HOME
DETAILS
MAL
ആദിവാസി ഭൂമിതട്ടിപ്പ് അന്വേഷിക്കും
backup
September 04 2016 | 19:09 PM
പാലക്കാട്: ആദിവാസികള്‍ക്ക് അനുവദിച്ച ഭൂമി ഇടത്തട്ടിലുള്ളവര്‍ തട്ടിയെടുത്തിട്ടുണ്ടെങ്കില്‍ പരിശോധിക്കുമെന്ന് മന്ത്രി എ.കെ ബാലന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഊരു വികസനത്തിന്റെ ഭാഗമായി നടന്ന അഴിമതികള്‍ പരിശോധിക്കും. പോഷകാഹാര കുറവുമൂലം ആദിവാസി മേഖലയില്‍ ഉണ്ടായിരുന്ന മരണം സംസ്ഥാന ശരാശരിയേക്കാള്‍ കുറഞ്ഞുവെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ പട്ടികവര്‍ഗ കുടുബങ്ങള്‍ക്കുള്ള ഓണക്കിറ്റ് വിതരണോദ്ഘാടനം എട്ടിനു കല്‍പ്പറ്റയില്‍ നടത്തും. ആറളം ഫാമിലെ തൊഴിലാളികളുടെ വേതന ഇനത്തില്‍ ഒരു കോടി രൂപ നല്കാന് കലക്ടര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."