HOME
DETAILS

ഐപിഎല്ലിൽ നിന്നും കൊൽക്കത്ത പുറത്താവാൻ കാരണം അവനാണ്‌: ഹർഭജൻ

  
May 09 2025 | 16:05 PM

Former Indian player Harbhajan Singh has come out criticizing KKR captain Ajinkya Rahane following Kolkatas disappointing performances this season

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിലെ തോൽവിക്ക് പിന്നാലെ നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് പുറത്തായിരുന്നു. രണ്ട് വിക്കറ്റിന്റെ വിജയമാണ് ചെന്നൈ സൂപ്പർ കിങ്‌സ് സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 179 റൺസാണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ചെന്നൈ രണ്ട് പന്തുകളും രണ്ട് വിക്കറ്റുകളും ബാക്കിനിൽക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.

ഇപ്പോൾ ഈ സീസണിലെ കൊൽക്കത്തയുടെ നിരാശാജനകമായ പ്രകടനങ്ങൾക്ക് പിന്നാലെ കെകെആർ നായകൻ അജിങ്ക്യ രഹാനയെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്. 

''അജിങ്ക്യ രഹാനെയായിരുന്നു കൊൽക്കത്തയുടെ പ്രശ്നം. കാരണം അദ്ദേഹം വളരെയധികം തെറ്റുകൾ വരുത്തി. റിയാൻ പരാഗ് ക്രീസിൽ നിൽക്കുമ്പോൾ അദ്ദേഹം മോയിൻ അലിക്ക് ഒരു ഓവർ നൽകി. അദ്ദേഹം ആ ഓവറിൽ നാല് ഫോർ അടിച്ചു. സി‌എസ്‌കെയ്‌ക്കെതിരായ മത്സരത്തിൽ ഡെവാൾഡ് ബ്രെവിസിനെതിരെ പന്ത് എറിയാൻ വൈഭവ് അറോറക്കാണ് രഹാനെ നൽകിയത്. ആ ഓവറിൽ അദ്ദേഹം 30 റൺസ് അടിച്ചു. രഹാനെ ആ സമയം ബൗളറോട് സംസാരിക്കേണ്ടതായിരുന്നു. പക്ഷേ അദ്ദേഹം അങ്ങനെ ചെയ്തില്ല'' ഹർഭജൻ സിങ് പറഞ്ഞു.

മെഗാ ലേലത്തിൽ 1.50 കോടി രൂപയ്ക്കാണ് രഹാനെയെ കൊൽക്കത്ത സ്വന്തമാക്കിയത്. ഐപിഎല്ലിൽ മറ്റ് പല ടീമുകളെയും ക്യാപ്റ്റൻ എന്ന നിലയിൽ നയിച്ച പരിചയ സമ്പത്തുള്ള താരം കൂടിയാണ് രഹാനെ. മാത്രമല്ല ഇന്ത്യൻ ടീമിന്റെ നായകനായും രഹാനെ പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ ഇത്തവണ കൊൽക്കതെയുടെ നായകനായി രഹാനെ നിരാശപ്പെടുത്തുകയായിരുന്നു. 

2018, 2019 സീസണിൽ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനായിട്ടായിരുന്നു രഹാനെ പ്രവർത്തിച്ചിട്ടുണ്ടായിരുന്നത്. റോയൽസിനെ 24 മത്സരത്തിലാണ് രഹാനെ നയിച്ചിട്ടുള്ളത്. 2017ൽ എംഎസ് ധോണിയുടെ അഭാവത്തിൽ റൈസിങ് പൂനെ സൂപ്പർ ജയന്റ്സിനെയും രഹാനെ നയിച്ചു. 2020-21ൽ നടന്ന ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഇന്ത്യ നേടിയത് രഹാനെയുടെ കീഴിലാണ്. ഓസ്ട്രേലിയക്കെതിരെ 2-1നാണ് ഇന്ത്യ വിജയിച്ചത്. 

Former Indian player Harbhajan Singh has come out criticizing KKR captain Ajinkya Rahane following Kolkatas disappointing performances this season



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാന്റെ തിരിച്ചടിയിൽ ഇസ്‌റാഈലിൽ വ്യാപക നാശനഷ്ടം; 3 മരണം, 100 ലേറെപേർക്ക് പരുക്ക്, കെട്ടിടങ്ങൾ തകർന്നുവീണു

International
  •  a day ago
No Image

ഇറാനെ ആക്രമിക്കാൻ വംശഹത്യ ഭരണകൂടത്തിന് അവസരം നൽകുന്ന അമേരിക്കയുടെ നിലപാടിനോട് യോജിക്കുന്നില്ല: ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ്

International
  •  a day ago
No Image

അതിതീവ്ര മഴ; സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ റെഡ് അലർട്; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്

Kerala
  •  a day ago
No Image

അഹമ്മദാബാദ് വിമാനാപകടത്തിൽ ഉൾപ്പെട്ട മെഡിക്കൽ വിദ്യാർഥികൾക്ക് സഹായം നൽകണം; ടാറ്റാ ഗ്രൂപ്പിന് കത്തയച്ച് ഐഎംഎ

National
  •  2 days ago
No Image

വിയർപ്പ് കൊണ്ട് ജീവിതം തുന്നുന്നവർക്കൊപ്പം ദുബൈ; ഉച്ചസമയ ജോലി നിരോധനം നാളെ മുതൽ പ്രാബല്യത്തിൽ

uae
  •  2 days ago
No Image

നിലമ്പൂരിലെ പൊലിസ് പരിശോധന: മനഃപൂർവം അപമാനിക്കാനും പ്രശ്നങ്ങൾ ഉണ്ടാക്കാനുമുള്ള ശ്രമം: പി.കെ ഫിറോസ്

Kerala
  •  2 days ago
No Image

ആപ്പിൾ M2 മാക് മിനിക്ക് ഇന്ത്യയിൽ സൗജന്യ റിപ്പയർ 

Gadget
  •  2 days ago
No Image

ദുബൈയിലെ മറീനയിലെ റെസിഡന്‍ഷ്യല്‍ കെട്ടിടത്തിലുണ്ടായ തീപിടുത്തം; പൂർണമായും നിയന്ത്രണ വിധേയമാക്കി സിവിൽ ഡിഫൻസ്

uae
  •  2 days ago
No Image

പകലിൽ മാല വില്പന, രാത്രിയിൽ ചന്ദനമോഷണം; ക്രിമിനൽ സംഘത്തിൽപ്പെട്ട നാല് സ്ത്രീകളെ പിടികൂടി പൊലീസ്, 19 പേർ ഒളിവിൽ

National
  •  2 days ago
No Image

ജമ്മു കശ്മീർ പാകിസ്ഥാന്റേതെന്ന് ഇസ്റഈൽ സൈന്യം: ഒടുവിൽ ക്ഷമാപണം 

International
  •  2 days ago