്.എ.ടി.എഫിന്റെ പ്ലീനറിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. 38 രാജ്യങ്ങളും രണ്ട് സംഘടനകളും ഉള്‍പ്പെടെ 40 അംഗങ്ങളാണ് സംഘടനയിലുള്ളത്. 2024 ജൂലൈയില്‍ തുടങ്ങിയ ഏഴു ബില്യന്‍ ഡോളര്‍ പാക്കേജ് തടയണമെന്ന ആവശ്യവും ഇന്ത്യ ഉന്നയിക്കുമെന്നാണ് സൂചന.

എന്താണ് ഐ.എം.എഫ് (I-MF) 
ലോകരാജ്യങ്ങള്‍ക്ക് സുസ്ഥിര വളര്‍ച്ചയും സമൃദ്ധിയും കൈവരിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന സംവിധാനമാണ് അന്താരാഷ്ട്ര നാണയ നിധി (IMF). അതില്‍ അംഗങ്ങളായിട്ടുള്ള രാജ്യങ്ങളെയാണ് പരിഗണിക്കുക.  191 അംഗ രാജ്യങ്ങളാണ് നിലവില്‍ ഉള്ളത്. ഉല്‍പാദനക്ഷമത, തൊഴിലവസര സൃഷ്ടി, സാമ്പത്തിക ക്ഷേമം എന്നിവ വര്‍ദ്ധിപ്പിക്കുന്നതിന് അത്യാവശ്യമായ സാമ്പത്തിക സ്ഥിരതയും പണ സഹകരണവും പ്രോത്സാഹിപ്പിക്കുന്ന സാമ്പത്തിക നയങ്ങളെ പിന്തുണക്കുന്നു. അതിന്റെ അംഗ രാജ്യങ്ങളാണ് നിയന്ത്രിക്കുന്നത്.  അവയോട് മാത്രമാണ് ഉത്തരവാദിത്തമുള്ളതും. 

അന്താരാഷ്ട്ര പണ സഹകരണം വര്‍ദ്ധിപ്പിക്കുക, വ്യാപാര-സാമ്പത്തിക വളര്‍ച്ചയുടെ വികാസത്തെ പ്രോത്സാഹിപ്പിക്കുക, സമൃദ്ധിയെ ദോഷകരമായി ബാധിക്കുന്ന നയങ്ങള്‍ നിരുത്സാഹപ്പെടുത്തുക എന്നിങ്ങനെ മൂന്ന് നിര്‍ണായക ദൗത്യങ്ങളാണ് ഐഎംഎഫിനുള്ളത്. ഈ ദൗത്യങ്ങള്‍ നിറവേറ്റുന്നതിന്, ഐഎംഎഫ് അംഗരാജ്യങ്ങള്‍ പരസ്പരം സഹകരിച്ചും മറ്റ് അന്താരാഷ്ട്ര സ്ഥാപനങ്ങളുമായും സഹകരിച്ചും പ്രവര്‍ത്തിക്കുന്നു.

India prepares a twin-strike strategy against Pakistan by seeking to block IMF and FATF financial aid, aiming to push Pakistan back onto the FATF grey list and freeze economic support amid escalating border tensions.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

"ഇസ്റാഈൽ, മാധ്യമപ്രവർത്തകരുടെ കൊലയാളി ": ഇറാൻ സ്റ്റേറ്റ് ടിവി ആക്രമണത്തിന് പിന്നാലെ ഇറാന്റെ രൂക്ഷ വിമർശനം 

International
  •  a day ago
No Image

സാങ്കേതിക തകരാറെന്ന് സംശയം എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി

National
  •  a day ago
No Image

തുടർച്ചയായ ആക്രമണങ്ങൾ; ടെഹ്റാനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു; വിദ്യാർത്ഥികളും സംഘത്തിൽ

International
  •  a day ago
No Image

ഇസ്റാഈലിന് വഞ്ചനാപരമായ ലക്ഷ്യങ്ങൾ; ഇറാൻ ആക്രമണത്തിന് പിന്നിൽ സമഗ്രമായ ഉദ്ദേശ്യമെന്ന് തുർക്കി പ്രസിഡന്റ്

International
  •  a day ago
No Image

റോഡിലൂടെ നടക്കുന്നതിനിടെ പിന്നില്‍ നിന്നും ഒരു ശബ്ദം; ബുള്‍ഡോസറില്‍ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ട് യുവാവ്: വീഡിയോ വൈറല്‍  

Saudi-arabia
  •  a day ago
No Image

ശക്തമായ മഴ; വിവിധ ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ(17-6-2025) അവധി

Kerala
  •  a day ago
No Image

ഹോർമുസ് കടലിടുക്കിലെ സംഘർഷം: ആഗോള എണ്ണ വ്യാപാരം പ്രതിസന്ധിയിൽ, ചരക്ക് നിരക്കുകൾ കുതിക്കുന്നു

International
  •  2 days ago
No Image

ഐപിഎല്ലിനിടെ ഫ്ലഡ്‌ലൈറ്റുകൾ ഹാക്ക് ചെയ്തതായി പാക് മന്ത്രിയുടെ വാദം; പൊങ്കാലയിട്ട് ക്രിക്കറ്റ് ഫാൻസ്

International
  •  2 days ago
No Image

ഇറാന്‍-ഇസ്‌റാഈല്‍ സംഘര്‍ഷത്തില്‍ കുടുങ്ങി സിഐഎസ് രാജ്യങ്ങളിലേക്ക് പോയ യുഎഇ പ്രവാസികള്‍; മടക്കയാത്രക്ക് അധികം നല്‍കേണ്ടി വരുന്നത് ആയിരത്തിലധികം ദിര്‍ഹം

uae
  •  2 days ago
No Image

ഇസ്റാഈലിലേക്ക് പൗരൻമാർ യാത്ര ചെയ്യരുത്: യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ മുന്നറിയിപ്പ്

International
  •  2 days ago