കോടിയേരിക്ക് മറുപടിയുമായി പന്ന്യന്‍
ചെറുവത്തൂര്‍ (കാസര്‍കോട്): വലിയ നേതാക്കളുടെ പാരമ്പര്യമുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഇപ്പോള്‍ ചില നേതാക്കള്‍ക്ക് നാക്കു പിഴക്കുന്നുവെന്ന് സി.പി.ഐ കേന്ദ്ര സെക്രട്ടേറിയറ്റംഗം പന്ന്യന്‍ രവീന്ദ്രന്‍. കാലിക്കടവില്‍ എ.ഐ.വൈ.എഫ് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഓരോ വാക്കിനും ഓരോ അര്‍ഥമുണ്ട്. അര്‍ഥം പിഴക്കാതിരിക്കാന്‍ നോക്കണം. 1966 മുതല്‍ കേരളത്തില്‍ അന്തസുള്ള രാഷ്ട്രീയചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. അന്നു നേതാക്കള്‍ക്ക് ഒരു വാക്കുപോലും പിഴച്ചിട്ടില്ല. എന്നാല്‍ ഇന്ന് ചില നേതാക്കള്‍ എന്തു പറയുന്നുവെന്ന് അവര്‍ക്കു തന്നെ നിശ്ചയമില്ല. ഇതിനോടൊന്നും പ്രതികരിക്കരുത്.
ഓരോരുത്തരുടെയും ഉടുപ്പും നില്‍പ്പും ജനങ്ങള്‍ കാണുന്നുണ്ട്. ജനകീയകോടതി ന്യായാന്യായങ്ങള്‍ തീരുമാനിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു. ബേഡകം ഏരിയയിലെ സി.പി.എം വിമതര്‍ സി.പി.ഐയില്‍ ചേര്‍ന്നതിനെ തുടര്‍ന്നുണ്ടായ രാഷ്ട്രീയസാഹചര്യം വിശദീകരിക്കാന്‍ കുറ്റിക്കോലില്‍ നടത്തിയ സമ്മേളനത്തില്‍ കോടിയേരി നടത്തിയ പ്രസംഗത്തിനുള്ള മറുപടിയായിരുന്നു പന്ന്യന്റെ പ്രസംഗം. ചില പാര്‍ട്ടി ആനയെ കിട്ടി എന്ന വിശ്വാസത്തിലാണെന്നും എന്നാല്‍ കിട്ടിയത് കുഴിയാനയെയാണെന്ന് വൈകാതെ അവര്‍ക്കു ബോധ്യമാവുമെന്നുമാണ് കോടിയേരി പറഞ്ഞത്.
ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ അടിത്തറ വികസിപ്പിക്കണമെന്നാണ് എല്ലാവരും ഇപ്പോഴും പറയുന്നത്. അതിനാല്‍ ആളുകള്‍ ഇങ്ങോട്ടു വരുന്നതിനു ആര്‍ക്കും മനോവിഷമം വേണ്ട. എല്ലാത്തിനും ഒരു പരസ്പര ധാരണ നല്ലതാണെന്നും പന്ന്യന്‍ പറഞ്ഞു.
തെറിപറഞ്ഞു വീരന്‍മാരാകാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും മാന്യതയില്ലാത്തവര്‍ക്ക് എന്തും പറയാമെന്നും എം. സ്വരാജിനെ പ്രസംഗത്തില്‍ പരോക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.
അടിച്ചുപൊളിച്ചു നടന്ന മുന്‍മന്ത്രി കെ. ബാബു ഇപ്പോള്‍ കുരുക്കിലാണ്. ഈ പോക്കുപോയാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂജപ്പുര ജയിലില്‍ യു.ഡി.എഫ് യോഗം ചേരേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."