HOME
DETAILS

സ്കൂൾ പ്രവേശന സമയത്തെ പി.ടി.എ ഫീസ് പിരിവിന് മാർഗനിർദേശം: അമിതമായ ഫീസ് ഈടാക്കിയാൽ പി.ടി.എ പിരിച്ചു വിടുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി

  
Web Desk
May 10 2025 | 02:05 AM

Guidelines Issued for PTA Fee Collection During School Admissions Education Minister Warns of Dissolving PTAs for Overcharging

 

തിരുവനന്തപുരം: സ്‌കൂൾ പ്രവേശന സമയത്ത് അനധികൃതമായി പണപ്പിരിവ് നടത്തുന്ന പി.ടി.എകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. എൽ.പി വിദ്യാർഥികളിൽ നിന്ന് 10 രൂപ, യു.പി വിഭാഗത്തിൽ 25 രൂപ, ഹൈസ്‌കൂളിൽ 50 രൂപ, ഹയർസെക്കൻഡറി, വൊക്കേഷനൽ ഹയർസെക്കൻഡറി വിഭാഗങ്ങളിൽ 100 രൂപ എന്നിങ്ങനെ മാത്രമേ പി.ടി.എ ഫീസ് പിരിക്കാവൂ. ഇതിന് വിരുദ്ധമായി പ്രവർത്തിക്കുന്ന പി.ടി.എ കമ്മിറ്റികൾ പിരിച്ചുവിടുന്നതടക്കമുള്ള നടപടികൾ ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

പ്ലസ് വൺ: യോഗ്യത നേടിയവർക്ക് ആവശ്യത്തിലേറെ സീറ്റുകൾ

സംസ്ഥാനത്ത് ഇത്തവണ ഉപരിപഠനത്തിന് യോഗ്യത നേടിയ വിദ്യാർഥികളുടെ എണ്ണത്തേക്കാൾ കൂടുതൽ പ്ലസ് വൺ സീറ്റുകൾ ലഭ്യമാണെന്ന് വിദ്യാഭ്യാസ മന്ത്രി. 4,24,583 വിദ്യാർഥികൾ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉപരിപഠനത്തിന് അർഹത നേടി. ഹയർസെക്കൻഡറി വിഭാഗത്തിൽ 4,41,887 സീറ്റുകളും വൊക്കേഷനൽ ഹയർസെക്കൻഡറിയിൽ 33,030 സീറ്റുകളും ഉൾപ്പടെ 4,74,917 സീറ്റുകൾ ഉണ്ട്. ഇത് 50,334 അധിക സീറ്റുകൾ ഉണ്ടെന്നാണ് സൂചിപ്പിക്കുന്നത്. മലപ്പുറം ജില്ലയിൽ 79,272 വിദ്യാർഥികൾ ഉപരിപഠനത്തിന് യോഗ്യത നേടിയപ്പോൾ, 78,331 പ്ലസ് വൺ സീറ്റുകളും 2,850 വൊക്കേഷനൽ ഹയർസെക്കൻഡറി സീറ്റുകളും ഉൾപ്പടെ 81,182 സീറ്റുകൾ ലഭ്യമാണ്. ഐ.ടി.ഐ, പോളിടെക്‌നിക് സീറ്റുകളും ഇതിന് പുറമേ ഉണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റുകൾ ജൂൺ ആദ്യം ഡിജിലോക്കറിൽ

മാർച്ചിൽ നടന്ന എസ്.എസ്.എൽ.സി പരീക്ഷയിൽ ഉപരിപഠനത്തിന് യോഗ്യത നേടിയവർക്ക് ജൂൺ ആദ്യവാരം മുതൽ ഡിജിലോക്കറിൽ സർട്ടിഫിക്കറ്റുകൾ ലഭ്യമാകും. മാർക്ക്ഷീറ്റ് നേരിട്ട് വിദ്യാർഥികൾക്ക് നൽകാൻ സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. ഫലപ്രഖ്യാപനത്തിന് ശേഷം മൂന്ന് മാസത്തിനകം 500 രൂപയുടെ ഡി.ഡി സഹിതം പരീക്ഷാ ഭവനിൽ അപേക്ഷിക്കുന്നവർക്ക് മാർക്ഷീറ്റ് ലഭിക്കും. 2025ലെ ഡിജിറ്റൽ സർട്ടിഫിക്കറ്റുകൾ, സേ പരീക്ഷാ ഫലപ്രഖ്യാപനത്തിന് ശേഷം ജൂൺ മൂന്നാം വാരം മുതൽ ലഭ്യമാകുമെന്നും മന്ത്രി അറിയിച്ചു.

എ പ്ലസ് തിളക്കത്തിൽ മലപ്പുറം

എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികളുടെ എണ്ണത്തിൽ മലപ്പുറം ജില്ല വീണ്ടും മുന്നിൽ. 9,683 വിദ്യാർഥികൾ എ പ്ലസ് കരസ്ഥമാക്കി, ഇതിൽ 6,926 പെൺകുട്ടികളും 2,757 ആൺകുട്ടികളും ഉൾപ്പെടുന്നു. കഴിഞ്ഞ വർഷം 11,974 വിദ്യാർഥികൾ എ പ്ലസ് നേടിയിരുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതിയ സ്‌കൂൾ മലപ്പുറത്തെ എടരിക്കോട് പി.കെ.എം.എം.എച്ച്.എസ്.എസാണ് (2,017 വിദ്യാർഥികൾ). തിരുവനന്തപുരം പട്ടം സെന്റ് മേരീസ് എച്ച്.എസ്.എസ് രണ്ടാം സ്ഥാനത്താണ്. 79,654 വിദ്യാർഥികൾ പരീക്ഷ എഴുതിയ മലപ്പുറം ജില്ലയാണ് ഇത്തവണയും ഏറ്റവും കൂടുതൽ പേർ പരീക്ഷ എഴുതിയ ജില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്റാഈൽ-ഇറാൻ സംഘർഷം: വെടിനിർത്തലിനും ആണവ ചർച്ചകൾക്കും ആഹ്വാനം ചെയ്ത് ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രി 

International
  •  2 days ago
No Image

ഇസ്‌റാഈല്‍ ഇന്റലിജന്‍സ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്ന് ഇറാന്‍

International
  •  2 days ago
No Image

മോഷ്ടിച്ച ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പര്‍ച്ചേഴ്‌സ് നടത്തിയ യുവാവിന് തടവും നാടുകടത്തലും വിധിച്ച് ദുബൈ കോടതി

uae
  •  2 days ago
No Image

കമ്പനിയുടെ മനുഷ്യത്വരഹിതമായ കർശന തൊഴിൽ നിയമങ്ങൾ; കണ്ണാടി നോക്കിയാലും, ക്ലോക്ക് നോക്കിയാലും പിഴ; ചൈനീസ് കമ്പനിക്കെതിരെ രൂക്ഷ വിമർശനം

International
  •  2 days ago
No Image

ഇറാൻ പരമോന്നത നേതാവിനെ ഇപ്പോൾ കൊല്ലില്ല പക്ഷേ ഒളിച്ചിരിക്കുന്നത് എവിടെയാണെന്നറിയാം: ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്

International
  •  2 days ago
No Image

ഇറാന്റെ ആകാശം പൂർണമായി എന്റെ നിയന്ത്രണത്തിൽ: അവകാശ വാദവുമായി ട്രംപ്

International
  •  2 days ago
No Image

കണ്ണൂർ നഗരത്തിൽ 56 പേരെ കടിച്ച് ഭീതി പടർത്തിയ തെരുവുനായ ചത്തനിലയിൽ

Kerala
  •  2 days ago
No Image

യുഎഇയില്‍ ജീവനക്കാര്‍ കൂട്ടത്തോടെ ജോലി ഉപേക്ഷിക്കുന്നതിനു പിന്നിലെ പ്രധാന കാരണമിത്

uae
  •  2 days ago
No Image

ഇറാനെതിരെ വീണ്ടും ഭീഷണിയുമായി ഇസ്റാഈൽ

International
  •  2 days ago
No Image

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ പത്തു നഗരങ്ങളില്‍ ആദ്യ മൂന്നും ഗള്‍ഫ് രാജ്യങ്ങളില്‍; ആദ്യ പത്തില്‍ 4 ജിസിസി രാജ്യങ്ങളിലെ ആറു നഗരങ്ങള്‍

uae
  •  2 days ago