HOME
DETAILS

കേരളത്തിലെ വിമാനത്താവളങ്ങളിൽ പുതിയ മാർഗനിർദേശം; ത്രിതല പരിശോധനയുമായി യാത്രക്കാർ നിർബന്ധമായും സഹകരിക്കണം

  
May 10 2025 | 03:05 AM

New Guidelines at Kerala Airports Passengers Must Cooperate with Mandatory Three-Tier Security Checks

 

കൊച്ചി: ഇന്ത്യ-പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ വിമാനത്താവളങ്ങളിൽ ത്രിതല സുരക്ഷാ പരിശോധന ശക്തമാക്കി. യാത്രക്കാർ ആഭ്യന്തര വിമാനങ്ങൾക്ക് മൂന്ന് മണിക്കൂർ മുൻപും അന്താരാഷ്ട്ര വിമാനങ്ങൾക്ക് അഞ്ച് മണിക്കൂർ മുൻപും എത്തണമെന്ന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം അറിയിച്ചു. കർശനമായ സുരക്ഷാ പരിശോധനകൾ മൂലം അധിക സമയം വേണ്ടിവരുന്നതിനാലാണ് ഈ നിർദേശം. അവസാന നിമിഷത്തെ തിരക്കും ബുദ്ധിമുട്ടും ഒഴിവാക്കാൻ യാത്രക്കാർ സഹകരിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.

ത്രിതല പരിശോധന: വിമാനത്താവളങ്ങളിൽ സുരക്ഷ വർധിപ്പിച്ചു

അതിർത്തിയിലെ സംഘർഷ സാഹചര്യം കണക്കിലെടുത്ത് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബികാസ്) നിർദേശപ്രകാരം കേരളത്തിലെ വിമാനത്താവളങ്ങളിൽ ത്രിതല സുരക്ഷാ പരിശോധന ഏർപ്പെടുത്തി. തിരുവനന്തപുരം, നെടുമ്പാശ്ശേരി, കോഴിക്കോട്, കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ ദേഹപരിശോധന, ഐ.ഡി പരിശോധന, സെക്കൻഡറി ലാഡർ പോയിന്റ് ചെക്ക് (എസ്.എൽ.പി.സി) എന്നിവ ഉൾപ്പെടുത്തിയാണ് പരിശോധന. ബോർഡിങ് ഗേറ്റിന് സമീപം ഹാൻഡ് ഹെൽഡ് മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് യാത്രക്കാരെയും ക്യാബിൻ ബാഗുകളും വിശദമായി പരിശോധിക്കും.

വിമാനത്താവളങ്ങളിൽ 100 ശതമാനം സി.സി.ടി.വി കവറേജ് ഉറപ്പാക്കും. വിമാനങ്ങളിലും കേറ്ററിങ് സംവിധാനങ്ങളിലും കർശന പരിശോധന നടത്തും. സുരക്ഷാ നടപടികൾ സുഗമമാക്കാൻ യാത്രക്കാർ നേരത്തെ എത്തണമെന്ന് വിമാനക്കമ്പനികളും അറിയിച്ചു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌പെയ്‌നല്ല, 2026 ലോകകപ്പ് നേടുക ആ ടീമായിരിക്കും: പുയോൾ 

Football
  •  2 days ago
No Image

100ശതമാനം ട്യൂഷൻ ഫീസ് ഇളവുകൾ, മികച്ച സ്കോളർ ഷിപ്പുകൾ: യുഎഇ സർവകലാശാലകൾ അന്താരാഷ്ട്ര വിദ്യാർത്ഥികളെ ആകർഷിക്കുന്നത് എങ്ങനെ

uae
  •  2 days ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം: ഇതുവരെ തിരിച്ചറിഞ്ഞത് 131 മൃതദേഹങ്ങൾ, മലയാളി രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞില്ല

National
  •  2 days ago
No Image

ആലപ്പുഴ തീരത്ത് അജ്ഞാത മൃതദേഹം; വാന്‍ ഹായ് കപ്പലില്‍ നിന്ന് കാണാതായ യമന്‍ പൗരന്റെ മൃതദേഹമെന്ന് സംശയം

Kerala
  •  2 days ago
No Image

ആയത്തുല്ലാ ഖാംനഇയെ വധിച്ചാല്‍ യുദ്ധം അവസാനിക്കുമെന്ന് നെതന്യാഹു

International
  •  2 days ago
No Image

വർഷങ്ങളായി ഭർത്താവിന്റെ പീഡനവും, ആക്രമണവും; യുവതിക്ക് വിവാഹമോചനം അനുവദിച്ച് ബഹ്‌റൈൻ കോടതി

bahrain
  •  2 days ago
No Image

മലാപ്പറമ്പ് സെക്‌സ് റാക്കറ്റ് കേസ്: ഒളിവില്‍ കഴിഞ്ഞിരുന്ന രണ്ട് പൊലിസ് ഡ്രൈവര്‍മാര്‍ പിടിയില്‍

Kerala
  •  2 days ago
No Image

'തകര്‍ത്തു തരിപ്പണമാക്കും' ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്; തെല്‍ അവീവിലും ഹൈഫയിലും വീണ്ടും മിസൈലുകള്‍, നഗരങ്ങളിലെങ്ങും അപായ സൈറണ്‍

International
  •  2 days ago
No Image

ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പങ്കെടുക്കുന്ന കേരള സര്‍വകലാശാല സെനറ്റ് യോഗം ഇന്ന്

Kerala
  •  2 days ago
No Image

എംജി സര്‍വകലാശാലയില്‍ ഗവേഷണ വിദ്യാര്‍ഥികളുടെ ഫെലോഷിപ് വിതരണം മുടങ്ങിയതില്‍ പ്രതിഷേധം ശക്തമാക്കി

Kerala
  •  2 days ago